Advertisement

റോഹിങ്ക്യകളുടെ അന്തകനായ ബുദ്ധ സന്യാസി അഷിന്‍ വിരാതുവിനെ മോചിപ്പിച്ച് മ്യാൻമാർ പട്ടാളം


ദില്ലി; റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയുടെ പ്രധാന കാരണക്കാരിലൊരാളായ തീവ്ര ബുദ്ധമത സന്യാസി അഷിന്‍ വിരാതുവിനെ വിട്ടയച്ച് മ്യാൻമാർ സൈന്യം. സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് രാജ്യദ്രോഹ കേസിലായിരുന്നു വിരാതുവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇപ്പോൾ ഇയാൾക്കെതിരായ കേസുകളെല്ലാം പട്ടാളം ഒഴിവാക്കി.നിലവിൽ ഇയാൾ ഒരു സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിരാതുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വലിയ രീതിയിലുള്ള പ്രചരണങ്ങൾ രാജ്യത്ത് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് പൊതുമാപ്പ് നൽകി വിട്ടയച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അതേസമയം വിരാതുവിന് കൊവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യനില മോശമാണെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്.

റോഹിങ്ക്യകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തീവ്രദേശീയ പ്രസ്ഥാനമായ 969 ന്റെ പ്രധാന നേതാവാണ് വിരാതു. ബര്‍മ്മ(മ്യാന്‍മര്‍)യിലെ ബിന്‍ലാദന്‍ എന്നായിരുന്നു അഷിനെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരുന്നത്.മുസ്ലീം വിദ്വേഷ പരാമർശങ്ങളുടെ പേരിൽ 2003 ലാണ് ഇയാൾ ആദ്യം അറസ്റ്റിലാകുന്നത്. പിന്നീട് 2010ൽ ജയിൽ മോചിതനായി. 2012 ൽ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ ബുദ്ധമതക്കാരും വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്ലീങ്ങളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാൽ അഷിന്‍ വിരാതുവിന്റെ വംശീയ വിദ്വേഷ പ്രഭാഷണങ്ങൾ പ്രേരണയായെന്ന് കണ്ടെത്തിയിരുന്നു.

Advertisement
Advertisement

2017 ൽ‍ പ്രസംഗ പരിപാടികളിൽ നിന്ന് മ്യാൻമാർ ബുദ്ധിസ്റ്റി അതോറിറ്റി വിരാതുവിനെ വിലക്കിയിരുന്നു. തുടർച്ചയായ വിദ്വേഷ പ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ ഇയാളുടെ അക്കൗണ്ട് 2018 ൽ ഫേസ്ബുക്ക് അടച്ചുപൂട്ടിയിരുന്നു. എന്നാൽ 53 കാരനായ വിരാതു തുടർന്നും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും തന്റെ വിദ്വേഷ പ്രചരണങ്ങൾ നിർബാധം തുടരുകയും ചെയ്തു. ആംഗ് സാൻ സുചിയുയിടെ നേതൃത്വത്തിലുള്ള സര്‌ക്കാരിനെ ഇയാൾ നിരന്തരം രംഗത്തെത്തിയിരുന്നു.

മ്യാന്‍മര്‍ സര്‍ക്കാറിന്റെ വിമര്‍ശകനും പട്ടാളത്തിന്റെ അനുകൂലിയുമായ വിരാതുവിനെ സർക്കാരിനെ വിമർശിച്ചതിനും വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിനും 2019 ലാണ് പിന്നീട് അറസ്റ്റ് ചെയ്തത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Dr. KP Aravindan's fb post about Nipah Virus | Oneindia Malayalan

ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ വികാരം വലിയ തോതിൽ വളർത്തിയെടുക്കാൻ വിരാതുവിന് സാധിച്ചിരുന്നു.
തലമുറകളായി മ്യാൻമറിൽ താമസിച്ചിട്ടും റോഹിങ്ക്യൻ മുസ്ലീഹ്ങളെ പൗരൻമാരായി അംഗീകരിക്കാൻ മ്യാൻമാർ തയ്യാറായിരുന്നില്ല. റാഖൈനിലായിരുന്നു റോഹിങ്ക്യൻ മുസ്ലീങ്ങൾ താമസിച്ചിരുന്നത്. 2017 ലാണ് മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്സിംങ്ങളുടെ വംശഹത്യ നടക്കുന്നത്. മ്യാന്മറിന്റെ റോഹിങ്ക്യക്കെതിരായ നീണ്ട ക്യാംപയിനിന്റെ ഭാഗമായിരുന്നു ഇത്. സൈന്യവിം പോലീസും ചേർന്ന് റോഹിങ്ക്യൻ ഗ്രാമങ്ങൾ ചുട്ടു ചാമ്പലാക്കി. ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ആഗസ്ത് മുതല്‍ സെപ്തംബര്‍ വരെ നീണ്ട വംശഹത്യയില്‍ 6,700ഓളം റോഹിങ്ക്യകൾ കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കലാപത്തെ തുട്‍ന്ന് ഏകദേശം പത്ത് ലക്ഷത്തോളം റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു.

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read more about:

English Summary

Military release Myanmar Buddhist monk Wirathu
Read more...