Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന വളര്‍ച്ചാനിരക്ക് 6.98 ശതമാനം

Kerala betters growth rate
തിരുവനന്തപുരം: 2008-09 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന നിരക്കില്‍ (ജിഡിപി) കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്ന വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ദേശീയ ശരാശരി 6.7 ശതമാനം മാത്രമാകുമ്പോള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 6.98 ശതമാനമാണ്.

ധനകമ്മി ജി.ഡി.പിയുടെ 2.1 ശതമാനം. ആളോഹരി വരുമാനം 35,471 രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ റവന്യൂകമ്മി കുറഞ്ഞു. പൊതുകടം ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിന്റെ വളര്‍ച്ചാ നിരക്കിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. സര്‍വെ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പൊതുകടം വര്‍ഷത്തില്‍ 63270 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 67180 കോടിയായി ഉയര്‍ന്നേക്കും.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഡിപിയുടെ 2.1 ശതമാനമാണ് ധനകമ്മി. അതേസമയം 0.4 ശതമാനമായിരുന്ന റവന്യൂ കമ്മി 0.54 ആയി ഉയര്‍ന്നു.

നികുതി വരുമാനം മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13.99 ശതമാനം വര്‍ദ്ധിച്ചു. 364,172 കോടി രൂപയായിരിക്കും നികുതി വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13.99 ശതമാനം വര്‍ദ്ധനവ് നികുതി വരുമാനത്തിലുണ്ടായി. സാമ്പത്തിക മാന്ദ്യ കാലയളവിലാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയും മികച്ച നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അരി, പാല്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിച്ചു. നെല്‍കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണം വര്‍ദ്ധിച്ചു. 2.34 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി വ്യാപിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 5.89 മെട്രിക് ടണ്ണാണ് നെല്ലുത്പാദനം. അതേ സമയം കാര്‍ഷികോത്പാദന വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+