Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴ്പടത്തിന് കഥകളി പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കഥകളി പുരസ്കാരം കീഴ്പടം കുമാരന്‍നായര്‍ക്ക്. കഴിഞ്ഞ ദിവസം സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനാണ് പുരസ്കാരവിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഒരു ലക്ഷം രൂപയും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഡോ.വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍, ഹരിദാസന്‍തമ്പുരാന്‍, ഡോ.പി. വേണുഗോപാലന്‍, ടി.ബാലകൃഷ്ണന്‍(സാംസ്കാരിക സെക്രട്ടറി) എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രശസ്തകഥകളിവിദ്വാന്‍ പട്ടിക്കാംതൊടി രാമുണ്ണിമേനോന്റെ ശിഷ്യരില്‍ പ്രഥമസ്ഥാനീയനാണ് കീഴ്പടം. കഥകളിയില്‍ വെള്ളിനേഴിപ്രദേശവുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന കല്ലുവഴിച്ചിട്ടയെ ശാസ്ത്രീയത നഷ്ടപ്പെടുത്താതെ വളര്‍ത്തിയെടുത്തു എന്നതാണ് കീഴ്പടത്തിന്റെ സവിശേഷത.

വെള്ളിനേഴിയില്‍ പുത്തന്‍മഠത്തില്‍ രാമുണ്ണിനായരുടെയും കീഴ്പടത്തില്‍ ലക്ഷിമിയമ്മയുടെയും മകനായി ജനിച്ചു. കേരളത്തിനകത്തും പുറത്തും കഥകളി പ്രചരിപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട് കീഴ്പടം.

ഹനുമാന്‍വേഷങ്ങളുടെ അവതരണത്തില്‍ കീഴ്പടം ഒരു തനതുശൈലിതന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലവണാസുരവധം, കല്യാണസൗഗന്ധികം, തോരണയുദ്ധം എന്നീ കഥകളിലെ മൂന്നുവ്യത്യസ്തഹനുമാന്മാരെയും തനിമയോടെ അവതരിപ്പിക്കുന്നതില്‍ കീഴ്പടംകുമാരന്‍നായര്‍ക്കുള്ള പാടവം കഥകളിലോകത്ത് ഏറെ കൊണ്ടാടപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+