Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്‍.എസ്.എസ് വേട്ട അവസാനിപ്പിക്കുക: ബാലസംഘം

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം പ്രസ്താവനയില്‍ പറഞ്ഞു. ഡിവൈഎപ്‌ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്.

kerala

രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. ഏപ്രില്‍ 17ന് ശനിയാഴ്ച്ച മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലസംഘം നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ബാലസംഘം അറിയിച്ചു.

അതേസമയം, ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ച പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വള്ളിക്കുന്ന ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+