Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: പാലായില്‍ ഭൂരിപക്ഷം 15000 കടക്കുമെന്ന് മാണി സി കാപ്പന്‍, തുടര്‍ഭരണമുണ്ടാകില്ല

കോട്ടയം: പാലായില്‍ ഇത്തവണ വന്‍ വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തനിക്ക് മണ്ഡലത്തില്‍ തുടര്‍ വിജയം ഉറപ്പാണ്. ആരോപണങ്ങളൊന്നും പാലായില്‍ വിലപ്പോവില്ല. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ ജയിക്കുമെന്നും കാപ്പന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ജയിച്ച പാര്‍ട്ടിയുടെ സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കേണ്ടി വന്ന ഗതികേടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാവില്ലെന്നാണ് തോന്നുന്നത്. തനിക്കെതിരെ അപരനെ നിര്‍ത്തിയത് എതിര്‍ സ്ഥാനാര്‍ത്ഥി തോല്‍വി ഭയന്നിട്ടാണെന്നും കാപ്പന്‍ പറഞ്ഞു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

1

അതേസമയം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മതേതരത്വും സാമൂഹിക നീതിയും വിശ്വാസവും കാക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും അദ്ദേഹം. ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലാണ് സുകുമാരന്‍ നായര്‍ വോട്ട് ചെയ്തത്.

അതേസമയം ആദ്യ മണിക്കൂറില്‍ അഞ്ച് ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മികച്ച പോളിംഗാണ് പലയിടത്തും നടക്കുന്നത്. കോട്ടയ്ക്കലിലെ മൂന്ന് ബൂത്തുകളില്‍ വോട്ടിംഗ് തടസ്സപ്പെട്ടു. തവനൂരിലെ ബൂത്തിലും വോട്ടിംഗ് തടസ്സപ്പെട്ടു. കോഴിക്കോട് നോര്‍ത്തിലെ വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ബൂത്തിലാണ് വോട്ടിംഗ് ആദ്യം തടസ്സം നേരിട്ടത്. തിരുവല്ല മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും മെഷീന്‍ തകരാര്‍ ഉണ്ട്. കുന്നന്താനം, മുണ്ടിയപ്പള്ളി, പുറമറ്റം ബൂത്തുകളിലാണ് വോട്ടിംഗ് തടസ്സപ്പെട്ടത്. പകരം മെഷീന്‍ കൊണ്ടുവരും. ചിറക്കടവില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നാല്‍പ്പതോളം വോട്ടര്‍മാര്‍ മടങ്ങി പോയി.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    കേരളത്തിൽ ഭരണമാറ്റമുണ്ടാകും | AK Antony | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+