
ഈ രാശിക്കാര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും; സംസാരം ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചടി... ഇന്നത്തെ രാശിഫലം
മേടം രാശിക്കാര്‍ ഇന്നത്തെ ദിവസം വിലപിടിപ്പുള്ള ഗൃഹോപരണങ്ങള്‍ക്ക് വേണ്ടി പണം ചെലവിടാന്‍ സാധ്യതയുണ്ട്. ഇടവം രാശിക്കാര്‍ക്ക് വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.
മിഥുനം രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് കൃത്യസമയം സഹായം ലഭിക്കും. കന്നി രാശിക്കാര്‍ക്ക് വ്യാപാരത്തില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കും. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം...

മേടം
മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

ഇടവം
ബിസിനസുകാര്‍ക്ക് വാരം ആദായകരമാണ്. മേലധികാരികളുമായി സൗഹൃദ ത്തില്‍ വര്‍ത്തിക്കും. വീട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.

മിഥുനം
സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത.

കര്‍ക്കടകം
വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും മറ്റും വിജയമുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടിവരും.

ചിങ്ങം
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവുണ്ടാകും. മേലധികാരികളില്‍ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

കന്നി
കൃഷിയില്‍നിന്നും വ്യാപാരത്തില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരാം. കടങ്ങള്‍ വീട്ടാന്‍ പരിശ്രമിക്കും.

തുലാം
സംസാരം മുഖേന ശത്രുക്കള്‍ സാദ്ധ്യതയുള്ളതിനാല്‍ നിയന്ത്രണം പാലിക്കണം. സഹോദരസ്ഥാനീയര്‍ക്ക് അനാരോഗ്യം. ആരോഗ്യപരമായി നല്ല കാലം.
ഗൃഹസംബന്ധമായി അസ്വസ്ഥതകള്‍ മാറിക്കിട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

വൃശ്ചികം
പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനിടയുണ്ട്. പൊതുവേ സന്തോഷകരമായ പരിതസഥിതി ആയിരിയ്ക്കും. വരുമാനത്തില്‍ വര്‍ധന ഉണ്ടാകും.

ധനു
തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും.

മകരം
ഗൃഹോപകരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. കുടുംബകലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം
ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പൂര്‍വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബിസിനസ് മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. പൊതുരംഗത്ത് വൈദദ്ധ്യം പ്രദര്‍ശിപ്പിക്കും.

മീനം
നല്ല വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം.