Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനി, ചൊവ്വ, സൂര്യൻ എന്നിവയുടെ സംഗമം; ഈ രാശിക്കാർക്ക് ജീവിതത്തിൽ നല്ല കാലം, പണവും പദവിയും!

പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. അവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ശനി പിൻവലിയുന്നു; ഈ രാശിക്കാരുടെ വീടുപണി മുടങ്ങും, ജോലിക്കായി തീരുമാനിച്ച വിദേശയാത്ര ഉപേക്ഷിക്കും!
ശനി പിൻവലിയുന്നു; ഈ രാശിക്കാരുടെ വീടുപണി മുടങ്ങും, ജോലിക്കായി തീരുമാനിച്ച വിദേശയാത്ര ഉപേക്ഷിക്കും!

ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയുമാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി പ്രധാനമായും കണക്കാക്കുന്നത്.

trigrahi yogam 2026

ഇവയ്ക്ക് കൂട്ടായി അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ടെന്നതാണ് മറ്റൊരു കാര്യം. ഇത്രയും ആഴത്തിലുള്ള ഭാരതീയ ജ്യോതിഷം വ്യക്തികളുടെ ജീവിതത്തെ കുറിച്ച് കൃത്യമായി പറയുന്നത് കൂടിയാണ്.

അത്തരത്തിൽ നിർണായകമായ ഒരു മാറ്റമാണ് വരാനിരിക്കുന്നത്. ഹിന്ദുക്കളുടെ പുണ്യമാസമായ ശ്രാവണമാസം ജ്യോതിഷപരമായി വളരെ സവിശേഷമായ ഒന്ന് തന്നെയാണ്. ഈ വർഷം ജൂലൈ 30 മുതൽ ആരംഭിക്കുന്ന ഈ മാസം ശിവഭക്തർക്ക് ഭക്തിയുടെ സമയം മാത്രമല്ല. ചില സവിശേഷമായ ജ്യോതിഷ മാറ്റങ്ങൾ കൂടി ഈ കാലയളവിൽ നടക്കും. ഈ വർഷം, മൂന്ന് പ്രധാന ഗ്രഹങ്ങൾ - ശനി, ചൊവ്വ, സൂര്യൻ - അവയുടെ രാശിചിഹ്നങ്ങൾ മാറുകയാണ്.

വരുന്ന ഓഗസ്‌റ്റ് 2ന് രാത്രി 10:59ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. കൂടാതെ സൂര്യൻ സ്വന്തം രാശിചിഹ്നമായ ചിങ്ങത്തിലേക്ക് സംക്രമിക്കും, അതുമൂലം സൂര്യന്റെ ശക്തിയിലും തിളക്കത്തിലും അഭൂതപൂർവമായ വർധന ഉറപ്പാണ്. കൂടാതെ ഓഗസ്‌റ്റ് 20ന്, ശനി ദേവൻ മീന രാശിയിൽ രേവതി നക്ഷത്രത്തിന്റെ ആദ്യ പാദത്തിലേക്ക് പ്രവേശിക്കും. ഇതോടെ ചില രാശികൾക്ക് വലിയ നേട്ടമാണ് വരാനിരിക്കുന്നത്.

ചിങ്ങം

സവിശേഷമായ ത്രിഗ്രഹ സംയോജനം മൂലം ഈ രാശിക്കാർക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം അനുകൂലവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സമ്പത്ത് വന്നുനിറയും. പുതിയ വരുമാന സ്രോതസുകൾ തുറക്കാൻ ഇടയുണ്ട്. ഈ കാലഘട്ടം വിദ്യാർത്ഥികൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നതാണ് മറ്റൊരു കാര്യം. ഉന്നത വിദ്യാഭ്യാസം നേടാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാകും.

മിഥുനം

ത്രിഗ്രഹി യോഗം നല്ല രീതിയിൽ ഇവരെ സ്വാധീനിക്കും. നാലാം ഭാവത്തിൽ സൂര്യൻ സംക്രമിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം അനുകൂലമായി തീരും. ഈ രാശിയിൽ ജനിച്ചവർക്ക് ത്രിഗ്രഹി യോഗം ഒരുപാട് നേട്ടങ്ങൾ കൊണ്ടുത്തരും. കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരുപാട് സമയം ചെലവഴിക്കാൻ സാധിക്കും. ഭൂമി, വീട് അല്ലെങ്കിൽ വാഹനം വാങ്ങാള്ള സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുവാനും സാധ്യത ഏറെയാണ്.

രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..
രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..

മകരം

ശനി, ചൊവ്വ, സൂര്യൻ എന്നിവയുടെ മാറ്റം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാൻ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത ഏറെയാണ്. ഒരുപാട് നാളായി ആഗ്രഹിക്കുന്ന സ്ഥലംമാറ്റത്തിന് ഈ സമയത്ത് വഴിയൊരുങ്ങും. പ്രണയത്തിലും ദാമ്പത്യത്തിലും മുൻപ് ഇല്ലാത്തവിധം സന്തോഷത്തിനുള്ള അവസരം വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+