മലയാളി ജ്യോതിഷികള്‍ക്ക് യുഎഇയില്‍ വന്‍ ഡിമാന്‍ഡ്: കാരണം സമ്പാദ്യ മോഹം!കിടിലന്‍ ശമ്പളവും!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യയിലെ നഴ്സ്മാരുടെ സേവനത്തിന് പുറമേ കേരളത്തില്‍ നിന്നുള്ള ജ്യോതിഷികള്‍ക്കും യുഎഇയില്‍ വന്‍ ഡിമാന്‍ഡ്. ഭാവി ഗണിച്ചു പറയുന്നവരെ ഭാഗ്യം പരീക്ഷിക്കുന്നതിനായി തിരഞ്ഞെടുക്കുകയാണ് യുഎഇയിലെ ചില കമ്പനികള്‍. ഭാരതീയ ജ്യോതിഷത്തില്‍ അഗ്രഗണ്യന്മാരായ പത്ത് ജ്യോതിഷികളെ ആവശ്യമുണ്ടെന്ന് കാണിച്ച് യുഎഇയിലെ പ്രദേശിക ദിനതപത്രങ്ങളില്‍ പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു.

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: ബയോമെട്രിക് വിവരങ്ങള്‍ നല്‍കരുതെന്ന് യുഐഡിഎഐ

അമൂല്യ രത്നക്കല്ലുകളുടെ വ്യാപാരിയാണ് പരസ്യം നല്‍കിയത്. ജോലി ലഭിക്കുന്നതിന് ജ്യോതിഷം മാത്രം പോര ഇംഗ്ലീഷിലും ഹിന്ദിയും പ്രാവീണ്യം നേടിയിരിക്കണമെന്നും പശ്ചിമേഷ്യയിലേക്ക് മാറാന്‍ തയ്യാറാവണം എന്നീ കാര്യങ്ങളും പരസ്യത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ ജ്യോതിഷികളെ കണ്ടെത്തുന്നതിനായി വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തും. പ്രതിമാസം 50,000 രൂപയാണ് ശമ്പളമായി ജ്യോതിഷികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ ജോലിയില്‍ മികവ് പുലര്‍ത്തുന്നതിന് അനുസരിച്ച് കമ്മീഷനും നല്‍കും.

നോ​ണ്‍ ആധാര്‍ വേരിഫിക്കേഷന്‍ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മാത്രം: നയം വ്യക്തമാക്കി!

പ്രത്യേക ജോലി സമയം

പ്രത്യേക ജോലി സമയം

രാവിലെ പത്തു മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയായിരിക്കും ജ്യോതിഷികളുടെ പ്രവൃത്തി സമയം. ഇതില്‍ ഓരോ ഷിഫ്റ്റും പൂര്‍ത്തിയാക്കിയാല്‍ രണ്ട് മണിക്കൂര്‍ നേരത്തെ വിശ്രമം ലഭിക്കും. അമൂല്യ രത്നങ്ങളുടേയും കല്ലുകളുടേയും പ്രാധാന്യത്തെക്കുറിച്ച് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതാണ് ജ്യോതിഷികളുടെ പ്രധാന ചുമതല.

ശമ്പളം കഴിവിന് അനുസരിച്ച്

ശമ്പളം കഴിവിന് അനുസരിച്ച്

കരാമ- ദുബായ്, അല്‍ബര്‍ഷ- ദുബായ്, ഷാര്‍ജ കരാമയിലെ അന്‍വില്‍ എന്നിവിടങ്ങളിലാണ് യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഫീസുകളുള്ളത്. ഉപയോക്താക്കളെ കയ്യിലെടുക്കാനുള്ള ജ്യോതിഷികളുടെ കഴിവ് അനുസരിച്ചാണ് ഇവരുടെ ശമ്പളം നിര്‍ണയിക്കുക.

താമസം സൗജന്യം!!

താമസം സൗജന്യം!!

പ്രതിമാസം ജ്യോതിഷികള്‍ ക്ക് 50,000 രൂപയാണ് ശമ്പളയിനത്തില്‍ ലഭിക്കുക. ഇതിന് പുറമേ കഴിവിന് അനുസരിച്ച് കമ്മീഷനും ലഭിക്കും. ആദ്യത്തെ രണ്ട് മാസത്തെ താമസം കമ്പനി നല്‍കുമെന്നും പ്രാദേശിക ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പരസ്യത്തോട് പ്രതികരിക്കുന്നവര്‍ ജോലി നേടി രണ്ട് മാസത്തിന് ശേഷം സ്വന്തമായി താമസസൗകര്യം കണ്ടെത്തണമെന്നും പരസ്യത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രവാസികളും വിദേശികളും

പ്രവാസികളും വിദേശികളും

യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികളെയും വിദേശികളെയും ലക്ഷ്യമിട്ടാണ് ജ്യോതിഷികളെ നിയമിച്ച് അമൂല്യ രത്നങ്ങളുടെ വ്യാപാരം നടത്താന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അറബി അറിഞ്ഞിരിക്കണമെന്ന നിര്‍ദേശം കമ്പനി മുന്നോട്ടുവയ്ക്കുന്നില്ല. ഉപഭോക്താക്കളില്‍ വിദേശികളാണ് അധികമെന്നതിനാല്‍ ഇംഗ്ലീഷ അറിഞ്ഞിരിക്കണമെന്ന ചട്ടം കര്‍ശനമായി നല്‍കിയിട്ടുണ്ട്.

ജന്മനാള്‍ കണക്കുകൂട്ടി

ജന്മനാള്‍ കണക്കുകൂട്ടി

ജന്മനക്ഷത്ര കല്ല് തിരഞ്ഞെടുക്കുന്നതിനായി ഉപയോക്താക്കളുടെ ജനിച്ച സമയം, ജന്മ നക്ഷത്രം, ജനന സ്ഥലം എന്നിവ ചോദിച്ചറിഞ്ഞ് അനുയോജ്യമായ ജന്മ നക്ഷത്ര കല്ലുകള്‍ നിര്‍ദേശിക്കുന്നതാണ് ജ്യോതിഷിയുടെ ചുമതല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A major dealer of precious stones in the United Arab Emirates (UAE) has put out classified ads in a local newspaper here seeking as many as 10 astrologers from Kerala who are proficient in 'Bharathiya Jyothisham', are fluent in Hindi and English and are ready to relocate to the Middle East. A walk-in interview will be conducted later this month.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്