
കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ പ്രാധാന്യം എടുത്ത് പറയേണ്ടതില്ലല്ലോ. ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ വിശേഷണങ്ങള്‍ ഉണ്ട്. അതില്‍ ബുധന്‍ ഗ്രഹത്തെ ബുദ്ധിയുടേയും വ്യാപാരത്തിന്റേയും ഗ്രഹമായാണ് കണക്കാക്കുന്നത്. ഇന്ന് അതായത് ഡിസംബര്‍ മൂന്ന് മുതല്‍ ബുധന്‍ രാശി മാറിയിരിക്കുകയാണ്. ഇന്ന് മുതല്‍ ധനുരാശിയിലാണ് ബുധന്‍ വിരാജിക്കുന്നത്. വ്യാഴത്തിന്റെ രാശിയാണ് ധനു.
വൃശ്ചികരാശിയില്‍ നിന്നാണ് ബുധന്‍ ധനുരാശിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇത് വഴി മൂന്ന് രാശിക്കാര്‍ക്ക് ഭദ്രരാജയോഗം കൈവരും എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അതോടൊപ്പം ചില രാശിക്കാരുടെ കഷ്ടസമയവും മാറാന്‍ പോവുകയാണ്. ഇത് പ്രകാരം ആകെ ഏഴ് രാശിക്കാരില്‍ ബുധന്റെ രാശിമാറ്റം അതുല്യമായ സ്വാധീനം ചെലുത്തും. അവ ഏതൊക്കെ രാശിയാണ് എന്ന് നമുക്ക് നോക്കാം.

ഇടവം രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് ഇന്ന് മുതല്‍ വരാന്‍ പോകുന്നത്. മനസ് ഏകാഗ്രമാക്കി ഏല്‍പ്പിച്ച ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പ്രതീക്ഷിക്കുന്നതിലും വലിയ ഭാഗ്യമാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ബിസിനസിലും കൃഷിയിലും അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ട സമയമാണ്. ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ കലഹങ്ങള്‍ക്കെന്നും സാധ്യത കാണുന്നില്ല.

മിഥുനം രാശിക്കാര്‍ക്ക് സമ്പത്തില്‍ വലിയ മാറ്റം വരും. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം, കടം കൊടുത്ത പണം തിരികെ ലഭിക്കല്‍ തുടങ്ങിയവ വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വാഹനം വാങ്ങുന്നതിനും സ്വര്‍ണ്ണം, വെള്ളി ഇത്യാദി ആഭരണങ്ങള്‍ വാങ്ങുന്നതിനും സാധ്യത കാണുന്നുണ്ട്. വസ്തു ഇടപാടുകളില്‍ വിജയം കൈവരിക്കാനാകും. പരീക്ഷകളില്‍ ഉന്നത വിജയം നേടും.
വിവാഹത്തിനൊരുങ്ങി ഫര്സീന് മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും

ചിങ്ങം രാശിക്കാര്‍ക്കും വലിയ നേട്ടങ്ങളാണ് വരാന്‍ പോകുന്നത്. ജോലി സ്ഥലത്ത് ശാന്തിയും സമാധാനവും കൈവരും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത. യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് മാനസിക പിരിമുറുക്കം അകറ്റാന്‍ സഹായിക്കും. പ്രണയബന്ധം ദൃഢമാകും. ബിസിനസിലെ തിരിച്ചടികള്‍ പതിയെ മാറാന്‍ തുടങ്ങും. കുടുംബത്ത് ഐശ്വര്യം വരും. പങ്കാളിക്ക് തൊഴിലിടത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും

തുലാം രാശിക്കാര്‍ സ്വന്തം പെരുമാറ്റം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് ആദരവ് പിടിച്ചുപറ്റും. ആരോഗ്യത്തില്‍ ചെറിയ വെല്ലുവിളികള്‍ നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നേരിട്ടേക്കാം. സ്വത്ത് തര്‍ക്കങ്ങള്‍ അനുകൂല വിധി സമ്പാദിക്കാനാകും. പഴയ വാഹനം മാറ്റി പുതിയതോ കുറച്ച് കൂടി മെച്ചപ്പെട്ടതോ ആയ വാഹനം വാങ്ങിക്കും. ഗൃഹപ്രവേശം പോലുള്ള ചടങ്ങുകള്‍ നടത്താന്‍ സാധിക്കും.

ധനു രാശിക്കാര്‍ക്ക് പൊതുവെ സന്തോഷത്തിന്റെ നാളുകളാണ്. നിര്‍ണായക തീരുമാനമെടുക്കേണ്ടി വരും, എന്നാല്‍ എടുത്തുചാട്ടം പാടില്ല. വിവാഹ ആലോചനകള്‍ സജീവമാകും, വിവാഹം നടക്കാനും സാധ്യത. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. ഏറെ നാളത്തെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. കുടുംബത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും. വീട് നിര്‍മാണം വേഗത്തിലാകും.

മകരം രാശിക്കാര്‍ക്ക് ഇതുവരെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാം. ആരോഗ്യം ശ്രദ്ധിക്കണം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ സാധിക്കും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങും. ജോലി സ്ഥലത്ത് സമാധാനം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. നാട്ടുകാരില്‍ നിന്ന് ആദരവ് ലഭിക്കും.

മീനം രാശിക്കാര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും. കലാ കായിക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസില്‍ ലാഭം കൊയ്യാം. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് നേരിയതെങ്കിലും വരുമാനം ലഭിക്കും. വിദേശയാത്രകള്‍ക്ക് സാധ്യത കാണുന്നുണ്ട്. സന്താനഭാഗ്യം ലഭിക്കും. ക്ഷേത്ര സന്ദര്‍ശനം മുടക്കരുത്.