കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകള്‍ പിടിച്ചിരിക്കുന്ന രീതി പറയും നിങ്ങളുടെ മനസും സ്വഭാവും!!

  • By Desk
Google Oneindia Malayalam News

വെറുതേ ഇരിക്കുമ്പോള്‍ നമ്മള്‍ കൈകള്‍ എങ്ങനെ പിടിക്കാറുള്ളത് എന്ന് ഓര്‍ക്കാറുണ്ടോ. ചിലപ്പോള്‍ മുഷ്ടി ചുരുട്ടി, അല്ലേങ്കില്‍ കൈ നിവര്‍ത്തി, അല്ലേല്‍ വിരലുകള്‍ ഇടയിലിട്ട് ഇങ്ങനെയൊക്കെയാകും പൊതുവേ നമ്മള്‍ കൈകള്‍ ഇടുക. എന്നാല്‍ ഇത്തരം രീതികള്‍ ഒക്കെ നമ്മള്‍ അറിഞ്ഞോണ്ട് ചെയ്യുന്നതല്ലേങ്കിലും ഇതിലൊക്കെ ചില രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടത്രേ, കൈകള്‍ മടക്കിപിടിക്കുന്ന രീതി അനുരിച്ച് നമുക്ക് അയാളുടെ സ്വഭാവ സവിശേഷതകള്‍ അറിയാമെന്ന് ഹസ്തരേഖാ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. എങ്ങനെയൊക്കെ എന്ന് നോക്കാം.

തള്ളവിരല്‍ സമാന്തരമായി

തള്ളവിരല്‍ സമാന്തരമായി

മുഷ്ടി ചുരുട്ടുമ്പോള്‍ തള്ള വിരല്‍ സമാന്തരമായാണ് വരുന്നതെങ്കില്‍ അത്തരക്കാരുടെ മനസ് ശുദ്ധമായിരിക്കുന്നു എന്നാണ് പറയാറ്. അവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ മനസ് കാണിക്കുന്നവരായിരിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ പ്രതിഫലം ആഗ്രഹിക്കാത്ത ഇവര്‍ മറ്റുള്ളവരുടെ നന്‍മയ്ക്ക് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കും. പുതിയ അറിവുകളും അനുഭവങ്ങളും സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ സാഹസിക കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ താത്പര്യം കാണിക്കുന്നവരായിരിക്കു. ഊര്‍ജ്ജസ്വലതയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേക. മറ്റുള്ളവരുടെ വിഷമഘട്ടത്തില്‍ താങ്ങായി മാറാന്‍ ഇവര്‍ക്ക് എളുപ്പം ഇവര്‍ക്ക് കഴിയും.

തള്ളവിരല്‍ മറ്റ് വിരലുകള്‍ക്കുള്ളില്‍

തള്ളവിരല്‍ മറ്റ് വിരലുകള്‍ക്കുള്ളില്‍

വളരെ സെന്‍സിറ്റീവും ഇമോഷ്ണലുമായിരിക്കും ഇത്തരക്കാര്‍. പൊതുവേ നാണം കുണുങ്ങികളും ആയിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ ധൈര്യം ചമയുമെങ്കിലും പൊതുവേ ഇവര്‍ ദുര്‍ബലരായിരിക്കും. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ നന്നായി പ്രതികരിക്കാനും ഇവര്‍ ശ്രമിക്കും. ഫലിത പ്രിയരായ ഇത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയും. സ്വന്തം അഭിപ്രായത്തിലും ആദര്‍ശത്തിലും ഉറച്ച് വിശ്വസിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. സൗഹൃദങ്ങള്‍ ഇവര്‍ക്ക് വളരെ കുറവായിരിക്കും. എങ്കിലും ഉള്ള സൗഹൃദങ്ങളില്‍ സംതൃപ്തരായ ഇവര്‍ എല്ലാവരുമായും അടുത്ത ആത്മബന്ധം പുലര്‍ത്തുന്നവരയായിരിക്കും.

തള്ളവിരല്‍ മറ്റ് വിരലുകള്‍ക്ക് മുകളില്‍

തള്ളവിരല്‍ മറ്റ് വിരലുകള്‍ക്ക് മുകളില്‍

സുഹൃത്തുക്കള്‍ക്ക് ഏറെ പ്രീയപ്പെട്ടവരായ ഇക്കൂട്ടര്‍ ആത്മാഭിമാനം ഉള്ളവരായിരിക്കും. എന്നാല്‍ ആത്മവിശ്വാസം ഇവര്‍ക്ക് വളരെ കുറവായിരിക്കും. പലപ്പോഴും തോല്‍ക്കുമോ എന്ന ഭയത്തോടെയാകും ഇവര്‍ ഓരോ കാര്യവും ഏറ്റെടുക്കുന്നു. അതേസമയം ഒരു ജോലി ഏറ്റെടുത്താല്‍ അത് കൃത്യമായും വൃത്തിയായും ചെയ്യും. സൗഹൃദങ്ങള്‍ ധാരാളമുള്ള ഇവര്‍ എല്ലാവരേയും ഒരുപോലെ പരിഗണിക്കും. അതുകൊണ്ട് ഇവര്‍ക്ക് ഉറ്റസുഹൃത്ത് എന്നൊന്ന് ഇല്ല. ദിവസവും ആരെ പരിചയപ്പെട്ടാലും ഇക്കൂട്ടര്‍ക്ക് അവര്‍ നല്ല വ്യക്തികളും നല്ല സുഹൃത്തുക്കളുമായിരിക്കും.

മോതിരവിരലിനും നടുവിരലിനും ഇടയില്‍ തള്ളവിരല്‍ വന്നാല്‍

മോതിരവിരലിനും നടുവിരലിനും ഇടയില്‍ തള്ളവിരല്‍ വന്നാല്‍

ഇത്തരക്കാര്‍ വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് ഇക്കൂട്ടരുടെ മനസ് വായിക്കാന്‍ കഴിയില്ല. പെട്ടെന്ന് മറ്റുള്ളവരോട് അടുക്കാത്തവരായിരിക്കും. നല്ല ചിരിയുള്ളവരായിരിക്കും. ആത്മവിശ്വാസം തീരെ ഇല്ലാത്തവരായിക്കും ഇക്കൂട്ടര്‍. ഫലിതപ്രിയരായിക്കുമെങ്കിലും മറ്റുള്ളവരുടെ തമാശകള്‍ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇക്കൂട്ടര്‍ എന്നും അവരുടേതായ സ്വപ്നലോകത്തില്‍ ജീവിക്കുന്നവരായിരിക്കും.

English summary
the-way-you-clench-your-fist-can-reveal-a-lot-about-your-personality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X