• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഇന്ന് വിനായക ചതുർഥി.. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത്.. പ്രമുഖ ജ്യോതിഷി അനിൽ പെരുന്ന എഴുതുന്നു

  • By Anil Perunna

  ഇന്ന് സെപ്റ്റംബര്‍ 13 ചിങ്ങം 28 വ്യാഴാഴ്ച, വിനായക ചതുര്‍ത്ഥി ദിനമായി ആചരിക്കുന്നു. ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിദിനമാണ് നാം ഗണേശ ചതുര്‍ത്ഥിയായി കരുതുന്നത്. ഗണപതി ഭഗവാന്റെ നൃത്തം കണ്ട് പരിഹസിച്ചു ചിരിച്ച ചന്ദ്രന് ഗണേശ ശാപമേല്‍ക്കുകയും അതിനു പ്രായശ്ചിത്തമായി ബ്രഹ്മോപദേശമനുസരിച്ച് ചന്ദ്രന്‍ ആചരിച്ചതാണ് ചതുര്‍ത്ഥിവ്രതം എന്നു കഥ. സങ്കടങ്ങള്‍ തീര്‍ക്കുന്ന വ്രതം ആകയാല്‍ സങ്കടചതുര്‍ത്ഥി എന്നും പറയുന്നു. അന്നേ ദിവസം ചന്ദ്രകല കാണാനിടയായാല്‍ ഒരു വര്‍ഷം പ്രയാസങ്ങള്‍ എന്നു സങ്കല്‍പ്പം.

  Read Also: തുലാം രാശിക്കാര്‍ക്ക്, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. .... ഇന്നത്തെ രാശിഫലം

  ഇനി തത്വം നോക്കാം. ഗണങ്ങളുടെ നാഥനാണ് ഗണപതി. ഗണങ്ങളെപ്പറ്റി ഗണിത ശാസ്ത്രത്തില്‍ നാം പഠിച്ചിട്ടുണ്ട്. ഗണമെന്നാല്‍ കൂട്ടം. പലവിധം ഗണങ്ങളെപ്പറ്റി കണക്കില്‍ പറയുന്നു. ഒരേയൊരു അംഗം മാത്രമുള്ള ഗണം ഏകാംഗഗണം (Mono set), രണ്ടംഗമുള്ളത് ദ്വയാംഗ ഗണം (Duo set), എണ്ണിയാല്‍ തീരാത്തവിധം അംഗങ്ങളുള്ളത് അനന്ത ഗണം (Omni set). ആകാശത്തെ നക്ഷത്രങ്ങള്‍, കടല്‍പ്പുറത്തെ മണല്‍ ത്തരികള്‍ ഇവയെല്ലാം അനന്ത ഗണമാകുന്നു. ഈ പ്രപഞ്ചമാകെ വിവിധ തരം ഗണങ്ങളുടെ ഒരു മഹാകൂട്ടമാണ്. നക്ഷത്രങ്ങളുടെ ഗണം, ഗ്രഹങ്ങളുടെ ഗണം, വൃക്ഷങ്ങള്‍, പക്ഷികള്‍ മനുഷ്യര്‍, മൃഗങ്ങള്‍ തുടങ്ങി അനേകം ഗണങ്ങള്‍. അങ്ങനെ വിശ്വപ്രപഞ്ചത്തിലെ സകല ഗുണങ്ങളുടെയും അധിപനാണ് മഹാഗണപതി.

  ganeshchathurthi

  നമ്മുടെ സര്‍വ്വ ആരാധനകളും അര്‍പ്പിയ്‌ക്കേണ്ട പ്രഥമശക്തിയാണ് ഗണേശ ചൈതന്യം. ലോകത്തെ എല്ലാ ചലനങ്ങളിലും തികച്ചും അപ്രതീക്ഷിതമായ ഒരു തടസ്സം അഥവാ വിഘ്‌നം ഒളിഞ്ഞിരിക്കുന്നു. വിഘ്‌നത്തിന് ''വിന'' എന്നു പറയുന്നു. വിനകളില്‍ അയനം ചെയ്യുന്നവന്‍ അഥവാ സ്ഥിതി ചെയ്യുന്നവനാണ് വിനായകന്‍. ഈ വിനായകനെ ആരാധിച്ചാല്‍ സകല വിനകളും തടസ്സങ്ങളും അകലുന്നതാണ്. ഇതിനുള്ള സുപ്രധാന ദിനമാണ് വിനായക ചതുര്‍ത്ഥി. വിനായക ചതുര്‍ത്ഥി വ്രതമെടുക്കുന്നവര്‍ പുലര്‍ച്ചെ കുളി കഴിഞ്ഞ് ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. ഗണേശാഷ്ടകം, ഗണേശ അഷ്‌ടോത്തര നാമാവലി, സഹസ്രനാമം ഇവ ജപിക്കുന്നത് ഉത്തമമാണ്.

  കഴിയുമെങ്കില്‍ പകല്‍ ഉപവസിക്കുക. അഥവാ ഒരിക്കല്‍ വ്രതമെടുക്കുക. സന്ധ്യയ്ക്ക് ഗണേശ ദീപാരാധന, പുഷ്പാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ ദര്‍ശിക്കാം. സന്ധ്യയ്ക്കു ശേഷം വ്രതം പൂര്‍ത്തിയാക്കാവുന്നതാണ്. ജീവിതത്തില്‍ നാളതു വരെയുള്ള എല്ലാ അനുഭവ തടസ്സങ്ങളും മാറി സുഗമമായ ജീവിതവിജയം തന്നെയാണ് വിനായക ചതുര്‍ത്ഥി വ്രതത്തിന്റെ ഫലം. ഏകാഗ്രമായ ധ്യാനത്തോടും അര്‍പ്പണ ഭാവത്തോടും നിര്‍വ്വഹിക്കുന്ന വിനായകവ്രതം സകലവിധ ദോഷങ്ങളും തീര്‍ക്കുന്നതും സകലവിധ ഐശ്വര്യങ്ങളും നേടിത്തരുന്നതുമാണ്. എല്ലാ വ്രതങ്ങളിലും വച്ച് ഏറ്റവും വിശിഷ്ടമായ താണ് വിനായക ചതുര്‍ത്ഥി വ്രതം. ഗണേശ സംബന്ധിയായ ചില വിശേഷ പൂജകളും അതിന്റെ ഫലങ്ങളും താഴെ കൊടുത്തിരിക്കുന്നു.

  (1) അഷ്ടദ്രവ്യ ഗണപതി ഹോമം - ഗണപതി പ്രീതി, സര്‍വ്വാഭീഷ്ടസിദ്ധി.
  (2) വിഘ്‌നേശ്വരബലി- താന്ത്രിക കര്‍മ്മം. അതിവേഗം കാര്യസിദ്ധി കൈവരുന്നു.
  (3) സിദ്ധിവിനായക ബലി - ഗണപതിയുടെ സപരിവാര പൂജ. സര്‍വ്വ ഐശ്വര്യവും കാര്യവിജയവും ഫലമാകുന്നു.
  (4) ലക്ഷ്മീ വിനായക പൂജ - ധന സമൃദ്ധി.

  ഈ ലേഖനം തയ്യാറാക്കിയത് പ്രമുഖ ജ്യോതിഷി അനില്‍ പെരുന്ന - 9847531232

  English summary
  Astrologer Anil Perunna writes about Astrological importance of Vinayaka Chaturthi

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more