Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ മൈസൂരു-മഗഡി റോഡ് ഹരിത ഇടനാഴിയാവും; 10 കിമീ ദൂരത്തിൽ 6000 മരങ്ങൾ നടുന്നു..!

ബെംഗളൂരു: ഒരുവശത്ത് ബെംഗളൂരുവിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി നൂറുകണക്കിന് മരങ്ങൾ വെട്ടിമാറ്റാൻ ഒരുങ്ങുമ്പോൾ, മറുവശത്ത് നഗരത്തിന് പുതിയൊരു മുഖം സമ്മാനിക്കാനുള്ള വലിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു എൻജിഒ. ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒയായ അൺബോക്‌സിംഗ് ബിഎൽആറാണ് അത്തരമൊരു നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. 'ബ്ലൂം അവന്യൂ' എന്ന പേരിൽ മൈസൂരു-മഗഡി റോഡിലെ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് 6,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

ബെംഗളൂരു റോഡുകളിൽ ശുദ്ധികലശം..! ഫുട്‌പാത്തുകളിലെ കൈയേറ്റം ഒഴിപ്പിക്കും, വാഹനങ്ങൾ കെട്ടിവലിക്കും
ബെംഗളൂരു റോഡുകളിൽ ശുദ്ധികലശം..! ഫുട്‌പാത്തുകളിലെ കൈയേറ്റം ഒഴിപ്പിക്കും, വാഹനങ്ങൾ കെട്ടിവലിക്കും

ബെംഗളൂരു ടണൽ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറിൽ നിന്ന് സിൽക്ക് ബോർഡിലേക്കുള്ള ഉയരപ്പാതയ്ക്കായി 749 ഓളം മരങ്ങളും വെട്ടിമാറ്റേണ്ടിവരുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ ഹരിത സംരംഭം ശ്രദ്ധേയമാകുന്നത്. നഗരത്തിൽ മരങ്ങൾ അപൂർവ കാഴ്‌ചയായി മാറുന്ന സാഹചര്യത്തിൽ, പുതിയ വികസന മേഖലകളെ തുടക്കം മുതൽ തന്നെ ഹരിതവൽക്കരിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.

bengaluru

എൻജിഒയുടെ സിഇഒ മാലിനി ഗോയൽ പറയുന്നതനുസരിച്ച്, ഇതിനകം തന്നെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ പച്ചപ്പ് കൂട്ടുന്നത് പരിമിതമായ ഫലം മാത്രമെ നൽകൂ. എന്നാൽ ഇപ്പോൾ വികസിച്ചുവരുന്ന ഒരു റോഡ് കോറിഡോറിൽ തുടക്കം മുതൽ തന്നെ ഹരിത ഇടനാഴി രൂപകൽപ്പന ചെയ്യാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

'ഒരുകാലത്ത് ബെംഗളൂരു 'ഗാർഡൻ സിറ്റി' എന്നറിയപ്പെട്ടിരുന്നത് വെറുതെയല്ല. അന്ന് വെറും മരങ്ങൾ നട്ടതല്ല, മരങ്ങളാൽ സമ്പന്നമായ ഇടനാഴികളാണ് രൂപകൽപ്പന ചെയ്‌തുത്. ആ പാരമ്പര്യം തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം' മാലിനിയെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുടെ ആദ്യഘട്ട നടപടികൾ എൻജിഒ സ്വീകരിച്ചു കഴിഞ്ഞു.

പദ്ധതിയുടെ ഭാഗമായി പ്രധാനമായും തദ്ദേശീയ ഇനങ്ങളായ ഏഴ് തരം മരങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ചമ്പകം, ബൗഹീനിയ, കാർഡിയ സെബെസ്‌റ്റെന, പ്രൈഡ് ഓഫ് ഇന്ത്യ, ടാബെബൂയ തുടങ്ങിയ മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ബെംഗളൂരു വികസന അതോറിറ്റിയുടെ വനവിഭാഗത്തിൽ നിന്നാണ് തൈകൾ സൗജന്യമായി ലഭ്യമാക്കിയത്.

ഈ മരങ്ങൾ ആറ് വ്യത്യസ്‌ത കളർ കോറിഡോറുകൾ ആയി ക്രമീകരിച്ചിരിക്കും. മഞ്ഞ, പർപ്പിൾ, പിങ്ക്, കടുംചുവപ്പ്, ലാവൻഡർ തുടങ്ങിയ നിറങ്ങളിൽ വിവിധ സീസണുകളിൽ പൂക്കൾ വിരിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ ചമ്പകം പൂക്കുമ്പോൾ, ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഫ്ലെയിം ഓഫ് ദ ഫോറസ്‌റ്റും പൂത്തുനിൽക്കുന്ന.

സെപ്റ്റംബർ മുതൽ നവംബർ വരെ ബൗഹീനിയയും പൂക്കും. ഇതിലൂടെ വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും റോഡിന് ഇരുവശവും നിറപ്പകിട്ടാർന്ന ഹരിത കാഴ്‌ചയൊരുക്കാനാണ് ലക്ഷ്യം.
പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സ്ഥലനിർണയം, ഹോർട്ടികൾച്ചർ വിദഗ്‌ധരുടെ നിർദേശങ്ങൾ, അനുയോജ്യമായ ഇനങ്ങളുടെ തിരഞ്ഞെടുപ്പ്, ബജറ്റ് അന്തിമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയായി.

നിലവിൽ എല്ലാ തൈകളും നട്ടുകഴിഞ്ഞതായും മൂന്ന് വർഷത്തെ പരിപാലന പ്രവർത്തനങ്ങൾ ആരംഭിച്ചതായും മാലിനി ഗോയൽ അറിയിച്ചു. രണ്ടാം ഘട്ടം പൂർത്തിയായാൽ പദ്ധതിയുടെ സാമൂഹിക-പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർന്ന് ഈ ഹരിത ഇടനാഴിയുടെ പരിപാലനം ബിഡിഎ ഏറ്റെടുക്കും.

ബെംഗളൂരുവിൽ സ്വത്ത് നികുതി കൂടുമോ? എലിവേറ്റഡ് കൊറിഡോർ പദ്ധതിയെ ചൊല്ലി ആശയക്കുഴപ്പം; വിശദീകരണവുമായി ബി-സ്മൈൽ
ബെംഗളൂരുവിൽ സ്വത്ത് നികുതി കൂടുമോ? എലിവേറ്റഡ് കൊറിഡോർ പദ്ധതിയെ ചൊല്ലി ആശയക്കുഴപ്പം; വിശദീകരണവുമായി ബി-സ്മൈൽ

രാസവളങ്ങളുടെയും മറ്റ് രാസ ഇടപെടലുകളുടെയും ആവശ്യം കുറവുള്ള തദ്ദേശീയ ഇനങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു. ഈ മരങ്ങൾ വളർന്ന് പന്തലിക്കുമ്പോൾ വിവിധ പക്ഷികൾക്കും പരാഗണം നടത്തുന്ന ജീവികൾക്കും ആവാസവ്യവസ്ഥയൊരുക്കുന്നതിനൊപ്പം നഗരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+