Get Updates
Get notified of breaking news, exclusive insights, and must-see stories!

'അൻസിബയെ ചവിട്ടിപുറത്താക്കുമെന്ന് കരുതി, പക്ഷെ മോഹൻലാൽ നടത്തിയ മാസ് എൻട്രി';സംഭവിച്ചത് പറഞ്ഞ് ആലപ്പി അഷ്റഫ്

താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. രണ്ട് സ്ത്രീകൾ തമ്മിലുള്ള ഒരു നിസ്സാര പ്രശ്നത്തെയാണ് അതിഭീകരമാക്കി വർഗീയവൽക്കരിച്ചതെന്നും അമ്മയിൽ നിന്നും സ്വയം പോയതായാലും ചാടിച്ചുവിട്ടതായാലും ചെറിയൊരു ശുദ്ധികലശം നടന്നു എന്നത് ഒരു ആശ്വാസമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'അമ്മ എന്ന താരസംഘടന രൂപീകൃതമായിട്ട് ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു .അതിലെ നടീനടന്മാർ തമ്മിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുമുണ്ട്. അതിന്റെ പേരിൽ ചിലരുടെ നേരെ സംഘടനാ വിലക്കുകളും ഉണ്ടായിട്ടുണ്ട്. മറ്റു ചിലർ സംഘടനയുടെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടി നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് രാജിവച്ചു പോയിട്ടുമുണ്ട് .എന്നാൽ ഇതിന്റെ ഒന്നും പിന്നിൽ വർഗീയമായ കാരണങ്ങളോ രാഷ്ട്രീയപരമായ കാരണങ്ങളോ മതപരമായ ചേരിതിരിവോ ഒന്നുമല്ല .

mohal-17

ഒരു വർഷം മുൻപ് വരെ ഈ സംഘടനയിൽ മതവർഗ്ഗ ചേരിതിരിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഏകോദര സോദരങ്ങളെ പോലെയാണ് എല്ലാവരും കഴിഞ്ഞിരുന്നത് .ഈ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് ജിഹാദികളെയും തീവ്രവാദികളെയും മതം മാറ്റാൻ ശ്രമിക്കുന്നവരെയും സംഘടനയിൽ സൃഷ്ടിച്ചെടുത്തത്. അമ്മയിൽ ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങളെ പോലും ആശയപരമായി നേരിടാൻ പറ്റാതെ വരുമ്പോൾ മതത്തിന്റെ പേര് പറഞ്ഞാണ് നേരിട്ടത്. അമ്മയുടെ ഭാരവാഹികൾ തമ്മിൽ വ്യക്തിപരമായ കാരണത്താൽ കേസും വഴക്കും പ്രശ്നങ്ങളും ഒക്കെ ഉണ്ടായപ്പോൾ അമ്മയുടെ വൈസ് പ്രസിഡൻറ് ചാനലിലൂടെ വിളിച്ചു പറയുന്നു ഇതിൻ്റെ പിന്നിൽ മതതീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ഞാൻ സംശയിക്കുന്നു എന്ന്.

രണ്ട് സ്ത്രീകൾ തമ്മിലുള്ള ഒരു നിസ്സാര പ്രശ്നത്തെയാണ് അതിഭീകരമാക്കി വർഗീയവൽക്കരിച്ചത്. അമ്മയിലെ ഒരു സാധാരണ മെമ്പർ അല്ല ഇത് പറഞ്ഞത്. ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തിരുന്നുകൊണ്ടാണ് ഈ തീവ്രവാദ ആരോപണം ഉന്നയിച്ചത്. മലയാള സിനിമയിലെ മഹാരഥന്മാർ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും ആയിരുന്നു ഈ പ്രസ്താവന. ഈ സ്ത്രീയുടെ ചെയ്തികൾക്ക് സംഘടനയുടെ അകത്തും പുറത്തും പിന്തുണ ലഭിക്കാതെ വന്നപ്പോൾ അവസാന പിടിവള്ളി എന്നോണം മതവർഗ്ഗ ജാതി രാഷ്ട്രീയം ഒക്കെ ഇതിൽ കുത്തിക്കലർത്തി പ്രശ്നത്തെ സങ്കീർണമാക്കാനാണ് ഈ സ്ത്രീ ശ്രമിച്ചത് ..

ഇവിടെ അമ്മയുടെ ജോയിൻറ് സെക്രട്ടറി ആയിരുന്ന നടി അൻസിബക്ക് നീതി ലഭിക്കില്ല എന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. അവിടെയാണ് മോഹൻലാൽ എന്ന നടന്റെ മാസ് എൻട്രി. ഒന്നു മിണ്ടാൻ പോലും അവസരം ലഭിക്കാതിരുന്ന ആൻസിബയെ ചവിട്ടി പുറത്താക്കുമെന്ന് മനപ്പായസം ഉണ്ടായിരുന്നവരുടെ മുന്നിലൂടെ വേദിയിലെത്തി വിളക്ക് തെളിയിക്കുവാനുള്ള അവസരം ഒരുക്കികൊണ്ട് മോഹൻലാൽ ക്ഷണിച്ചത്. ഒരു പോരാളിയെ പോലെ തലയുയർത്തി വേദിയിലേക്ക് അൻസിബ കടന്നുവരുമ്പോൾ വർഗീയ വിഷം തുപ്പുന്ന ചിലരുടെ ഹൃദയമിടുപ്പ് ഒരു നിമിഷം നിലച്ചുപോയി എന്ന് തന്നെ പറയാം.

