Advertisement

കൊവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഒരു സിനിമ ചിത്രീകരിക്കുക എന്നത് അസാധ്യമാക്കി;മോഹന്‍ലാല്‍


കൊച്ചി; കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സിനിമ തീയറ്റുകൾ തുറക്കാനാകില്ലെന്നാണ് ഇക്കഴിഞ്ഞ ദിവസവും സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും ആയാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്നത് പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയ്ക്കും ആരാധകർക്കും ഒരുപോലെ തിരിച്ചടിയാകുന്നതാണ് സർക്കാരിന്റെ ഈ തിരുമാനം.

നിലവിൽ ബി​ഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങൾ തീയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. 60 സിനിമകൾ പ്രീ-പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളിലാണ്.അതിനിടെ ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കുകയാണ് നടൻ മോഹൻലാൽ. റെഡ്ഡിഫിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ ആശങ്കകൾ പങ്കുവെച്ചത്.നടന്റെ വാക്കുകളിലേക്ക്

കൊവിഡ് പ്രതിസന്ധി സിനിമ മേഖലയിൽ ഏകദേശം 900 കോടിയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 629, 289 മൾട്ടിപ്ലക്സുകൾ ഉള്ള തിയേറ്ററുകളാണ് ഇതിനിടയിൽ അടച്ചിട്ടച്. റിലീസ് ചെയ്യാനിരിക്കുന്ന വലിയ പ്രൊജക്ടുകളുടെ നഷ്ടം മാത്രം 270 കോടിയാണ്. മലയാളത്തിലെ ആദ്യ നൂറ് കോടി ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' എന്ന മോഹൻലാൽ ചിത്രവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

കൊവിഡ് സാഹചര്യത്തിൽ ഓഗസ്റ്റ് 12 നായിരുന്നു സിനിമ റിലീസ് ചെയ്യുകയെന്ന് അവസാനമായി പ്രഖ്യാപിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും കൊവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ സ്ഥിതി രൂക്ഷമായതോടെ ചിത്രം വീണ്ടും റിലീസ് നീട്ടി. കൊവിഡ് പ്രതിസന്ധിയിൽ പല സിനിമകളും ഒടിടി റിലീസിലേക്ക് കൂടി നീങ്ങിയതോടെ മരയ്ക്കാറും ഒടിടിയിൽ എത്തുമോയെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു.

Advertisement

മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണെന്നും അത് ചെറിയ സ്ക്രീനിലൂടെ ആസ്വദിക്കാനുള്ള ചിത്രമല്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.സിനിമ ഒരു ബിഗ് വലിയ സ്ക്രീൻ മാധ്യമമാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രൊഡക്ഷനും പ്രീപ്രൊഡക്ഷനും ഉൾപ്പെടയുള്ള മേഖലകളിലെ സാങ്കേതിക വിദ്യകളിൽ വിപ്ലവകരമായ മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകൾ സാറ്റലൈറ്റ് ചാനലുകള്‍ക്കപ്പുറം വളർന്ന് കൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ്. അതിലൂടെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ അത്തരത്തിലുള്ളൊരു പ്രേക്ഷകരെ മനസിൽ കണ്ട് കൊണ്ട് തയ്യാറാക്കിയിട്ടുള്ളവയാണ്. സൈറ്റുകളിലെ ഹിറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ എങ്ങനെയാണ് ആ ചിത്രത്തെ വിലയിരുത്തുന്നതെന്ന് വ്യക്തമാക്ുനന്ത്. റേറ്റിംഗുകളും ഇതിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. സിനിമ എന്നത് ഒരു ബിഗ് സ്ക്രീൻ മാധ്യമം ആണ്. അത് തീയറ്ററിലേക്ക് തന്നെ തിരിച്ച് വരും മോഹൻലാൽ വ്യക്തമാക്കി.

പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മരക്കാർ എന്ന ചിത്രം ഒരിക്കലും ഒടിടി പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാൻ സാധിക്കില്ല. ചുരുങ്ങിയത് 600 സ്‌ക്രീനുകളിൽ 21 ദിവസമെങ്കിലും ഉണ്ടാകേണ്ട സിനിമയാണത്. അതുകൊണ്ട് തന്നെ സിനിമ ഇറങ്ങാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. അത് സംഭവിക്കും. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തന്നെ സംഭവിക്കും. സിനിമകൾ തീയറ്ററിലേക്ക് തിരിച്ചുവന്നേ തീരുവെന്നും മോഹൻലാൽ പറഞ്ഞു. ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നതാണ് തന്റേയും മോഹൻലാലിന്റേയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റേയും താത്പര്യമെന്ന് നേരത്തേ തന്നെ സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട ചിത്രമാണ് മരക്കാർ. അതിനി എത്ര കാത്തിരിക്കേണ്ടി വന്നാലും അത് തീയറ്റർ റിലീസായി മാത്രമേ സംഭവിക്കൂവെന്നും പ്രിയദർശൻ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement

ഒപ്പത്തിന് ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമയാണ് മരക്കാർ. 'ബാഹുബലി'യേക്കാള്‍ വലിയ സ്കെയിലിലാണ് ചിത്രം തയ്യാറാക്കിയിരുന്നതെന്ന് നേരത്തേ ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ അവകാശപ്പെട്ടിരുന്നു. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.

അതേസമയം ഇപ്പോഴത്തെ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ചും മോഹൻലാൽ അഭിമുഖത്തിൽ പ്രതികരിച്ചു. കൊവിഡ് ലോകത്തെ സകല മേഖലകളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കല, നൃത്തം, സംഗീതം, നാടകം, തുടങ്ങി മുഴുവൻ വ്യവസായങ്ങളിലും ഇത് നിഷ്‌ക്രിയത്വത്തിന്റെ കാലമായിരുന്നു, ഇപ്പോഴത്തെ പ്രതിസന്ധിയും സാഹചര്യവും വാക്കുകൾക്ക് അതീതമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഒരു സിനിമ ചിത്രീകരിക്കുക എന്നത് അസാധ്യമാക്കിയെന്നും മോഹൻലാൽ പറഞ്ഞു.

ഒരു സിനിമയ്ക്ക് സൗണ്ട് റെക്കോഡിംഗ്, ലൈറ്റ് സെറ്റിംഗ്, മേക്കപ്പ് ആർട്ടിസ്റ്റുകൾ മറ്റ് പ്രവർത്തകർ ഉൾപ്പെടെ ഒരു മിനിമം അംഗങ്ങൾ വേണ്ടി വകും. ബ്രോ ഡാഡിയ്ക്ക് വേണ്ടി ഇവിടെ നിന്നുള്ളവരെയാണ് ഉൾപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള സാധാരണക്കാരയ പല തൊഴിലാളികൾക്കും അവസരം നഷ്ടമായി,മോഹൻലാൽ പറഞ്ഞു. കേരളത്തിൽ ഷൂട്ടൂംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രം ഹൈദരാബാദിലേക്ക് മാറ്റിയത്. ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേക്കു മാറ്റിയപ്പോൾ തനിക്ക് ഭീമമായ നഷ്ടം ഉണ്ടായതായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

അതേസമയം ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ സിനിമ സംഘടനയായ അമ്മ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ അഭിമുഖത്തിൽ വ്യക്തമാക്കി. 7000 രൂപയുടെ ഓണക്കിറ്റുകൾ ഓരോ കുടുംബത്തിനും നൽകി. ഒരു വരുമാനവുമില്ലാതെ, നിർധനരായവർക്ക്, ഓരോ മാസവും 5,000 രൂപ വീതം വിതരണം ചെയ്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതോടെ ആവശ്യമുള്ള വിദ്യാരർത്ഥികൾക്ക് മൊബൈൽ വിതരണം ചെയ്തു. ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കായി 300 ടാബുകളാണ് വിതരണം ചെയ്തതെന്നും മോഹൻലാൽ പറഞ്ഞു.

Mohanlal And VA Shrikumar To Join Hands For A Bollywood Project: Reports | Oneindia Malayalam

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read more about:

English Summary

Mohanlal says Covid situation in kerala made difficult to shoot a movie
Read more...