മിഥുനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കുറവായിരിക്കും: നിങ്ങളറിയേണ്ടത്!!

  • Written By:
Subscribe to Oneindia Malayalam

മിഥുനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ജീവിതത്തില്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നവരായിരിക്കും. എപ്പോഴും പുതിയ കാര്യങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. വളരെയധികം സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ വിശാലമായി ചിന്തിക്കുന്നവര്‍ കൂടിയാണ്. പെട്ടെന്ന് നടക്കാനും എല്ലാക്കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ കൂടിയായിരിക്കും. നല്ല ഊര്‍ജ്ജസ്വലരായ ഈ രാശിക്കാര്‍ എവിടെയെങ്കിലും ഒറ്റയ്ക്കാകുന്നത് വെറുക്കപ്പെടുകയും ചെയ്യുന്നു.

കര്‍ക്കിട രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ സ്വാര്‍ത്ഥരായിരിക്കും: നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അഞ്ച് കാര്യങ്ങള്‍

ഒന്നിലധികം കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ കഴിവുള്ളവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നര്‍. പല കാര്യങ്ങളിലും കയറി ഇടപെട്ട് ചെയ്യാന്‍ കഴിയുന്നവരാണ് ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ഒരുപാട് പ്ലാനുകള്‍ ഉണ്ടാക്കുമെങ്കിലും ഇതൊന്നും പൂര്‍ത്തീകരിക്കാന്‍ ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് കഴിയാറില്ല. ഇവയില്‍ ഭുരിഭാഗവും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ഒന്നോ രണ്ടോ മാത്രം പൂര്‍ത്തിയാക്കുകയും ചെയ്യും. ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള കഴിവ് ഈ രാശിക്കാര്‍ക്ക് കുറവായിരിക്കും.

 സര്‍ഗ്ഗാത്മക ശേഷി

സര്‍ഗ്ഗാത്മക ശേഷി

സര്‍ഗ്ഗാത്മക ശേഷിയുള്ളവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. സമപ്രായക്കാരില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടായിരിക്കും ഈ രാശിക്കാര്‍ എല്ലാക്കാര്യങ്ങളും ചെയ്യുക. ബുദ്ധിയുള്ളതും മറ്റുള്ളവരോട് സൗഹാര്‍ദ്ദവും പുലര്‍ത്തുന്നവര്‍ കൂടിയായിരിക്കും ഈ രാശിക്കാര്‍. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഒരുപോലെ സൗഹൃദം പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ കൈകള്‍, വിരലുകള്‍ എന്നിവ ഉപയോഗിത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരായിരിക്കും.

 കായിക രംഗത്ത് താല്‍പ്പര്യം

കായിക രംഗത്ത് താല്‍പ്പര്യം

തനിക്ക് ചുറ്റിലുമുള്ള ആരെയും അനുകരിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ കായികരംഗത്ത് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരും കഴിവ് തെളിയിക്കുന്നവരുമായിരിക്കും. ഒഴിവുവേളകളില്‍ കായിക ഇനങ്ങളില്‍ ഏര്‍പ്പെടാനായിരിക്കും ഇത്തരക്കാര്‍ക്ക് താല്‍പ്പര്യമുണ്ടാകുക.

 സമാധാന പ്രിയര്‍

സമാധാന പ്രിയര്‍

സമാധാനം ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ ബുദ്ധിശാലികളും സംസ്കാര സമ്പന്നരുമായിരിക്കും. തന്‍റെ ഊര്‍ജ്ജം ശരിയായ രീതിയില്‍ ചെലവഴിക്കുന്നതിലും ഇവര്‍ അഗ്രഗണ്യരായിരിക്കും. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഈ രാശിക്കാരില്‍ പ്രകടമായിരിക്കും. എല്ലാക്കാര്യങ്ങളും അറിയാനും മനസ്സിലാക്കാനുമുള്ള ത്വര ഈ രാശിക്കാരില്‍ പൊതുവേ പ്രകടമാകാറുണ്ട്.

 വ്യത്യസ്ത സമീപനം

വ്യത്യസ്ത സമീപനം

വ്യത്യസ്തമായ കാര്യങ്ങളില്‍ എപ്പോഴും തിരക്കിലായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ് ഈ രാശിക്കാര്‍. കാണുന്ന എന്തിനേയും സംശയബുദ്ധിയോടെ സമീപിക്കുന്ന ഈ രാശിക്കാര്‍ തങ്ങള്‍ ഏറ്റെടുക്കുന്ന ഓരോ കാര്യങ്ങളും അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരുമായിരിക്കും.

 നൃത്തത്തില്‍ തല്‍പ്പരര്‍

നൃത്തത്തില്‍ തല്‍പ്പരര്‍


നൃത്തം, സംഗീതം, പെയിന്‍റിംഗ് എന്നിവയില്‍ കഴിവ് തെളിയിക്കുന്ന മിഥുനം രാശിക്കാര്‍ വിദ്യാഭ്യാസത്തില്‍ സല്‍പ്പേര് സമ്പാദിക്കും. മാധ്യമരംഗത്ത് എഡിറ്റോറിയല്‍, ലേഖനങ്ങള്‍ എന്നിവ എഴുതാനുള്ള കഴിവ് ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ ആവശ്യമായ ശ്രദ്ധ ലഭിക്കാതിരിക്കുന്നതോടെ ഇവര്‍ ഭാവി നശിപ്പിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Know all about the Gemini kids in Kannada. Read about children who belongs to zodiac sign Gemini in Child Astrology here. A Gemini child has creative mind and loves to think of different ways.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്