ബിഗ് ബോസില്‍ ആര് കിരീടം ചൂടും? മോഹന്‍ലാല്‍ എങ്ങനെ... തുപ്പല് ഫിറോസ് ഖാന് വിളിക്ക് മറുപടി
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 3യില്‍ ഏറെ ആവേശം നല്കിയ മല്‍സരാര്‍ഥികളായിരുന്നു ഫിറോസ് ഖാന്-സജ്ന ദമ്പതികള്‍. സ്ത്രീ വിരുദ്ധ പരാമര്‍ശം ചൂണ്ടിക്കാട്ടി ഇവരെ പുറത്താക്കിയതിനെതിരെ ആരാധകര്‍ രംഗത്തുവന്നിരുന്നു. ബിഗ് ബോസിലെ ഓരോ സംഭവങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ഫിറോസും സജ്നയും ഇപ്പോള്‍. ആരാണ് അവസാന അഞ്ച് മല്സരാര്ഥികളാകുക, മോഹന്‍ലാലിനെ കുറിച്ചുള്ള അഭിപ്രായം, തുപ്പല് ഫിറോസ് ഖാന് എന്ന ആക്ഷേപത്തിനുള്ള മറുപടി.... അങ്ങനെ ഒരുപിടി കാര്യങ്ങളില്‍ പ്രതികരിക്കുകയാണ് ദമ്പതികള്‍...
കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

ബിഗ് ബോസിലെ ആദ്യ ശ്രമം
ബിഗ് ബോസ് ഗെയിമിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഫിറോസ് ഖാന്. പോരാളികള്‍ക്ക് അവിടെ സ്ഥാനമില്ലെന്നും ആദ്യം പോരാളികളെ പുറത്താക്കുന്നതിനാണ് ശ്രമം നടന്നതെന്നും അദ്ദേഹം പറയുന്നു. ചങ്കുറപ്പില്ലാതെ ഏറ്റവും സെയ്ഫ് സോണില്‍ കളിക്കുന്നവരാണ് ബിഗ് ബോസ് ഹൗസില്‍ കൂടുതലുമെന്നും ഫിറോസ് പ്രതികരിക്കുന്നു.

12 പേരും ഫേക്ക് മുഖങ്ങള്‍
കുറേ കുബുദ്ധികള്‍ ബിഗ് ബോസിലുണ്ട്. അവരുടെ നീക്കത്തില്‍ പലരും വീഴും. ഇത്തരത്തില്‍ വിജയിക്കുന്നവരെ ശക്തനായ മല്സരാര്ഥി എന്ന് ഞാന്‍ വിളിക്കില്ലെന്നും ഫിറോസ് ഖാന് പറയുന്നു. ബിഗ് ബോസിലെ 12 പേരും ഫേക്ക് മുഖങ്ങളാണ്. ഇതില്‍ ആര് വിജയിയാകും എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്കാന് പ്രയാസമാണെന്നും ഫിറോസ് പറയുന്നു.

മോഹന്‍ലാല്‍ എന്ന മഹാ പ്രതിഭ
മോഹന്‍ലാലിനെ കുറിച്ച് വളരെ പുകഴ്ത്തിയാണ് ഫിറോസ് ഖാനും സജ്നയും പ്രതികരിച്ചത്. അദ്ദേഹത്തിന് മുമ്പില്‍ നില്‍ക്കുന്നത് പോലും വലിയ ഭാഗ്യമായി കരുതുന്നു എന്ന് ദമ്പതികള്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ കാണുന്ന മഹാ പ്രതിഭയാണ് മോഹന്‍ലാല്‍ എന്നും അവര്‍ അഭിപ്രായപ്പെട്ടു. ചെറുപ്പം മുതല്‍ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തവരില്‍ ഒരാളാണ് ലാലേട്ടന് എന്നും ഫിറോസ് പറയുന്നു.

മഹാഭാഗ്യം
മോഹന്‍ലാല്‍ അവതാരകനായ ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു എന്നാണ് ഫിറോസ് ഖാന് പറയുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഈ ഷോയ്ക്ക് യോജിച്ച അവതാരകന് എന്നും ഫിറോസും സജ്നയും പറഞ്ഞു. കൂടാതെ ചില വിവാദങ്ങളോടും ദമ്പതികള്‍ പ്രതികരിച്ചു.

തുപ്പല് ഫിറോസ് ഖാന്
തുപ്പല് ഫിറോസ് ഖാന് എന്ന് ചിലര്‍ ആക്ഷേപം ഉന്നയിച്ചതിനെതിരെയാണ് ഫിറോസിന്റെ മറുപടി. രജിത് കുമാറിനൊപ്പമുള്ള അഭിമുഖത്തിലാണ് വിഷയം ഉയര്‍ന്നത്. ഒരു മണിക്കൂറോളം സംസാരിച്ചിട്ടും ഒരു തുള്ളി തുപ്പല് പോലും തെറിച്ചില്ലെന്നും ഇല്ലാത്ത ആരോപണങ്ങളാണ് ഉയര്‍ന്നതെന്നും രജിത് കുമാര്‍ പറഞ്ഞു.

ഞാന്‍ ആരെയും അങ്ങനെ വിളിച്ചില്ലല്ലോ
ഫിറോസ് ഖാനെതിരെ ബിഗ് ബോസിലെ ചില മല്സരാര്ഥികള് തുപ്പല് ഫിറോസ് ഖാന് എന്ന ആരോപണം ഉന്നയിച്ചിരുന്നു. തന്നെ കുറിച്ച് ആരോപണം ഉന്നയിച്ചവര്‍ക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. പക്ഷേ, ഞാന്‍ അവരെ തുപ്പല് എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.

പുറത്തായ ആ നിമിഷം
തങ്ങള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെയാണ് ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയത് എന്ന് നേരത്തെ സജ്ന ആരോപിച്ചിരുന്നു. വലിയൊരു കൂട്ടം ആളുകളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചുവെന്നും പുറത്തായ ശേഷമുള്ള ആദ്യപ്രതികരണത്തില്‍ സജ്നയും ഫിറോസും പറഞ്ഞിരുന്നു. പലരും റിയല്‍ അല്ലെന്നും എല്ലാവരും റിയലായി നില്‍ക്കണമെന്നാണ് തനിക്ക് പറയാനുള്ളത് എന്നായിരുന്നു ഫിറോസ് പുറത്തായ വേളയില്‍ നല്കിയ പ്രതികരണം.
നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍
-
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ; ലബനനിൽ കരയുദ്ധം ആരംഭിച്ചു -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും? -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം; എപ്പോൾ കാണാം? വിശദമായി അറിയാം -
സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ? -
ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിച്ച് യുവാക്കൾ; ഞെട്ടിക്കുന്ന വീഡിയോ -
'മോഹൻലാലിന് പട്ടാളത്തിൽ നിന്നും അഞ്ച് പൈസയുടെ ഗുണമില്ല, കള്ള് കുപ്പി പോലും കിട്ടില്ല';മേജർ രവി -
യേശുദാസ് കഴിഞ്ഞ ജൻമത്തിൽ പൂജാരി, ലെന സന്യാസി..ഏഴരശനിയുടെ കാലത്ത് വിവാഹം';ആലപ്പി അഷ്റഫ് പറയുന്നു -
മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു; ഓർമ്മയായത് രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ ശബ്ദം












Click it and Unblock the Notifications