കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി. പത്മനാഭന് വള്ളത്തോള്‍ പുരസ്ക്കാരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം ചെറുകഥാകൃത്ത് ടി. പത്മനാഭന്.

1, 11, 111 രൂപയും മഹാകവി വള്ളത്തോളിന്റെ രൂപം ആലേഖനം ചെയ്ത കീര്‍ത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒരു ജീവിതകാലം കൊണ്ട് നല്‍കിയിട്ടുള്ള സമഗ്രമായ സംഭാവനയുടെ വൈശിഷ്ട്യം കണക്കിലെടുത്താണ് വര്‍ഷം തോറും വള്ളത്തോള്‍ പുരസ്കാരം നല്‍കുന്നത്.

ആര്‍. രാമചന്ദ്രന്‍ നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രൊഫ. കെ. കുമാരന്‍ നായര്‍, പ്രൊഫ. സി. ജി. രാജഗോപാല്‍, ഡോ. എസ്. ശ്രീദേവി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പുരസ്ക്കാരനിര്‍ണയം നടത്തിയതെന്ന് വള്ളത്തോള്‍ സാഹിത്യസമിതി അധ്യക്ഷന്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.

മലയാള ഭാഷയുടെ മസൃണതയും മാധുര്യവും തുളുമ്പിനില്‍ക്കുന്ന അന്യാദൃശ്യമായ രചനാശൈലി കൊണ്ടും, മനുഷ്യമനസ്സിന്റെ ലോലവും സൂക്ഷമവുമായ ഭാവങ്ങളെ ഊഷ്മളതയോടും സഹാനുഭാവത്തോടും കൂടി അവതരിപ്പിക്കുന്നതിലുള്ള പ്രശംസനീയമായ നൈപുണ്യം കൊണ്ടും ചെറുകഥാസാഹിത്യരംഗത്ത് നവ്യമായ ഒരു ഭാവുകത്വത്തിന് ജന്മം നല്‍കുകയും സ്വന്തം കഥകളെ ഭാവഗീതങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത പ്രതിഭാശാലിയാണ് പത്മനാഭനെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.

മഹാകവി വള്ളത്തോളിന്റെ 123ാം ജന്മദിനമായ 2001 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ചേരുന്ന സാഹിതീയോത്സവ സമ്മേളനത്തില്‍ വച്ച് പുരസ്കാരം സമ്മാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X