കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡ്‌ലീന്‍ ഇന്ത്യയിലേയ്‌ക്ക്‌

  • By Staff
Google Oneindia Malayalam News

Meera Ben with Gandhijiഒരു കത്തിലൂടെയാണ്‌ മെഡ്‌ലീന ഗാന്ധിജിയുമായി ആദ്യം ആശയവിനിമയം നടത്തുന്നത്‌. ഗാന്ധിജിയുടെ പ്രസ്‌ഥാനത്തില്‍ ചേരണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച മെഡ്‌ലീനയെ ഗാന്ധിജി സ്വാഗതം ചെയ്‌തു. അങ്ങനെ 1925 നവംബര്‍ 6ന്‌ മെഡ്‌ലീന മുംബൈയിലെത്തി. അടുത്ത ദിവസം തന്നെ സബര്‍മതി ആശ്രമത്തിലെത്തി ഗാന്ധിജിയെ കണ്ടു. സബര്‍മതി ആശ്രമത്തില്‍വച്ച്‌ മെഡ്‌ലീന നെയ്‌ത്തും ഹിന്ദി ഭാഷയും പഠിച്ചു. ഇന്ത്യന്‍ വസ്‌ത്രങ്ങള്‍ സ്വീകരിക്കുകയും ഒരു ശുദ്ധ സസ്യാഹാരിയായി മാറുകയും ചെയ്‌തു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച മെഡ്‌ലീന ഗാന്ധിജിയുടെ അഗാധസ്‌നേഹത്തിന്‌ പാത്രമായി. ഗാന്ധിജിയാണ്‌ അവര്‍ക്ക്‌ മീര ബെന്‍ എന്ന പേര്‌ നല്‍കിയത്‌. അവരെ ഡെറാഡൂണിലെ കന്യൂഗുരുകുലത്തില്‍ ഇംഗ്ലീഷും നെയ്‌ത്തും പഠിപ്പിക്കാനായി ഗാന്ധിജി നിയോഗിച്ചു. ഈ അവസരത്തില്‍ അവര്‍ ഭാരതീയ പുരാണഗ്രന്ഥങ്ങളില്‍ അറിവു നേടി.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമരത്തില്‍ മീര പങ്കെടുക്കുന്നതിനോട്‌ ഗാന്ധിജിയ്‌ക്ക്‌ യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഖാദി തുണികള്‍ നെയ്‌ത്ത്‌ തുടങ്ങിയവ പ്രചരിപ്പിക്കാനാണ്‌ മീര ബെന്‍ നിയോഗിക്കപ്പെട്ടത്‌. ഇതിനായി ബീഹാര്‍, ബംഗാള്‍, മദ്രാസ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ യാത്ര ചെയ്‌തു. ഗ്രാമാന്തരങ്ങളില്‍ ശുചത്വ ബോധവല്‍ക്കരണം നടത്തുകയും രോഗികളെയും അവശരെയും ശുശ്രൂഷിക്കുകയും ചെയ്‌തു.

സജീവ രാഷ്ട്രീയ സമരത്തില്‍ പങ്കാളിയാക്കിയില്ലെങ്കിലും രണ്ടാം വട്ടമേശ സമ്മേളനത്തില്‍ സ്വന്തം വിവര്‍ത്തകയായി ഗാന്ധിജി മീരയെയും പങ്കെടുപ്പിച്ചു. ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തിലും മീര പങ്കാളിയായി. തുടര്‍ന്ന്‌ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കസ്‌തൂര്‍ബാ ഗാന്ധിയ്‌ക്കൊപ്പം മീരയും അറസ്റ്റിലായി.

ജയില്‍മോചിതയായശേഷം മീര കൂടുതലായി സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ ഗാന്ധിജിയ്‌ക്കൊപ്പം അറസ്റ്റിലായ മീര 1942 ആഗസ്റ്റ്‌ മുതല്‍ 1944 മെയ്‌ വരെ ആഗ ഖാന്‍ പാലസ്‌ ഡിറ്റന്‍ഷന്‍ ക്യാംപില്‍ കഴിഞ്ഞു. ഇവിടുന്ന്‌ പുറത്തുവന്നശേഷം ഗ്രാമവാസികള്‍ക്കും പ്രായം ചെന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും വേണ്ടി ഋഷികേശില്‍ ഒരു സേവനകേന്ദ്രം ആരംഭിച്ചു.

വിവാഹജീവിതം ഇഷ്ടപ്പെടാതിരുന്ന മീര ബ്രഹ്മചാരിണിയാകാനാണ്‌ ആഗ്രഹിച്ചത്‌. അതിന്റെ ഭാഗമായി അവര്‍ തല മുണ്ഡനം ചെയ്യുകയും കാവി ധരിക്കുകയും ചെയ്‌തു. ഗാന്ധിജിയുടെ മരണത്തിന്‌ശേഷം 1959വരെ ഇന്ത്യയില്‍ കഴിഞ്ഞ അവര്‍ ആ വര്‍ഷം ജനുവരി 18ന്‌ ഇന്ത്യവിട്ടു.

വിയന്നയ്‌ക്കുസമീപമുള്ള ഒരു ചെറു ഗ്രാമത്തിലാണ്‌ പിന്നീട്‌ ജീവിച്ചത്‌. സ്വന്തം നാട്ടുകാര്‍ പലപ്പോഴും മീരയെ ഇന്ത്യന്‍ വനിതയെന്നാണ്‌ വിശേഷിപ്പിച്ചത്‌. 1982ല്‍ ഭാരതസര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച മീര ബെന്‍ അതേവര്‍ഷം ജൂലൈ 20ന്‌ ലോകത്തോട്‌ വിടപറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X