Get Updates
Get notified of breaking news, exclusive insights, and must-see stories!

''വിഡി സതീശൻ വേറെ പാർട്ടി ഉണ്ടാക്കിയേക്കാം, ഇടതുപക്ഷവും ലീഗും പിന്തുണയ്ക്കും, ഇതാണ് എൻഡിഎയുടെ സുവർണ്ണാവസരം''

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് നാല് ദിവസം കഴിയുമ്പോഴും കോൺഗ്രസിനുളളിൽ മുഖ്യമന്ത്രി ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുകയാണ്. വിഡി സതീശനും കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അണികൾക്കിടയിലും നേതാക്കൾക്ക് വേണ്ടി പോര് കനക്കുകയാണ്.

കെസി വേണുഗോപാൽ ആണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ കോൺഗ്രസിനുളളിൽ ശക്തമായ രണ്ട് ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെടുമെന്നും ഭാവിയിൽ വിഡി സതീശൻ മറ്റൊരു പാർട്ടി രൂപീകരിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയേക്കാം എന്നും എൻഡിഎ നേതാവായ അഖിൽ മാരാർ വിലയിരുത്തുന്നു.

''ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി'', ചർച്ചയായി ടിബി മിനിയുടെ പോസ്റ്റ്
''ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി'', ചർച്ചയായി ടിബി മിനിയുടെ പോസ്റ്റ്

അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഭൂരിപക്ഷം കിട്ടിയ ശേഷം മത്സരിക്കാതെ മുഖ്യമന്ത്രി ആയവർ ഈ രാജ്യത്തു ഉണ്ടായത് കൊണ്ട് കെ സി വേണുഗോപാലിനു മുഖ്യമന്ത്രി ആകുക ബുദ്ധിമുട്ട് ഉള്ള കാര്യമല്ല. പക്ഷെ ചെറിയൊരു പ്രശ്നം, ഇത്തരത്തിൽ മുഖ്യമന്ത്രി ആയവർ ആരും തന്നെ കോൺഗ്രസ്സ് പാർട്ടിയിൽ ആയിരുന്നില്ല.. ഉത്തർപ്രദേശിൽ 323 സീറ്റ് നേടി വലിയ നേട്ടം ബിജെപി നേടിയപ്പോൾ 45 വയസുള്ള ഒരു സന്യാസി മുഖ്യമന്ത്രി ആവണമെന്ന് പാർട്ടി തീരുമാനിച്ചപ്പോൾ യാതൊരു എതിർപ്പും കൂടാതെ അംഗീകരിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി.

V D Satheesan

എന്നാൽ കോൺഗ്രസ്സിൽ ഇതത്ര എളുപ്പമല്ല.. കെസി വേണുഗോപാൽ മുഖ്യ മന്ത്രി ആവുന്നതോടെ സംസ്ഥാനത്തു കോൺഗ്രസ്സിൽ ശക്തമായ 2 ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെടും.. മുസ്ലിം പിന്തുണയോടെ വിഡി ഗ്രൂപ്പും ഹിന്ദുക്കളും നേതാക്കളും ഒന്നിക്കുന്ന കെസി ഗ്രൂപ്പും.. 63 സീറ്റിൽ ജയിച്ച സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും സീറ്റ് നൽകിയെ പറ്റു എന്ന അവസ്ഥ കൊണ്ട് കെസിയുടെ ആളുകൾക്ക് അടുത്ത തവണ മത്സരിക്കാൻ കഴിയും.. വിഡി യുടെ ആളുകൾ ഇവരെ പരമാവധി തോൽപ്പിക്കാൻ നോക്കും.

വരുമാനം വര്‍ധിക്കും, കേസുകളില്‍ വിജയിക്കും, വിദേശത്തെ ജോലിയിൽ പ്രതിസന്ധി, വാഹനം വാങ്ങും, നാൾഫലം
വരുമാനം വര്‍ധിക്കും, കേസുകളില്‍ വിജയിക്കും, വിദേശത്തെ ജോലിയിൽ പ്രതിസന്ധി, വാഹനം വാങ്ങും, നാൾഫലം

ഇതാണ് എൻഡിഎയുടെ സുവർണ്ണാവസരമായി ഞാൻ കാണുന്നത്.. നയിക്കാൻ ആളില്ലാതെ ആശയം നശിച്ചു കമ്മ്യൂണിസ്റ് പാർട്ടി തകരുമ്പോൾ ഹിന്ദു ഭൂരിപക്ഷ നിയോജക മണ്ഡലങ്ങളിൽ എൻഡിഎയുടെ സാധ്യത വർധിക്കും.. മലബാർ മേഖല കോൺഗ്രസ്സിനും തിരുവിതാം കൂർ മേഖല എൻഡിഎയ്ക്കും കരുത്തു നൽകും.. ഭാവിയിൽ വിഡി സതീശൻ വേറെ പാർട്ടി പോലും ഉണ്ടാക്കിയേക്കാം.. കെസി വേണുഗോപാൽ ബിജെപിയെ വളർത്തുന്നു എന്ന് പറഞ്ഞു കോൺഗ്രസ്സ് വിട്ടാൽ സതീശന് വലിയ പിന്തുണ ലഭിച്ചേക്കും.. ആ സതീശൻ കോൺഗ്രസ്സിന് ഇടത് പക്ഷവും ലീഗും പിന്തുണ കൊടുക്കും..

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം മറ്റൊരു ആശയം കോൺഗ്രസ്സിനെ ഇല്ലാതാക്കിയ പോലെ കേരളത്തിലും ഇല്ലാതാക്കും.. ഉത്തർ പ്രദേശിലെ വിപി സിംഗിനെ ഇല്ലാതാക്കിയ രാജീവ്‌ ഗാന്ധി പിന്നീട് അവിടെ നിന്നും കോൺഗ്രസ്സിനെ ഇല്ലാതാക്കി.. മമത കോൺഗ്രസ്‌ വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി അതോടെ ബംഗാളിൽ നിന്നും കോൺഗ്രസ്സ് ഇല്ലാതായി.. കോൺഗ്രസ്സ് വിട്ട ശരത് പവാർ പുതിയ പാർട്ടി ഉണ്ടാക്കി മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ ഇല്ലാതായി.. എൻടി രാമറാവു കോൺഗ്രസ്‌ വിട്ട് ടിഡിപി ഉണ്ടാക്കി ഇപ്പൊ എൻഡിഎ സഖ്യം അവിടെ ഭരിക്കുന്നു..

എൻ രംഗ സ്വാമി കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി അവിടെ മുഖ്യ മന്ത്രി ആയി.. ഇപ്പോൾ പുതു ചേരി ബിജെപി ഭരിക്കുന്നു.. മധ്യ പ്രാദേശ് മുഖ്യമന്ത്രി ആവേണ്ട ജ്യോതി രാധിത്യ സിന്ധ ഇന്ന് ബിജെപിയുടെ കേന്ദ്ര മന്ത്രി.. മധ്യപ്രദേശ് ഭരണം ബിജെപിക്ക്.. സച്ചിൻ പൈലറ്റ്, ഡികെ ശിവ കുമാർ പുതുതായി ഒരു പാർട്ടി ഉണ്ടാക്കിയാലും അത്ഭുതപെടാനില്ല..
എന്തായാലും വരാൻ പോകുന്ന കാഴ്ചകൾ നിങ്ങൾ കണ്ടറിഞ്ഞോളൂ... കേരളത്തിൽ കോൺഗ്രസ്സ് വീണ്ടും ഗ്രൂപ്പുകൾ ആയി മാറും.. വോട്ട് ചെയ്തവർ നിരാശ പെടുമ്പോൾ മാറി പോകാൻ തീരുമാനിച്ച ഞാൻ ഹാപ്പി ആയി''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+