Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമയിൽ നിന്ന് പുറത്താകുമെന്ന് മമ്മൂട്ടി ഭയന്നു, സംവിധാനം ചെയ്യാൻ അഡ്വാൻസ് വാങ്ങി', പിന്നീട് സംഭവിച്ചത്..

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ അതില്‍ വലിയൊരു ഭാഗം തന്നെ നീക്കി വെയ്‌ക്കേണ്ടി വരും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കായി. അയല്‍ സംസ്ഥാനങ്ങള്‍ പുച്ഛത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. ബി ഗ്രേഡ് സിനിമകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് മലയാള സിനിമയെ അഭിമാനത്തോടെ നിവര്‍ന്ന് നില്‍ക്കാന്‍ പ്രാപ്തമാക്കിയതില്‍ മമ്മൂട്ടിയുടെ പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്.

അഭിനയം തുടങ്ങി വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഇന്നും പകരം വെക്കാനില്ലാത്ത അഭിനേതാവാണ് മമ്മൂട്ടി. എന്നാല്‍ സിനിമയില്‍ നിന്ന് പുറത്താകും എന്ന് ഭയന്നിരുന്ന ഒരു കാലം മമ്മൂട്ടിക്കുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

അക്കാലത്ത് മമ്മൂട്ടിയുടെ സിനിമകളെല്ലാം തിയറ്ററില്‍ വന്‍ പരാജയങ്ങളായി മാറിക്കൊണ്ടിരുന്നു. മമ്മൂട്ടിയുടെ സമയം സിനിമയില്‍ അസ്തമിച്ചുവെന്നും ഇനി മമ്മൂട്ടിക്ക് സിനിമയില്‍ ഭാവി ഇല്ലെന്നും സിനിമാ നിരൂപകര്‍ വിധിച്ച കാലം. അഭിനയം നിര്‍ത്തേണ്ടി വരുമെന്ന് മമ്മൂട്ടിയും അക്കാലത്ത് ഭയപ്പെട്ടിരുന്നുവെന്ന് ശ്രീനിവാസന്റെ വാക്കുകള്‍.

Mammootty

അഭിനയം അവസാനിപ്പിക്കേണ്ടി വന്നാല്‍ സംവിധാനം ചെയ്ത് സിനിമയില്‍ നില്‍ക്കണം എന്നുളള തീരുമാനത്തിലായിരുന്നു മമ്മൂട്ടി. അങ്ങനെ സിനിമ സംവിധാനം ചെയ്യാനായി തൃശൂര്‍ സ്വദേശിയായ വര്‍ഗീസില്‍ നിന്ന് അഡ്വാന്‍സും വാങ്ങി. നടനും എഴുത്തുകാരനും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ വികെ ശ്രീരാമനാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്.

മാസങ്ങളോളും സിനിമയുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ചകളിലായിരുന്നു. നിലമ്പൂരിലെ ആദിവാസികളുമായി ബന്ധപ്പെട്ടതായിരുന്നു ആ സിനിമയുടെ കഥ പ്ലാന്‍ ചെയ്തിരുന്നു. മമ്മൂട്ടിയും ശ്രീരാമനും ഒരുമിച്ച് കഥയ്ക്ക് വേണ്ടി നിലമ്പൂരില്‍ പോയി. മമ്മൂട്ടിയെ കാണാന്‍ വികെ ശ്രീരാമന്‍ ചെന്നൈയ്ക്കും ശ്രീരാമനെ കാണാന്‍ മമ്മൂട്ടി തൃശൂരിലേക്കും പോകും. അങ്ങനെയായിരുന്നു കാര്യങ്ങളെന്ന് ശ്രീനിവാസന്‍ പറയുന്നു.

ഏതാനും നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതാന്‍ സാധിക്കുമോ എന്ന് തന്നോട് ചോദിച്ചതായും ശ്രീനിവാസന്‍ പറയുന്നു. എംടിയെ കൊണ്ട് തിരക്കഥ എഴുതിപ്പിച്ചാല്‍ ക്രഡിറ്റ് മുഴുവന്‍ എംടിക്ക് പോകുമെന്നും നീയായാല്‍ ആ പ്രശ്‌നം ഇല്ലല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. താന്‍ എഴുതിയതിന്റെ ക്രഡിറ്റ് നിങ്ങള്‍ എടുക്കുകയാണെങ്കില്‍ എഴുതാന്‍ ഇല്ലെന്ന് മമ്മൂട്ടിക്ക് മറുപടി നല്‍കിയതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

എന്നാല്‍ അഭിനയം നിര്‍ത്തി മമ്മൂട്ടിക്ക് സിനിമാ സംവിധാനത്തിലേക്ക് കടക്കേണ്ട അവസ്ഥ വന്നില്ല. ന്യൂ ഡല്‍ഡി അടക്കമുളള സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആയതോടെ മലയാള സിനിമയിലെ താരസിംഹാസനം മമ്മൂട്ടി തിരിച്ച് പിടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+