ബോളിവുഡ്ഡില്‍ കണ്ണുനട്ട് ഒരു ചാനല്‍ കൂടി
ദില്ലി: ചാനലുകള്‍ തമ്മിലുള്ള യുദ്ധം മുറുകികൊണ്ടിരിക്കുമ്പോഴും പുതിയ ചാനലുകള്‍ ഈ മേഖലയിലേക്ക് പരീക്ഷണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത് തുടരുന്നു. ബോളിവുഡ് താരങ്ങളെയും ചിത്രങ്ങളെയും കുറിച്ചു മാത്രമായി ഒരു ചാനല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് എഎംജിഫ് ഇന്റര്‍കോര്‍പ്പറേഷന്‍ എന്ന കമ്പനി.
ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി തങ്ങളുടെ ബോളിവുഡ് ചാനലിന് എഎം2പിഎം എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ജീവിതശൈലിയുംസ്റുഡിയോക്കു പുറത്തെ സിനിമയുടെ പ്രവര്‍ത്തനങ്ങളും പാട്ടുകള്‍ക്കും മറ്റ് വിനോദപരിപാടികള്‍ക്കും പുറമെ ഈ ചാനലിന് വിഷയമായിവരും.
മാര്‍ച്ചിലാണ് ചാനല്‍ സംപ്രേഷണം ആരംഭിക്കുന്നത്. ആദ്യനാളുകളില്‍ എല്ലാ ദിവസവും ആറ് മണിക്കൂര്‍ നേരമായിരിക്കും സംപ്രേഷണം ഉണ്ടാവുക. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് പരിപാടികളില്‍ മാറ്റം വരുത്തുമെന്നും 24 മണിക്കൂറും സംപ്രേഷണം നടത്തിതുടങ്ങുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു.