'ജോയ് മാത്യു ഈ സ്കൂളുകളൊക്കെ ഒന്നുപോയി കാണണം, കണ്ണുണ്ടായാൽ മാത്രം പോര', മറുപടിയുമായി ഐസക്
പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ കഴിഞ്ഞ 10 വർഷക്കാലമായി സംസ്ഥാനത്ത് നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളെ ചോദ്യം ചെയ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് മറുപടിയുമായി മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. വോട്ടെടുപ്പ് ദിവസം കോഴിക്കോട് മലാപ്പറമ്പ് ഗവ. യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ജോയ് മാത്യുവിന്റെ വിമർശനം.
കേരളത്തിൽ എന്ത് വികസനമാണ് നടന്നത് എന്ന് ജോയ് മാത്യു ചോദിക്കാൻ തിരഞ്ഞെടുത്തത് കൃത്യമായ സ്ഥലം ആണെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. യുഡിഎഫ് സർക്കാർ കാലത്ത് പൊളിച്ച് നീക്കിയ സ്കൂൾ എൽഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഇന്നത്തെ നിലയിലാക്കിയതെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു.
പത്ത് വർഷം തുടർച്ചയായി ഒരു ഭരണം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം. പക്ഷേ, വിമർശകർ കണ്ണടച്ച് ഇരുട്ടാക്കരുത്. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ ഒരു വികസനവും നടന്നിട്ടില്ലായെന്ന ശാഠ്യക്കാരനാണ് പ്രതിപക്ഷനേതാവ്. അപ്പോൾ പിന്നെ അനുയായികളുടെ കാര്യം പറയണോ? പക്ഷേ, പ്രതിപക്ഷ എംഎൽഎമാരുടെ അടക്കം തെരഞ്ഞെടുപ്പ് പ്രചാരണപത്രികകളിൽ അഭിമാനപൂർവ്വം എടുത്തു പറയുന്ന നിരവധി വികസന പ്രവർത്തനങ്ങളുണ്ട്.

കെപിസിസി പ്രസിഡന്റിനുപോലും അറിയാതെയാണെങ്കിലും സമ്മതിക്കേണ്ടിവന്നു. റോഡുകളൊക്കെ നന്നായതുകൊണ്ട് യാത്ര ചെയ്യാൻ എളുപ്പമാണമെന്ന്. യുഡിഎഫിന്റെ പൂർണ്ണനിഷേധാത്മക നിലപാട് അവരുടെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നുവെന്ന കാര്യം അവർ മറന്നു. യുഡിഎഫിന്റെ ഇത്തവണത്തെ പ്രചാരകരിൽ ഒരാൾ ആയിരുന്നുവല്ലോ നടൻ ജോയി മാത്യു. കേരളത്തിൽ എന്ത് വികസനമാണ് നടന്നതെന്ന് അദ്ദേഹം ചോദിക്കുന്നത് കണ്ടു. ഈ ചോദ്യം ഉയർത്താൻ തെരഞ്ഞെടുത്ത സ്ഥലം വളരെ കൃത്യമാണ് കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്കൂൾ.
1917-ൽ നിർമ്മിതമായ മലാപ്പറമ്പ് യുപി സ്കൂൾ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് അർദ്ധരാത്രിയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. ഒരു ചെറുവിരൽ പോലും അതിനെതിരെ ചലിപ്പിക്കാനോ, രക്ഷിതാക്കൾക്കും കുട്ടികൾക്കുമൊപ്പം നിൽക്കാനോ യുഡിഎഫ് സർക്കാർ തയ്യാറായില്ല. പകരം, നിസംഗതയോടെ മൗനാനുവാദം നൽകി മാറി നിൽക്കുകയായിരുന്നു.
സ്കൂൾ പൂട്ടിയ ശേഷം അഞ്ചുമാസത്തോളം കോഴിക്കോട് കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു കുട്ടികൾ പഠിച്ചത്. ആ കുട്ടികളും സ്കൂളും വഴിയാധാരമാവില്ലെന്ന് ഉറപ്പുവരുത്തിയത് എൽഡിഎഫ് സർക്കാർ ആയിരുന്നു.
സർക്കാർ അടച്ചു പൂട്ടാൻ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനിൽപ്പിലൂടെ എയ്ഡഡ് സ്കൂൾ സർക്കാർ സ്കൂളായി മാറി ചരിത്രം സൃഷ്ടിച്ചു. ഇതിനൊക്കെ നേതൃത്വം വഹിച്ചത് അന്നത്തെ കോഴിക്കോട് എംഎൽഎ ആയിരുന്ന എ. പ്രദീപ് കുമാർ ആയിരുന്നു.
സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങൾ, കളിസ്ഥലം, കളി ഉപകരണങ്ങൾ, ടച്ച് സ്ക്രീനോടുകൂടിയ പ്രോജക്ടർ ഉള്ള കംപ്യൂട്ടർ ലാബ്, വിപുലമായ ലൈബ്രറി, സയൻസ് ലാബ്, ശുദ്ധജലത്തിനായി പ്യൂരിഫയർ, സൗകര്യപ്രദമായ ബാത്റൂമുകൾ, നല്ല ഇരിപ്പിടങ്ങൾ അങ്ങനെ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി വിസ്മയകരമായ എന്തെന്തു മാറ്റങ്ങളാണ് ആ പൊതുവിദ്യാലയത്തിലുണ്ടാക്കിയതെന്ന് പ്രതിപക്ഷനേതാവും അണികളും വിലയിരുത്തുന്നത് നന്നായിരിക്കും.
ഇത് ഒറ്റപ്പെട്ടൊരു സംഭവമല്ല. നിങ്ങൾ കേരളത്തിലെ ഏത് സ്കൂളിൽച്ചെന്നു പരിശോധിച്ചോളൂ. സ്വകാര്യ സ്കൂളുകൾപോലും ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. കോഴിക്കോട് പട്ടണം തന്നെ എടുത്തോളൂ. നടക്കാവ്, കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ, ഗവ മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ ഇങ്ങനെ സ്കൂളുകളുടെ നീണ്ടനിരയുണ്ട്.
ജോയ് മാത്യു ഈ സ്കൂളുകളൊക്കെ ഒന്നുപോയി കാണണം. ഏതായാലും ജോയ് മാത്യു വികസനത്തെക്കുറിച്ച് ചോദിക്കാൻ പറ്റിയ സ്ഥലത്തു നിന്നുകൊണ്ട് തന്നെയാണ് ചോദിച്ചത്. അതും മലാപ്പറമ്പ് യുപി സ്കൂളിനു മുന്നിൽ നിന്നുകൊണ്ട്. കണ്ണ് ഉണ്ടായാൽ മാത്രം പോരാ, കാണുകയും വേണം.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
'എനിക്കൊപ്പം ശോഭേച്ചിയും സഭയിൽ ഉണ്ടാകണം';ന്യായീകരിച്ച് അഖിൽ മാരാർ...അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ -
പേരാമ്പ്ര തിരഞ്ഞെടുപ്പ്: മാറ്റത്തിന് തയ്യാറായി കൊണ്ടാണ് വോട്ടർമാർ ബൂത്തിലേക്ക് വരുന്നതെന്ന് ഫാത്തിമ തഹ്ലിയ -
ചിറ്റൂരിൽ എൽഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർത്ഥി; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു -
വടക്കൻ കേരളത്തിൽ നിർണായകമാവുമോ പ്രവാസി വോട്ടുകൾ? യുദ്ധം മൂലം യാത്ര മുടങ്ങി, ഉറ്റുനോക്കി മുന്നണികൾ -
വിഡി സതീശൻ ജയിച്ച് കഴിഞ്ഞെന്ന് ജോയ് മാത്യു, 'പിണറായിയോട് ബൈബൈ, ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും' -
ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
‘കറുപ്പ് കണ്ടാൽ പലർക്കും പ്രശ്നം’; കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ -
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
പൊട്ടിയെന്നുറപ്പിച്ചോ! പൊട്ടിത്തെറിച്ച് അച്ഛൻ– മകൻ കോംബോ, പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ടുകൾ വീണില്ലേ?














Click it and Unblock the Notifications