എന്ത് ചെയ്താലും കുറ്റം! അതേ കൊഴപ്പം നിങ്ങളുടേതല്ല.. ദാ ഈ രാശിക്കാണ്.. അറിയാം ഇത്തരം രാശിക്കാരെ

  • Written By: Desk
Subscribe to Oneindia Malayalam

എത്ര നല്ലകാര്യങ്ങള്‍ ചെയ്താലും എന്നും കുറ്റപ്പെടുത്തലുകള്‍ മാത്രം...നല്ല ഒരു വാക്ക് അടുത്ത ആളുകളില്‍ നിന്നു പോലും കേട്ടിട്ട് നാളുകളായി. ഇത്തരത്തില്‍ ദുഖമനുഭവിക്കുന്നവര്‍ ഒരുപാടുണ്ട് നമ്മുടെ ഇടയില്‍. അത് അവരുടെ യോഗമെന്നോ വിധി എന്നോ ഒക്കെ പറഞ്ഞ് നമ്മള്‍ അവരുടെ വിഷമത്തെ നിസാരവത്ക്കരിക്കാറുണ്ട്. എന്നാല്‍ അതിനു പിന്നിലെ കാരണം എന്താണ് എന്നറിയുമോ... അത് അവരുടെ രാശിയുടെ പ്രത്യേകതയാണ്. എത്രയൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും ചീത്തപ്പേര് കേള്‍ക്കാന്‍ വിധിക്കപ്പെട്ട രാശിക്കാരെ അറിയാം...

ഇടവം

ഇടവം

നിശബ്ദരായി ഇരുന്നാല്‍ പോലും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുന്ന രാശി്കകാരാണ് ഇടവം രാശിക്കാര്‍. കുറച്ചധികം ചൂത്തപ്പേര് ചെയ്യാത്ത കാര്യങ്ങള്‍ക്കു പോലും കേള്‍ക്കുക എന്നത് ഇടവത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ചെയ്യണമെന്നും ആളുകളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇവര്‍ കുറ്റപ്പെടുത്തലുകളെ ഭയന്ന് ഇറങ്ങില്ല. എന്നാല്‍ ഈ രാശിക്കാര്‍ യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് തീരുമാനങ്ങള്‍ എടുക്കുന്ന സമയത്താണ്. കൃത്യമായ തീരുമാനം എടുക്കുന്നതില്‍ വീഴ്ച വരുത്തുന്നവരാണ് ഇക്കൂട്ടര്‍.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

എല്ലായ്‌പ്പോഴും തങ്ങളുടെ അഭിപ്രായം വ്യക്തമായി പ്രകടിപ്പിക്കുവാന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഉദ്ദേശം എത്ര ശുദ്ധമാണെങ്കിലും മറ്റുള്ളവരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, തങ്ങളിടെ പ്രതികരണങ്ങള്‍ മറ്റുള്ളവരില്‍ മോശമായ ഇമേജ് സൃഷ്ടിക്കുന്നതിനാല്‍ ഇവര്‍ പെട്ടന്നു തന്നെ തളരും. മൂഡ് അനുസരിച്ച് പെരുമാറുന്ന ഇവരോട് ദേഷ്യത്തിലായിരിക്കുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം അത് പിന്നെയും പ്രശ്‌നങ്ങളിലേക്ക് നയിക്കും.

കന്നി

കന്നി

പെട്ടന്നു കടന്നു കയറി ആക്രമിക്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. ഉള്ളില്‍ ഒന്നും ഉദ്ദേശിച്ചല്ല ഇവര്‍ അങ്ങനെ പെരുമാറുന്നത് എങ്കിലും പെട്ടന്ന് ആളുകള്‍ ഇവരുടെ സ്വഭാവത്തെ മോശമായി വിലയിരുത്താന്‍ സാധ്യതയുണ്ട്. അമിതമായി ദേഷ്യപ്പടുന്നത് ഇവരുടെ മോശം സ്വഭാവങ്ങളില്‍ ഒന്നാണ്. ദേഷ്യം വന്നാല്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നത് ഇവര്‍ക്കു പോലും അറിയില്ല. ഒറ്റ നിമിഷത്തിന്റെ ചിന്തയില്‍ ഇവര്‍ പ്രതികരിക്കുന്നത് പലരെയും മുറിവേല്‍പ്പിക്കുമെങ്കിലും പെട്ടന്നു തന്നെ ആ ദേഷ്യത്തില്‍ നിന്നും പുറത്തു കടക്കാനും പഴയതുപോലെ പെരുമാറാനും ഇവര്‍ക്ക് സാധിക്കും.

കുംഭം

കുംഭം

പെട്ടന്നു ദേഷ്യപ്പെടുകയും പെട്ടന്നു തന്നെ തണുക്കുകയും ചെയ്യുന്നവരാണ് അക്വേറിയസ് രാശിക്കാര്‍. എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മാര്‍ഥതയോടെ പെരുമാറുന്ന ഇവരില്‍ നിന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ആവശ്യപ്പെടാം. സഹായിക്കുവാന്‍ എല്ലാ സമയത്തും തയ്യാറായിരിക്കുന്ന ഇവര്‍ ചെയ്യുന്നതെന്തും പൂര്‍ണ്ണമായിരിക്കും. എന്നാല്‍ ഇവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുക എന്നത് ഇവര്‍ക്ക് സഹിക്കുവാന്‍ പറ്റുന്നതല്ല. അങ്ങനെ ചെയ്താല്‍ ആ ബന്ധം തന്നെ ഒഴിവാക്കാനും ഇവര്‍ മടിക്കില്ല.

മേടം

മേടം

എല്ലാ കാര്യങ്ങള്‍ക്കും ആദ്യം നോ പറയുന്ന രാശിക്കാരാണ് ഇവര്‍. എത്ര സ്‌നേഹമുള്ള ആളുകളാണ് സഹായം ചോദിക്കുന്നത് എങ്കിലും ഇവര്‍ക്ക് നോ പറയാന്‍ ഒരു മടിയും കാണില്ല. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ അവര്‍ക്ക് എല്ലാ സഹായവുമായി ചെല്ലുവാന്‍ മുന്‍പില്‍ നില്‍ക്കുന്നത് ആദ്യം നോ പറഞ്ഞ മേടം രാശിക്കാര്‍ ആയിരിക്കും. സ്‌നേഹിക്കുവാനും സന്തോഷിപ്പിക്കുവാനും ഇവരുടെയത്രയും കഴിവുള്ള രാശിക്കാര്‍ കാണില്ല. എന്നാല്‍ മുന്‍കോപമാണ് ഇവരുടെ തടസ്സം. കാര്യമില്ലെങ്കില്‍ പോലും ദേഷ്യപ്പെടുന്ന ഇവരെ പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. മനസ്സിലാക്കിയാല്‍ ഇവരോളം നല്ല ആളുകല്‍ ഇല്ല എന്നതാണ് സത്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
these are the zodiac signs who always gets curse from others

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്