Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃഷയുടെ ആ വരികൾ വിജയ്‌ക്കുള്ള പ്രണയലേഖനമോ? വൈറൽ പോസ്റ്റിൽ ചർച്ചകളുമായി ആരാധകർ

തമിഴ് ലോകം ഒന്നടങ്കം കാത്തിരുന്ന നിമിഷമായിരുന്നു ഞായറാഴ്ച ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്നത്. തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ തൃഷ കൃഷ്ണനും എത്തിയിരുന്നു. ചടങ്ങിനിടെ വികാരാധീനയായ തൃഷയുടെ ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ഇന്ന് അവർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.

"സ്നേഹമാണ് എപ്പോഴും ഉച്ചത്തിൽ കേൾക്കുക"

ചടങ്ങിന് ശേഷം തൃഷ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. "love is always louder" (സ്നേഹമാണ് എപ്പോഴും ഉച്ചത്തിൽ കേൾക്കുക) എന്ന വരികളാണ് തൃഷ കുറിച്ചത്. സത്യപ്രതിജ്ഞക്ക് എത്തിയ അതേ നീല സിൽക്ക് സാരിയിലുള്ള മനോഹരമായ ചിത്രങ്ങളാണ് അത്. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയായാണ് തൃഷ ഈ വരികൾ പങ്കുവെച്ചതെന്നാണ് നിരീക്ഷകർ പറയുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനും വിജയത്തിനും അതോടൊപ്പം ഭാര്യ സംഗീതയുമായുള്ള വിവാഹ മോചന കേസിനും പിന്നാലെ തൃഷയ്‌ക്കെതിരെ പലവിധത്തിലുള്ള പ്രചരണങ്ങൾ നടന്നിരുന്നു. ഇപ്പോൾ തൃഷ പങ്കുവെച്ച ഈ പോസ്റ്റ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

ഗില്ലി മുതൽ ഗോട്ട് (GOAT) വരെ നീളുന്ന സിനിമകളിലെ വിജയ്-തൃഷ ജോഡിക്ക് തമിഴ്നാട്ടിൽ വലിയൊരു ആരാധകവൃന്ദമുണ്ട്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റപ്പോൾ സദസ്സിൽ മുൻനിരയിൽ തന്നെ തൃഷയുടെ സാന്നിധ്യമുണ്ടായിരുന്നു. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിനൊപ്പം സമയം ചിലവഴിച്ച തൃഷ, താൻ വിജയ് കുടുംബത്തിന്റെ ഭാഗമാണെന്ന് പറയാതെ പറയുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്‌യെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ ആദ്യം എത്തിയതും തൃഷയായിരുന്നു. വിജയ് എന്ന നടനിൽ നിന്ന് വിജയ് എന്ന ജനനായകനിലേക്കുള്ള മാറ്റത്തിന് ഏറ്റവും വലിയ പിന്തുണ നൽകുന്നവരിലൊരാൾ തൃഷയാണെന്ന് ആരാധകർ പറയുന്നു.

trisha-1778485859 jpg

വിജയ് മുഖ്യമന്ത്രിയുടെ കസേരയിലേക്ക് എത്തുമ്പോൾ ആ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നതും വികാരാധീനയാകുന്നതും തൃഷയാണ്. സിനിമയിലെ ഹിറ്റ് പ്രണയജോഡികൾ ജീവിതത്തിലും ഒന്നാകുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+