കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് ബച്ചന് 62

  • By Staff
Google Oneindia Malayalam News

ഹിന്ദി സിനിമാലോകം കണ്ട ഏറ്റവും ജനപ്രിയ താരമായ അമിതാഭ് ബച്ചന്‍ 1942ലാണ് ജനിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ താരമായി അഭിപ്രായ വോട്ടെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുകയും ലണ്ടനിലെ മാഡം ടസാഡ് മ്യൂസിയത്തില്‍ മെഴുക് പ്രതിമയില്‍ കൊത്തിവയ്ക്കപ്പെട്ട പ്രമുഖരുടെ നിരയിലേക്ക് എത്തുകയും ചെയ്ത ബച്ചന്‍ ഇന്നും വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയില്‍ സജീവം.

കവി ഹരിവംശറായ് ബച്ചന്റെയും തേജി ബച്ചന്റെയും മകനായി ജനിച്ച അമിതാഭ് ബച്ചന്‍ ഹിന്ദി സിനിമാരംഗത്ത് അതുല്യനായത് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനുള്ള അഭിനയ നൈപുണ്യത്തിലൂടെയും ഗാംഭീര്യമുള്ള ശബ്ദത്തിലൂടെയുമാണ്. ശബ്ദത്തിലെ ഗാംഭീര്യത്തിന്റെ പേരില്‍ ഒരു കാലത്ത് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട അമിതാഭിന്റെ ശബ്ദം ദശകങ്ങളായി ബോളിവുഡിന്റെ ലോകത്ത് നിറഞ്ഞുനില്‍ക്കുന്നു.

സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ അമിതാഭ് അനീതികള്‍ക്കെതിരെ പോരാടുന്ന നിഷേധിയായ യുവാവിന്റെ വേഷങ്ങളിലൂടെ ഹിന്ദിസിനിമാലോകത്തെ നായകസങ്കല്പത്തെ തന്നെ അഴിച്ചുപണിയുകയായിരുന്നു. 1973 ല്‍ സഞ്ജീര്‍ എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബോളിവുഡിന്റെ ശ്രദ്ധ പിടിച്ച ുപറ്റിയത്. അനീതിക്കെതിരെ പൊട്ടിത്തെറിയ്ക്കുന്ന യുവത്വമായി മാറിയ അമിതാഭ് സൂപ്പര്‍താരപദവിയിലേക്കുയര്‍ന്നു. ശശികപൂറിനൊപ്പം അഭിനയി ച്ച അടുത്ത ചിത്രമായ ദീവാര്‍ വന്‍ വിജയം കൊയ്തു. 1971ല്‍ ആനന്ദിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭി ച്ചു. 70കളുടെ അവസാനത്തില്‍ പുറത്തുവന്ന അമര്‍ അക്ബര്‍ ആന്റണി, കഭി കഭി, ഡോണ്‍, ത്രിശൂല്‍ എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി.

ഗുഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്സൈറ്റില്‍ കണ്ടുമുട്ടിയ നടി ജയഭാദുരിയെയാണ് അമിതാഭ് ബച്ച ന്‍ വിവാഹം ചെയ്തത്.

