പ്രവാസികള്‍ക്ക് ഇനി ഡ്രൈവിംഗ് ടെസ്റ്റില്‍ ആശങ്ക വേണ്ട; 5 ദിവസത്തിനുള്ളില്‍ ഡേറ്റ് നല്‍കുമെന്ന് ഗണേഷ് കുമാര്‍
മനാമ: പ്രവാസി മലയാളികള്‍ അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബഹ്റൈന്‍ കേരളീയ സമാജത്തിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ എത്തിയപ്പോഴാണ് ഗതാഗത മന്ത്രി പ്രഖ്യാപനം നടത്തിയത്.
നേരത്തെ അവധിക്കായി നാട്ടില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റ് തിയതി ലഭിക്കാന്‍ അനുഭവിക്കുന്ന പ്രയാസം ചൂണ്ടിക്കാണിച്ച് മന്ത്രി നിവേദനം സമര്‍പ്പിച്ചിരുന്നു. കാസര്‍കോട് ജില്ലാ പ്രവാസി അസോസിയേഷന്പ്രസിഡന്റും ബഹ്റൈന്‍ കേരളീയ സമാജം കോര്‍ കമ്മിറ്റി അംഗവുമായ രാജേഷ് കോടോത്താണ് നിവേദനം നല്‍കിയത്. നിവേദനം ലഭിച്ച അതേ വേദിയില്‍ തന്നെയാണ് മന്ത്രി കെബി ഗണേഷ് കുമാര്‍ തീര്‍പ്പ് കല്‍പ്പിച്ചത്.

മന്ത്രിയുടെ പ്രഖ്യാപനത്തെ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. നാല്‍പ്പതോളം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ എയര്‍കണ്ടീഷന്‍ സംവിധാനത്തോടെ ആരംഭിക്കുന്നതും, മികച്ച സൗകര്യങ്ങളോട് ബസ് വെയ്റ്റിംഗ് എരിയകള്‍ ആരംഭിക്കുന്നതും, ദീര്‍ദൂര സര്വീസുകളില്ബസ് റൂട്ടില്‍ യാത്രക്കാരന് സൗകര്യപ്പെടുന്ന സ്ഥലത്ത് നിന്നും ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്ന യാത്രക്കാരനെ കയറ്റുന്ന രീതി, കടന്നുപോകുന്ന ബസ്സില്‍ സീറ്റുണ്ടോ എന്ന് മൊബൈല്‍ ആപ്പ് വഴി അറിയാനുള്ള സംവിധാനം തുടങ്ങിയ നിരവധി നടപടികളാണ് കെഎസ്ആര്‍ടിസി നവീകരണവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ പ്രവാസികളുമായി പങ്കുവെച്ചത്.
അതേസമയം നിലവില്‍ ലൈസന്‍സിനായി പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. അതാണ് മന്ത്രിക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ടത്. ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള അപേക്ഷ നല്കി കഴിഞ്ഞാല്‍ മാസങ്ങള്‍ കഴിഞ്ഞുള്ള ടെസ്റ്റ് തിയതിയാണ് ലഭിക്കാറുള്ളത്. ഇതുകാരണം പ്രവാസികള്‍ക്ക് ടെസ്റ്റിന്റെ ഭാഗമാകാന്‍ സാധിക്കാറില്ല.
ഇത്രയും സമയത്തിനുള്ളില്‍ പ്രവാസികള്‍ അവധി കഴിഞ്ഞു മടങ്ങിപ്പോയിട്ടുണ്ടാവും. പലതവണ ടെസ്റ്റിന് അപേക്ഷ നല്‍കിയിട്ടും, തിയതി ലഭിക്കാത്തത് കാരണം ലൈസന്‍സ് എടുക്കാന്‍ സാധിക്കാത്ത നിരവധി പേരാണ് പ്രവാസ ലോകത്തുള്ളത്.
നിലവില്‍ ജിസിസി രാജ്യങ്ങളില്‍ ഡ്രൈവിങ്ങില്‍ വൈദഗ്ധ്യം നേടിയ പലര്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ സ്വന്തം നാട്ടില്‍ വാഹനം ഓടിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ടെസ്റ്റ് വേഗത്തിലാകുന്നതോടെ ഇതിന് പരിഹാരമാകും. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനില്ക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിച്ച ബഹ്റൈന്‍ കേരളീയ സമാജത്തെ മന്ത്രി അഭിനന്ദിച്ചു.
തിരുവോണം ഇത്രയും ഊര്‍ജസ്വലരായ സമൂഹത്തോടൊപ്പം ആഘോഷിക്കാന്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. തിരുവോണം പ്രവാസികള്‍ക്കൊപ്പം ആഘോഷിക്കാന്‍ തയ്യാറായതില്‍ മന്ത്രിയെ ബഹ്റൈന്‍ കേരളീയ സമാജം അഭിനന്ദിച്ചു.
-
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ് -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ?












Click it and Unblock the Notifications