എന്ത് ചെയ്തിട്ടും കാര്യമില്ല, ഈ ആഴ്ച കൈയ്യില്‍ നയാപൈസ കാണില്ല! എല്ലാവര്‍ക്കുമല്ല.. ഈ രാശിക്കാര്‍ക്ക്

  • Written By: Desk
Subscribe to Oneindia Malayalam

സാമ്പത്തിക കാര്യങ്ങളും രാശിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കയ്യില്‍ വരുന്ന പണവും പോകുന്ന പണവും എല്ലാം രാശിയുടെ കളിയാണ്. രാശിയും അതിന്റെ ഫലങ്ങളും മാറുന്നതനുസരിച്ച് കയ്യിലെ പണത്തിനും വരാനിരിക്കുന്ന സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും.

പണം എത്ര സൂക്ഷിച്ചു ചിലവഴിച്ചാലും സാമ്പത്തിക കാര്യങ്ങളില്‍ എന്തൊക്കെ മുന്കരുതലുകള്‍ എടുത്താലും രാശി ഇതാണെങ്കില്‍ പിന്നെ ഒരു കാര്യവും ഇല്ല,. വിചാരിക്കാത്ത സമയത്ത് തീരെ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ധനനഷ്ടം സംഭവിക്കുന്ന രാശിക്കാരെ അറിയാം.

മീനം രാശി

മീനം രാശി

അപ്രതീക്ഷിതമായി പണം ഈ രാശിക്കാര്‍ക്ക് കയ്യില്‍ വരുമെങ്കിലും അതിലും പെട്ടന്ന് അത് കയ്യില്‍ നിന്നും മടങ്ങും. മാത്രമല്ല, എത്ര പണമാണോ അപ്രതീക്ഷിതമാി വന്നത്, അതിലും അധികമായിരിക്കും ഇവരില്‍ നിന്നും ചിലവാകുന്നത്. ഈ ആഴ്ചയുടെ തുടക്കങ്ങളില്‍ ധനലാഭമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ആഴ്ചാവസാനം ആകുമ്പോഴേയ്ക്കും ബന്ധുക്കളുടെ കാര്യം, ചികിത്സാവശ്യം, അനാവശ്യമായ ആഡംബര ചിലവുകള്‍ എന്നിവയ്ക്കായി പണം ചിലവഴിക്കേണ്ടി വരും.എത്ര മാറിനില്‍ക്കാന്‍ ശ്രമിച്ചാലും മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച നഷ്ടങ്ങളുടേതായിരിക്കും.

മേടം രാശി

മേടം രാശി

സാമ്പത്തികമായി നേട്ടം ഉള്ളതാണ് ഇടവം രാശിക്കാര്ക്ക് ഈ ആഴ്ച. എങ്കിലും മുന്‍കൂട്ടി കണ്ടിട്ടുള്ള വിവാഹം തുടങ്ങിയ മംഗള കാര്യങ്ങള്‍ക്കായി പണം തിലവഴിക്കേണ്ടി വരും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കുമെങ്കിലും സമീപ കാല്തതില്‍ തന്നെ ഇത് പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കും. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ശത്രുക്കളായി കുറച്ചു നാളത്തേക്കെങ്കിലും കാണേണ്ടി വരുന്ന അവസ്ഥ മേടം രാശിക്കാര്‍ക്കുണ്ടാവാം. പണം വളരെ ശ്രദ്ധയോടെ മാത്രം ചിലവഴിക്കുവാന്‍ ഇവര്‍ ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

വളരെ നാള്‍ മുന്‍പ് കടം കൊടുത്ത പണം കര്‍ക്കിടകം രാശിക്കാര്‍ക്ക് തിരികെ ലഭിക്കും. എന്നാല്‍ ഇതിനു പിന്നാലെ കുറച്ച് കഷ്ടപ്പാട് സഹിക്കേണ്ടി വരും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള പണം കിട്ടും. എന്നാല്‍ അപ്രതീക്ഷിതമായി പല നഷ്ടങ്ങളും ഈ രാശിക്കാര്‍ക്ക് ഈ ആഴ്ച ഉണ്ടാകും. അതുകൊണ്ടുതന്നെ വാഹനങ്ങളുമായും ആയുധങ്ങളുമായും ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ചികിത്സയ്ക്കായി പണം ചിലവഴിക്കാനും ഇവര്‍ക്ക് സാധ്യതയുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

കാര്‍ഷിക മേഖലയിലുള്ള വൃശ്ചികം രാശിക്കാര്‍ക്ക് നഷ്ടങ്ങളുടെ ആഴ്ചയായിരിക്കും ഇത്. എന്നാല്‍ വളരെ അധികം പരിശ്രമിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്താല്‍ നഷ്ടത്തിന്റെ വ്യാപ്തി കുറഞ്ഞിരിക്കും. മാത്രമല്ല, ഇപ്പോള്‍ കൈവശമുള്ള പണം ചെലവഴിക്കുമ്പോളും ശ്രദ്ധിക്കണം. അനാവശ്യമായി ചിലവഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകള്‍ ഈ ആഴ്ച അനുഭവിക്കേണ്ടി വന്നാലും ഉടന്‍തന്നെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാവും.

ചിങ്ങം രാശി

ചിങ്ങം രാശി

യാത്രാ സംബന്ധമായ കാര്യങ്ങള്‍ക്കായി ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ഒരുവിധം വലിയ ധനനഷ്ടം തന്നെ സംഭവിക്കും. കൊടുത്ത പണം തിരിച്ചു കിട്ടാത്ത അവസ്ഥയും ബിസിനസ് രംഗത്തുള്ള തളര്‍ച്ചയും ഈ ആഴ്ച ഇവരെ പിന്തുടരും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനും ബന്ധുക്കളെ സഹായിക്കാനും പണം ചിലവാക്കേണ്ടി വരും. വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഈ ആഴ്ച പൂര്‍ണ്ണമായും മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
this week wont have enough money for these zodiac signs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്