അതിനുശേഷം അൻസിബ അവിടെ നടത്തിയ ഒരു പ്രസംഗം അവിടെ കൂടിയ സഹപ്രവർത്തകരുടെ കണ്ണുകളെ ഈറൻ അണിയിച്ചു എന്ന് നടൻ ബാബു രാജ് സാക്ഷ്യപ്പെടുത്തുന്നു. ചിലർ തീവ്രവാദികളായി ചിത്രീകരിച്ച അൻസിബയും ബിജെപിക്കാരിയായി ചിത്രീകരിച്ച ശ്വേതാമേനോനും പറയുന്നു ഞങ്ങൾക്ക് മതവർഗ്ഗ രാഷ്ട്രീയം ഇല്ല എന്ന്. ശ്വേതാമേനോൻ എടുത്തു പറയുന്നുണ്ട് ഞാൻ സംഘിണിയല്ല ബിജെപിക്കാരിയല്ല എന്നെ സംഘിയാക്കരുതെന്ന് അവർ അപേക്ഷിക്കുന്നു. അൻസിബയുടെ നേരെ തരികിടയൊന്നും വിലപ്പോകില്ല എന്ന് കണ്ടപ്പോൾ എന്റെ നാട്ടുകാരിയും നടിയുമായ ഉഷാ ഹസീനയുടെ നേർക്ക് അസഭ്യവും തരികിടയും അപകീർത്തികരമായ പരാമർശങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് അവരിപ്പോൾ.

ഇതിപ്പോൾ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറഞ്ഞതുപോലെയായി. അവരുടെ പേരിൽ കണ്ട അപരാധം അവരുടെ പേര് തന്നെയാണ് .ബാലചന്ദ്രമേനോൻ തന്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ നായികയായ ഹസീനക്ക് ചാർത്തി കൊടുത്ത പേരാണ് ഉഷ എന്നത്. ആലപ്പുഴക്കാരായ ഞങ്ങളൊക്കെ ഉഷാ ഹസീന എന്നാണ് വിളിക്കുന്നത്. ഇതിനെയാണ് അവർ വർഗീയ കണ്ണുകൊണ്ട് കണ്ടത്. ഉഷയുടെ ഭാഷയിൽ പറഞ്ഞാൽ വായിൽ തോന്നുന്നത് കോതക്ക് പാട്ട് പോലെ പറയുമ്പോൾ സത്യത്തിന്റെ ഒരു സ്ഫുരണമെങ്കിലും ഉണ്ടായിരിക്കണം. എനിക്ക് ഉഷയോട് പറയാനുള്ളത് ഉഷ അവരോട് ക്ഷമിക്കുക എന്നത് മാത്രമാണ്. വിവരവും ബുദ്ധിയും കുറഞ്ഞുപോയത് അല്ലെങ്കിൽ ഇല്ലാതെ പോയത് ഒരിക്കലും അവരുടെ കുറ്റമല്ല.

ഉഷ ഒരു കാര്യം ഓർക്കുക ആരെങ്കിലും വെട്ടിക്കളയുന്ന നഖം വാരിക്കൊണ്ടുപോയി പൂജാ മുറിയിൽ വെച്ച് പൂജിക്കുമോ? മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം അമൂല്യമായി കരുതി സൂക്ഷിച്ചു വെച്ചിരിക്കുന്ന സ്ത്രീയാണവർ. അതുപോലെതന്നെ ജന്നൗഷധിയിൽ നിന്നും 1 രൂപയുടെ പാഡ് വാങ്ങി അവിടെ നിന്ന് പൊട്ടിക്കരഞ്ഞു എന്ന് പറഞ്ഞവരാണവർ. കോടിയുടെ മൂല്യമുള്ള ഉരുക്കു വനിതയാണവർ. അവരെ തകർക്കാൻ പാവപ്പെട്ട ഉഷക്ക് കഴിയുമോ? അവരോട് പിടിച്ചു നിൽക്കാൻ ഉഷയുടെ മാന്യമായ വാക്കുകൾക്ക് ആവില്ല. അതുകൊണ്ട് അവരോട് ക്ഷമിക്കുക അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതിരിക്കുക. അമ്മയിൽ നിന്നും സ്വയം പോയതായാലും ചാടിച്ചുവിട്ടതായാലും ചെറിയൊരു ശുദ്ധികലശം നടന്നു എന്നത് ഒരു ആശ്വാസമാണ്. ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിലെങ്കിലും മതവർഗ്ഗ ജാതി രാഷ്ട്രീയം ഇല്ലാത്ത ഒരു നല്ല ഭരണസമിതി ഉണ്ടാകട്ടെ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+