കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ഒരേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടിയും

  • By Desk
Google Oneindia Malayalam News

ലക്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശില്‍ ഒരു സ്ഥാനാര്‍ത്ഥിക്കായി രണ്ട് പാര്‍ട്ടികളുടെ പിടിവലി. മധുമിത ശുക്ല വധത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഉത്തര്‍പ്രദേശ് മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയുടെ മകളായ തനുശ്രീ ത്രിപാഠിയെയാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാഴ്ച്ചയ്ക്ക് മുമ്പ് തനുശ്രീയെ പ്രഗതീശീല്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

<strong>ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!!</strong>ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!!

അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും വേര്‍പെട്ട് ശിവപാല്‍ യാദവ് നയിക്കുന്ന പാര്‍ട്ടിയാണ് പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി. ഇരു പാര്‍ട്ടികളും ഒരേ വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് തെറ്റ് തിരുത്തുകയായിരുന്നു. തനുശ്രീ ത്രിപാഠിക്ക് പകരമായി ടെലിവിഷന്‍ അവതാരകയായ സുപ്രിയ ശ്രിനാഥെയാണ് മത്സരിക്കുക. തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഒരുങ്ങാന്‍ ജോലി രാജിവച്ചാണ് സുപ്രിയ എത്തുന്നത്. ഉത്തര്‍പ്രദേശില്‍ 50 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ശിവപാല്‍ യാദവിന്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

Elections

ജയ സാധ്യത കുറവാണെങ്കിലും ഉത്തര്‍പ്രദേശിലെ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് തലവേദന സൃഷ്ടിക്കാന്‍ ശിവപാല്‍ യാദവിന് സാധിക്കും എന്നാണ് വിലയിരുത്തല്‍. തനുശ്രീ ത്രിപാഠി പ്രിയങ്ക ഗാന്ധിയുടെ മതിപ്പ് വാങ്ങിയതിനാലായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തനുശ്രിയുടെ പിതാവ് അമര്‍മണി ത്രിപാഠി നാലു തവണ എംഎല്‍എയും മായാവതിയുടെയും മുലായം സിങ് യാദവിന്റെയും മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു. മധുമിത ശുക്‌ള എന്ന കവയിത്രിയുമായ് വഴിവിട്ട ബന്ധം ഉണ്ടെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

പിന്നീടാണ് മധുമിതയുടെ കൊലപാതകത്തില്‍ അമര്‍മണി അറസ്റ്റിലായത്. അമര്‍മണിയും ഭാര്യ മധുമണി ത്രിപാഠിയും 2017 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കയാണ്. ലണ്ടനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തനുശ്രീ 2017ല്‍ സഹോദരന്‍ അമന്‍മണി ത്രീപാഠിക്കായി ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അമന്‍ വിജയിച്ചുരുന്നു.

English summary
Congress and Prahatisheel samajvadi party announces same candidate for lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X