
എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?
ജ്യോതിശാസ്ത്രപരമായി ജന്മനക്ഷത്രത്തിന് വളരെ ഏറെ പ്രാധാന്യമുണ്ട്. വിശ്വാസ പ്രകാരം ഏതൊരാളും ജനിക്കുന്നത് നക്ഷത്രം കണക്കാക്കിയാണ് എന്നാണ് പറയുന്നത്. അതിനാല്‍ ഓരോ മനുഷ്യന്റേയും വ്യക്തിജീവിതത്തിന് ഒരു പരിധി വരെ ജന്മനക്ഷത്രം വളരെ ഏറെ സ്വാധീനം ചെലുത്തും. ഗ്രഹനില, രാശി മാറ്റം എന്നിവയെല്ലാം ഓരോ മനുഷ്യന്റെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കും. അത് പലപ്പോഴും ഏറിയും കുറഞ്ഞുമാണ് കാണപ്പെടുക.
എന്നാല്‍ ചില നക്ഷത്രത്തില്‍ ജനിച്ചവരെ ഭാഗ്യനക്ഷത്രജാതകര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. സമ്പത്ത്, ജോലി, വിദ്യാഭ്യാസം, കുടുംബം എന്നിവയില്‍ എല്ലാം ഈ നക്ഷത്രക്കാരെ എപ്പോഴും ഭാഗ്യം സഹായിക്കും. ഇവര്‍ക്ക് ജീവിതത്തിലും തൊഴിലിലും തുടര്‍ച്ചയായി അവസരങ്ങള്‍ തേടിയെത്തും. എന്നാല്‍ അത് കൃത്യമായി പ്രയോജനപ്പെടുത്തുമ്പോഴാണ് ഭാഗ്യനേട്ടം പൂര്‍ണമാകുക. എന്നും ഭാഗ്യം കാംക്ഷിക്കുന്ന ആ അഞ്ച് നക്ഷത്രങ്ങള്‍ ഇനി പറയുന്നവയാണ്...

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെ ജീവിതത്തില്‍ എപ്പോഴും ഭാഗ്യം കടാക്ഷിക്കും. ബുദ്ധി, ചിന്ത എന്നിവയില്‍ എല്ലാം ഇവര്‍ക്ക് ജന്മനാ അസാധാരണ കഴിവുണ്ടാകും. ജനിച്ച സമയവും ഗ്രഹനിലയും കൂടെ ഒത്തുവന്നാല്‍ ഇവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമാകും. തൊഴിലിടത്ത് മികച്ച അവസരം ലഭിക്കും. വിദേശയാത്രക്കും വിദേശവാസത്തിനും ഈ നക്ഷത്രക്കാര്‍ സാധ്യത കൂടുതലാണ്.
അപകടത്തില്‍ ഓര്മ നഷ്ടമായി.. ആകെ ഓര്മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്

ഇവരുടെ ധനസ്ഥിതി പലപ്പോഴും സ്ഥിരമായിരിക്കും. ചില പ്രത്യേക സമയങ്ങളില്‍ സമ്പത്ത് കുമിഞ്ഞ് കൂടുകയും ചെയ്യും. കലാ മേഖലയില്‍ വിശിഷ്യാ സംഗീതത്തില്‍ അഭിരുചിയുള്ളവരായിരിക്കും. അശ്വതി നക്ഷത്രമുള്ള കുഞ്ഞ് മാതാപിതാക്കള്‍ക്കും ഐശ്വര്യം കൊണ്ടുവരും.
ലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി

പുണര്‍തം നക്ഷത്രക്കാരും ഭാഗ്യവാന്‍മാരായി ആണ് കണക്കാക്കുന്നത്. ശ്രീരാമന്റെ നക്ഷത്രമാണ് പുണര്‍തം എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുക്കള്‍ ഇവര്‍ക്ക് കുറവായിരിക്കും. അസാമാന്യ ബുദ്ധിശക്തിയാണ് മറ്റൊരു ആകര്‍ഷണം. മറ്റുള്ളവരോട് സൗമ്യമായി പെരുമാറും. അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാത്തവരാണ്. എടുത്ത് ചാടി തീരുമാനമെടുക്കാത്തവരായതിനാല്‍ വിഷമിക്കേണ്ടി വരില്ല

ചിത്രരചനയില്‍ കഴിവുള്ളവരായിരിക്കും. ഭാഗ്യം കടാക്ഷിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. എന്നാല്‍ ഭാഗ്യാന്വേഷണത്തില്‍ ഇവര്‍ തല്‍പരരായിക്കില്ല. കുടുംബത്തിലെ സമ്പത്തും ഐശ്വര്യവും നിലനിര്‍ത്താന്‍ സാധിക്കുന്നവരാണ് പുണര്‍തം നക്ഷത്രക്കാര്‍. റ്റുള്ളവരെ സഹായിക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കും. അത് മൂലം എപ്പോഴും നന്മയും കൈവരും. ആകര്‍ഷകമായ ശരീരവും സത്യസന്ധമായ പ്രവൃത്തിയും സൗമ്യമായി പെരുമാറ്റവും മറ്റുളളവര്‍ക്ക് പ്രിയമുളളവരാക്കി മാറ്റുന്നു.

ആയില്യം നക്ഷത്രക്കാരും ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാരാണ്. തൊഴില്‍ മേഖലയില്‍ ഇവരുടെ വളര്‍ച്ച പെട്ടെന്നായിരിക്കും. ബിസിനസ് പെട്ടെന്ന് വിജയത്തിലെത്തിക്കാനും ലാഭം കൊയ്യാനും സാധിക്കും. അസാമാന്യ നേതൃപാടവം മറ്റൊരു കഴിവാണ്. സമ്പത്ത് എപ്പോഴും മെച്ചത്തില്‍ തന്നെയായിരിക്കും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൊണ്ടുവരാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും.

അത്തം നക്ഷത്രക്കാര്‍ മറ്റുള്ളവരില്‍ നിന്ന് ബഹുമാനവും ആദരവും ലഭിക്കുന്നവരായിരിക്കും. ബിസിനസിലും കാര്‍ഷിക മേഖലയിലും സമ്പൂര്‍ണ വിജയം നേടാന്‍ സാധിക്കുന്നവരാണ്. സ്‌കൂള്‍കാലത്ത് ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ജീവിത വിജയം നേടാന്‍ സാധിക്കും. വിദേശവാസത്തിന് സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും വന്ന് ചേരും. വിലപിടിപ്പുള്ള പല വസ്തുക്കളും അധികം കഷ്ടപ്പെടാതെ സ്വന്തം കൈയില്‍ വന്ന് ചേരും

ചോതി നക്ഷത്രക്കാരും ഭാഗ്യനാളില്‍ ജനിച്ചവരാണ്. ജീവിതത്തില്‍ പല സുഖങ്ങളും ഐശ്വര്യങ്ങളും അതിന്റെ ഏറ്റവും ഉന്നതിയില്‍ അനുഭവിക്കാന്‍ യോഗമുളളവരാണ് ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍. ഏതൊരു തീരുമാനമെടുക്കുമ്പോഴും ശരിയായി ആലോചിക്കും. വിദേശയാത്രക്ക് സാധ്യത വളരെ കൂടുതലാണ്. ബിസിനസ്, വ്യാപാരം, കൃഷി തുടങ്ങി ഏത് മേഖലയിലും ശോഭിക്കാന്‍ കഴിയുന്നവരാണ് ഈ നക്ഷത്രക്കാര്‍.