80കളുടെ തുടക്കത്തില്‍ ബോളിവുഡിലെ രാജാവായി അമിതാഭ് ബച്ച ന്‍ മാറി. നിത്യഹരിത നായകന്‍ രാജ്കപൂറിനെയും ശശികപൂറിനെയും അമിതാഭ് പിന്നിലാക്കി. 1969നും 79നും ഇടയില്‍ 40 ചിത്രങ്ങളാണ് അമിതാഭിന്റേതായി പുറത്തുവന്നത്. 80കളില്‍ ബര്‍സാത്ത് കി ഏക്രാത്ത്, ദോസ്താന, ഷാന്‍, ലാവാറിസ്, സില്‍സില, നസീബ് തുടങ്ങിയ ചിത്രങ്ങള്‍ വന്‍ഹിറ്റുകളായി. 1988ലെ ഗംഗ യമുന സരസ്വതി എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ പരാജയപ്പെട്ട ആദ്യചിത്രം. ഷോലെ എന്ന ചിത്രത്തിലൂടെയാണ് ബച്ച ന്‍ ബോളിവുഡിലെ ഇതിഹാസമായി മാറിയത്. 20 വര്‍ഷം ബോളിവുഡില്‍ നിറഞ്ഞുനിന്ന ശേഷമാണ് അദ്ദേഹത്തിന്റെ പ്രശസ്തിമെ ല്ല മെല്ലെ മായാന്‍ തുടങ്ങിയത്. രാജേഷ്ഖന്ന മുതല്‍ ഷാരൂഖ്ഖാന്‍ വരെയുള്ള വിവിധ കാലത്തെ താരങ്ങളോടൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇടയ്ക്ക് രാഷ്ട്രീയത്തിലും ബച്ച ന്‍ ഒന്നു പയറ്റി നോക്കി. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്ന ബച്ച ന്‍ അലഹബാദില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ബോഫോഴ്സ് തോക്കിടപാട് കേസില്‍ രാജീവ്ഗാന്ധിയോടൊപ്പം തന്റെയും പേര് വലി ച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ബച്ച ന്‍ രാഷ്ട്രീയം ഉപേക്ഷി ച്ച ു. സിനിമാജീവിതത്തില്‍ അവസരങ്ങള്‍ കുറഞ്ഞുതുടങ്ങിയതോടെ അദ്ദേഹം വ്യവസായത്തില്‍ ഒരു കൈ നോക്കാന്‍ തീരുമാനി ച്ച ു. അങ്ങിനെയാണ് എബിസിഎല്‍(അമിതാഭ് ബച്ച ന്‍ കോര്‍പറേഷന്‍ ലി.) എന്ന കമ്പനി രൂപീകരി ച്ച ത്. സിനിമാനിര്‍മ്മാണവും വിതരണവും ഉള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി ഇന്ത്യയില്‍ നടന്ന ആദ്യലോകസൗന്ദര്യമത്സരം സംഘടിപ്പി ച്ച ശേഷം എബിസിഎല്‍ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. തന്റെ പടുത്തുയര്‍ത്തിയ സമ്പാദ്യമെ ല്ലാം ബിസിനസ്സിലൂടെ ഇല്ല ാതായി. കടങ്ങളുടെ ഇടയില്‍പെട്ട് ബച്ച ന്റെ ജീവിതം പ്രതിസന്ധിയിലുമായി.

പക്ഷെ തന്റെ പോരാട്ടവീര്യത്തിലൂടെ ബച്ച ന്‍ വീണ്ടും തിരിച്ചെ ത്തുകയായിരുന്നു. ഇക്കുറി സ്റാര്‍ ടിവിയിലൂടെയായിരുന്നു ബച്ച ന്റെ തിരിച്ചുവരവ്. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ക്വിസ് പരിപാടിയിലൂടെ ബച്ച ന്‍ ഒരിയ്ക്കല്‍ കൂടി ഇന്ത്യയുടെ ഹരമായി മാറി. കടങ്ങള്‍ ഒന്നൊന്നായി ബച്ച ന്‍ വീട്ടി.

പ്രശസ്തിയിലേക്കും സമ്പന്നതയിലേക്കും തിരിച്ചുവന്ന ബച്ചന്‍ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ താരമാണ്. വന്‍കിട കമ്പനികള്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ബച്ച ന് കോടികള്‍ വച്ച ുനീട്ടുന്നു. കയ്യില്‍ ഒട്ടേറെ സിനിമാ അവസരങ്ങളുമുണ്ട്. ഒരിയ്ക്കല്‍ തന്നെ കടക്കെണിയിലേക്ക് വലിച്ചെറിഞ്ഞ എബിസിഎല്‍ കോര്‍പറേഷനെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് ബച്ച ന്‍ ഇപ്പോള്‍.

ശ്വേത ബച്ചനും നടന്‍ അഭിഷേക് ബച്ച നും മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X