ഇത്തവണ പൂരം വേണ്ട, അനുഷ്ടാനങ്ങള്‍ മാത്രം മതിയെന്ന് തീരുമാനിച്ചാല്‍ അത് ചരിത്രമാകും; ഡോ മുഹമ്മദ് അഷീല്‍
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും, ഒരുപക്ഷെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ഡോ മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇനിയും ഈ കൊവിഡ് സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അനേകം പേര്‍ക്ക് പ്രചോദനമാവും. ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണിതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
തൃശ്ശൂർക്കാരെ... ഈ ലോകത്തിനു മുന്നിൽ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാൻ നിങ്ങൾക്ക് കിട്ടിയ അവസരമാണ്.
ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം
"ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വർഷം പോലെ അനുഷ്ടാനങ്ങൾ മാത്രം മതി "എന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് ചരിത്രമാകും.. ഒരുപക്ഷെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.. ഇനിയും ഈ കൊവിഡ് സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ അനേകം പേർക്ക് പ്രചോദനമാവും .
So please... മനുഷ്യ ജീവനുകളെക്കാൾ വലുതല്ല ഒന്നും എന്ന് നമ്മൾ ഇനിയും പഠിച്ചില്ലേ.
NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്.. ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം... but പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ് .
One more thing...എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയിൽ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും... may 2 നു ആഹ്ലാദ പ്രകടനങ്ങൾ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതും ഒഴിവാക്കുക... പ്ലീസ്.
This is humble personal request onbehalf of health care workers and other frontline warriors in this fight against covid 19.
അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications