ലോക്ക് ഡൗണ്‍ ഇളവുകളോടെ കര്‍ഷകര്‍ പാടത്തേക്ക്, കാത്തിരിക്കുന്നത് മൂന്ന് വെല്ലുവിളികള്‍
ദില്ലി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 3 വരെയാണ് നീട്ടിയത്. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ ഇളവ് അനുവദിക്കുമന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതോടെ ഇന്ന് മിക്ക കര്‍ഷകരും പുതു പ്രതീക്ഷയോടെ കൃഷിഭൂമിയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. എന്നിരുന്നാലും ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വലിയ പ്രതീക്ഷയോടെയാണ് ഗോതമ്പ് കര്‍ഷകര്‍ ഇന്ന് പാടത്തേക്ക് ഇറങ്ങിയത്. നഷ്ടങ്ങള്‍ പരമാവധി കുറച്ച് മികച്ച വിളവെടുപ്പ് പ്രതീക്ഷയാണ്് ഓരോ കര്‍ഷകന്റെയും മനസില്‍. എന്നാല്‍ കര്‍ഷകരെ ഈ സീസണില്‍ കാത്ത് നില്‍ക്കുന്നത് മൂന്ന് ഭാഗ്യക്കേടാണ്. ഉത്തരേന്തയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അകാലമഴ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ഇത് കര്‍ഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. റാബി വിളകള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. വിളനാശത്തിന് വരെ ഇത് കാരണമായേക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഗോതമ്പ്, റാബി വിളകള്‍ വിളവെടുക്കാന്‍ തുടങ്ങിയപ്പോള്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ ആലിപ്പഴം വീശിയിരുന്നു. ശനിയാഴ്ചയുണ്ടായ ഇടിമിന്നലോടെ മഴയുണ്ടായിരുന്നു. വിളവെടുപ്പ് സീസണില്‍ തയ്യാറായതും നില്‍ക്കുന്നതുമായ വിളകളുടെ നാശത്തിന് ഇത് കാരണമായേക്കാമെന്ന് ഉത്തര്‍പ്രദേശിലെ ഒരു കര്‍ഷകന്‍ പുഷ്‌പേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമൃത്സറില്‍ വാരാന്ത്യത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കര്‍ഷകരെ അവരുടെ വിളകളെക്കുറിച്ച് ആശങ്കാകുലരാക്കുന്നുണ്ട്.
മഴ കൂടാതെ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ ലോക്ക് ഡൗണ്‍ കാലത്തെ തൊഴിലാളി പ്രശ്‌നം, ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അധികം തൊഴിലാളികളെ പാടത്തേക്ക് ഇറക്കാന്‍ കഴിയില്ല. മാത്രമല്ല, ചിലയിടങ്ങളില്‍ ആവശ്യമായ തൊഴിലാളികല്‍ പോലമില്ല, ലോക്ക് ഡൗണ്‍ കാരണം കുടിയേറ്റ തൊഴലാളികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് ഇതിന് പ്രധാനകാരണം. കുറച്ചുപേരൊക്കെ സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും അവരുടെ താമസസൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഈ വിളവെടുപ്പ് കാലത്ത് ഈ പ്രതിസന്ധി കൂടി വന്നതോടെ ആശങ്കയിലാണ് കര്‍ഷകര്‍. 2011 ലെ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലുടനീളം 24 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നത്.
ഇനി ഏതെങ്കിലും തരത്തില്‍ വിളവെടുപ്പ് നടത്തിയാല്‍ തന്നെ അത് വിപണിയില്‍ എത്തിക്കുന്നത് സംബന്ധിച്ചതാണ് മറ്റൊരു വെല്ലുവിളി.
കൂടാതെ മിക്ക വ്യവസായങ്ങളും റെസ്റ്റോറന്റുകളും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാധനങ്ങളുടെ ചോദനം കുറഞ്ഞുവരുന്ന അവസ്ഥയാണ്. ഇതോടെ കര്‍ഷകര്‍ പ്രതീക്ഷിച്ച വില ലഭിക്കണമെന്നില്ല. വിപണികളെല്ലാം കൊറോണയുടെ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. കര്‍ണാടകയില്‍ തക്കാളിയുടെ വില 50 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 1,290 രൂപയാ.ിരുന്നു, എന്നാല്‍ ഇപ്പോള്‍ 560 രൂപയായി. ഈ പ്രതിസന്ധികല്‍ മറകടയ്ക്കാന്‍ കുറച്ച് സമയം എന്തായാലും ആവശ്യമാണ്.