ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ
അമേരിക്കയുമായി വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയെങ്കിലും ആയുധം എടുക്കാതെ ഉഗ്രന്‍ കെണി ഒരുക്കുകയാണ് ഇറാന്. അമേരിക്കയുടെ സാമ്പത്തിക കരുത്ത് നശിപ്പിക്കുകയാണ് ലക്ഷ്യം. ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാക്കാനാണ് ഇറാന്റെ ശ്രമം. ചൈനയുടെ പിന്തുണയും ഇതിന് ലഭിക്കുന്നു എന്നാണ് സൂചനകള്‍. ഡോളറിലുള്ള ഇടപാടുകള്‍ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇറാന്.
ഹോര്‍മുസ് പാത വഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ ഇറാന് ആലോചിക്കുന്നുണ്ട്. ഇതുവരെ ടോള്‍ ഇല്ലാതെയാണ് ഇതിലൂടെ കപ്പലുകള്‍ പോയിരുന്നത്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍ നിര്‍മിക്കാന്‍ ഇറാന് കണ്ടെത്തിയ വഴിയാണിത്. ഇവിടെ വച്ച് ടോള്‍ പിരിക്കുമ്പോള്‍ ചൈനീസ് കറന്‍സി വാങ്ങാനാണ് നീക്കം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തെ അഞ്ചിലൊന്ന് ചരക്കുകപ്പലുകളും കടന്നുപോകുന്ന പാതയാണ് ഹോര്‍മുസ്. ഇവിടെ ടോള്‍ പിരിക്കാന്‍ തുടങ്ങിയാല്‍ ഇറാന് വലിയ വരുമാനമാകും. ഇതിനുള്ള പദ്ധതി ചൈനീസ് സഹായത്തോടെ ഇറാന് തയ്യാറാക്കുകയാണ്. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ആയി യുവാന്‍ ആണ് ഇറാന് സ്വീകരിക്കുകയത്രെ. അല്ലെങ്കില്‍ ഇറാന് റിയാല്‍. ചൈനയ്ക്കും ഇറാനും നേട്ടമാണിത്. മാത്രമല്ല, അമേരിക്കക്ക് തിരിച്ചടിയുമാണ്.
ദശാബ്ദങ്ങളായി ക്രൂഡ് ഓയില്‍ ഇടപാട് നടക്കുന്നത് ഡോളറിലാണ്. ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ നല്‍കേണ്ടത് ഡോളറാണ്. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും ഡോളര്‍ സൂക്ഷിക്കേണ്ട അവസ്ഥയുണ്ട്. ഡോളറിന്റെ ആവശ്യം ഉയര്‍ന്ന് നില്ക്കാന് ഇതാണ് കാരണം. ആവശ്യക്കാര്‍ കൂടുതലുള്ളതു കൊണ്ട് ഡോളര്‍ ലോകത്തെ പ്രധാന കറന്‍സിയായി നിലനില്ക്കുന്നു.
പെട്രോ യുവാന്‍, പെട്രോ റിയാല്‍
ഡോളറിന്റെ ഈ പ്രാധാന്യം തകര്‍ക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഡോളര്‍ പ്രധാന കറന്‍സിയായി നില്‍ക്കുന്നത് അമേരിക്ക ഒരു ആയുധമായി ഉപയോഗിക്കുന്നു എന്നാണ് ഏഷ്യന്‍ രാജ്യങ്ങളുടെ ഏറെ കാലമായുള്ള പരാതി. 80 ശതമാനം എണ്ണ ഇടപാടും ഡോളറിലാണ് എന്ന് ജെപി മോര്ഗന് ചെയ്സ് പറയുന്നു, ഈ സംവിധാനം പെട്രോഡോളര്‍ എന്ന് അറിയപ്പെടുന്നത്.
ഇനി മുതല്‍ പെട്രോ യുവാന്‍, പെട്രോ റിയാല്‍ എന്നിവ കൂടി വരുമെന്ന് ഇറാന്റെ സിംബാബ്വെ എംബസി എക്സില്‍ കുറിച്ചു. ചൈനീസ് വാണിജ്യ മന്ത്രാലയം ഇക്കാര്യം തള്ളിയതുമില്ല. ഹോര്‍മുസ് വഴി പോകുന്ന എല്ലാ കപ്പലുകളും യുവാനോ ഇറാന് റിയാലോ കരുതേണ്ടി വരും. ടോള്‍ പിരിക്കുമ്പോള്‍ ഈ കറന്‍സികളാണ് വാങ്ങുക. ഇതോടെ രണ്ട് കറന്‍സികളുടെ ആവശ്യം കൂടുകയും മൂല്യം വര്‍ധിക്കുകയും ചെയ്യും.
ചൈനീസ് യുവാന്‍ കൂടുതല്‍ ആവശ്യം വരുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷണ വിധേയമാക്കുമെന്ന് ഉറപ്പാണ്. അതേസമയം, ഈ ഒരു നടപടി കൊണ്ട് മാത്രം ഡോളര്‍ തകരുമെന്ന് പറയാന്‍ സാധിക്കില്ല. കാരണം, ലോകത്തെ വിദേശ കറന്‍സി ശേഖരത്തില്‍ ഇപ്പോഴും 57 ശതമാനം ഡോളറാണ്. ചൈനീസ് യുവാന്‍ വെറും രണ്ട് ശതമാനമേയുള്ളൂ. എന്നാല്‍ ഡോളറിന്റെ പ്രാധാന്യം ക്രമേണ കുറയാന്‍ ഇറാന്റെ നീക്കം കാരണമാകും.
-
ചർച്ച പരാജയപ്പെട്ടാൽ വലിയ യുദ്ധം! ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് -
ഈ രാജ്യങ്ങളുടെ പക്കലുള്ളത് ടൺ കണക്കിന് സ്വർണ്ണം! ഇന്ത്യയുടെ സ്ഥാനം കണ്ട് ഞെട്ടരുത് -
ഇറാന് ഇന്ത്യ ഓരോ ദിവസവും 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും; കൈവിട്ട കളി, നേട്ടം കൊയ്യാന്‍ ചൈന -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില














Click it and Unblock the Notifications