Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാരുടെ ആഗ്രഹങ്ങൾ നടക്കും, പുതിയ ജോലി ലഭിക്കും, സമ്പത്തും മാന്യതയും ഉയരും, നാൾഫലം

ചില നാളുകാരുടെ ഭാര്യമാർക്ക് അസുഖങ്ങളുണ്ടാകും. രാഷ്ട്രീയക്കാർക്ക് കാര്യമായി ശോഭിക്കാൻ ഇന്നത്തെ ദിവസം സാധിക്കില്ല.

astrology

മകയിരം, തിരുവാതിര, പുണർതം നാളുകാർക്ക് സാമ്പത്തിക വരുമാനത്തിൽ കുറവുണ്ടാകും. കേസുകളിലൂടെ കടന്ന് പോകുന്നവരാണെങ്കിൽ അനുകൂലമായ കോടതി വിധിയുണ്ടാകാനുളള സാധ്യതയുണ്ട്. മേലധികാരികളിൽ നിന്നും അതൃപ്തി നേരിട്ടേക്കും.

ചിത്തിര, ചോതി, വിശാഖം നാളുകാരുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഉന്നതരായ വ്യക്തികൾ വഴി ഈ നാളുകാരുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഇന്നത്തെ നാൾഫലം വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

ഇടവം (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)

ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്തും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

വരുമാനത്തില്‍ കുറവ് അനുഭവപ്പെടും. മേലധികാരികളെ തൃപ്തിപ്പെടുത്താന്‍ വിഷമിക്കും. കോടതിവിധികള്‍ അനുകൂലമാകാന്‍ സാധ്യതയുണ്ട്. അകൃത്യങ്ങള്‍ ചെയ്യരുത്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

പൊതുവേ ധനാഗമം കുറയും. വിരോധികള്‍ വര്‍ധിക്കും. പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. യാത്രകള്‍ മാറ്റിവയ്ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

കൃഷിയില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. മേലധികാരികള്‍ ഉദാരമായി പെരുമാറും. കുടുംബശ്രേയസ്സുണ്ടാകും

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ചില പ്രധാനപ്പെട്ട എഴുത്തുകള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

ഗൃഹനിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. സന്താന ശ്രേയസ്സ് വര്‍ധിക്കും. ഉന്നത വ്യക്തികള്‍ മൂലം പല നേട്ടങ്ങളും ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മനസ്സ് പല കാരണങ്ങളാലും അസ്വസ്ഥമാകും. കൃഷി ലാഭകരമാകില്ല. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതായി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

വിദേശയാത്ര മാറ്റിവയ്‌ക്കേണ്ടി വരും. ഭാര്യയ്ക്കു ലഘുവായ അസുഖങ്ങളുണ്ടാകും. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാന്‍ കഴിയില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഭൂമിയില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. തൊഴില്‍രഹിതര്‍ ജോലിയില്‍ പ്രവേശിക്കും. ഏകാധിപത്യ പ്രവണത പ്രദര്‍ശിപ്പിക്കും. കോടതിവിധികള്‍ സന്തോഷിപ്പിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. സമ്പത്തും മാന്യതയും വര്‍ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കും. കലാരംഗങ്ങളില്‍ പരിശോഭിക്കും. വാക്ചാതുര്യം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+