ഇതാണോ പേരിലെ അക്ഷരം എന്നാല്‍ ചില രഹസ്യങ്ങള്‍ ഉണ്ട്!!

  • Written By: Desk
Subscribe to Oneindia Malayalam

ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ. എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ ഒരാളുടെ പേര് അയാളുടെ ഐഡന്‍റിറ്റി ആണെന്നതിനപ്പുറം പേരിലും ചില രഹസ്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ടാണല്ലേ പലപ്പോഴും പേരിടല്‍ ഒരു വലിയ ചടങ്ങായി മാറുന്നത്. തെരഞ്ഞെ് പിടിച്ച് വിശ്വാസവും ഭാഗ്യവും നോക്കി ഒരു ഒത്ത പേര് കണ്ടെത്തുന്നതും പേരില്‍ ചില രഹസ്യങ്ങള്‍ ഇരിക്കുന്നത് കൊണ്ട് തന്നെ.പേരിലെ ചില അക്ഷരങ്ങള്‍ നമുക്ക് ഭാഗ്യം നല്‍കുമെന്നാണ് ശാസ്ത്രം. ചിലത് നമുക്ക് നിര്‍ഭാഗ്യമാവും തരിക. ചില അക്ഷരങ്ങള്‍ സാമ്പത്തിക നേട്ടം നല്‍കുമത്രേ. പേരില്‍ അക്ഷരങ്ങളില്‍ ഒളിച്ചിരിക്കുന്ന രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 A I J Y Q

A I J Y Q

എല്ലാ കാര്യത്തിലും തങ്ങളുടേതായ ഒരു ഇടപെടല്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. പലപ്പോഴും അവരുടെ സ്പേസ് എന്നത് ക്രീയേറ്റ് ചെയ്യാന്‍ ഇവര്‍ ശ്രമിക്കും. സ്വന്തമായ ഒരു കാഴ്ചപ്പാടും ഇവര്‍ വെച്ച് പുലര്‍ത്തും. അതേസമയം മറ്റുള്ളവര്‍ ഇവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഇവര്‍ക്ക് ഉള്‍ക്കൊള്ളാന പറ്റില്ല. സമ്പത്ത് ഒരുപാട് ഉണ്ടാകുമെങ്കിലും അത് എങ്ങനെ ചെലവഴിക്കണമെന്ന് ഇവര്‍ക്ക് അറിയില്ല.

C G S L

C G S L

മറ്റുള്ളവരുടെ ഇഷ്ടപാത്രങ്ങളാകാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും. അതില്‍ പ്രധാന കാരണം ഇവര്‍ വളരെ നന്നായി മറ്റുള്ളവരോട് ഇടപെടും എന്നത് കൊണ്ട് തന്നെ. വാശിയോ താനെന്ന ഭാവമോ ഇവര്‍ക്ക് ഉണ്ടാകില്ല. മറ്റുള്ളവരുടെ ബുദ്ധിമുട്ടില്‍ മനസ് അലിയുന്നവരായിരിക്കും ഇത്തരക്കാര്‍.

P F O Z

P F O Z

ഇവരെ മോഡലുകളാക്കാന്‍ ആളുകള്‍ ധാരാളം ഉണ്ടാകും. എല്ലാ കാര്യങ്ങളും സ്വന്തം തിരുമാനത്തിന് അനുസരിച്ച് മാത്രമേ ഇവര്‍ എടുക്കൂ. ഒരിക്കല്‍ തിരുമാനിച്ചാല്‍ ഏത് കാര്യത്തിലും ഇവര്‍ വിജയിച്ചേ തിരുച്ചുവരൂ. സാമ്പത്തികമായി നേട്ടം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാകും ഇക്കൂട്ടര്‍. അതേസമയം സാമ്പത്തിക കാര്യത്തില്‍ ഇവര്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ വന്ന് ചേരുകയും ചെയ്യും.

B R K

B R K

സഹായ മനോഭാവം ഒട്ടും ഇല്ലാത്ത ആളുകളായിരിക്കും ഇവര്‍. ഒപ്പം മറ്റുള്ളവരോട് പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യും. സ്വാര്‍ത്ഥന്‍മാരായ ഇവര്‍ എന്ത് കാര്യവും തനിക്ക് എന്ന മനോഭാവത്തോടെ മാത്രമേ പെരുമാറുള്ളൂ. വിചാരിക്കുന്ന കാര്യം നടന്നില്ലേങ്കില്‍ അതിന് വേണ്ടി ഏതറ്റം വരേയും ഇക്കൂട്ടര്‍ പോകും.

V U W

V U W

മറ്റുള്ളവരോട് അനുകമ്പ വെച്ച് പുലര്‍ത്തുന്നവരാകും ഇക്കൂട്ടര്‍. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുകയാണ് ഇവരുടെ പ്രധാന ഹോബി. അതേ സമയം മറ്റുള്ളവരില്‍ നിന്ന് തിരിച്ചൊന്നും ഇവര്‍ക്ക് ലഭിക്കില്ല. ജോലി ചെയ്യുന്നതിന് അനുസരിച്ച് ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്ന് ചേരും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
alphabets in your name says your character

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്