കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഗായകര്‍ ദാസിനെ അനുകരിക്കുന്നു : എസ്പി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തില്‍ എല്ലാ ഗായകരും യേശുദാസിനെ അനുകരിക്കുകയാണെന്ന് എസ്.പി. ബാലസുബ്രഹ്മണ്യം. ഗുരുവായോ, മാതൃകയായോ പ്രഗത്ഭഗായകരെ കാണാമെന്നല്ലാതെ ഒരിക്കലും അവരെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് എസ്.പി. ബാലസുബ്രഹ്മണ്യം യുവഗായകരെ ഉപദേശിച്ചു.

അസ്സല്‍ അസ്സലാണ് അതിനെ അനുകരിക്കാനാവില്ല. അനുകരിക്കാന്‍ ശ്രമിച്ചാലത് അധികകാലം നിലനില്ക്കില്ല. അതേസമയം സാഹിത്യത്തിലും സംഗീതത്തിലും ഉണ്ടായ നിലവാരമില്ലായ്മ ചലച്ചിത്രസംഗീതശാഖയെ ദോഷകരമായി ബാധിച്ചപ്പോള്‍ മലയാളം ഇതുവരെ വലിയ പരിക്കുപറ്റാതെ രക്ഷപ്പെട്ടെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.

തമിഴില്‍ നോക്കൂ. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെല്ലാം സ്വന്തമായ ശൈലി ഉണ്ടാക്കിയെടുത്തവരാണ്. ജനവരി 22 ബുധനാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കൈരളിചാനലും സ്വരലയയും ഗായകന്‍ യേശുദാസും സംയുക്തമായി ഏര്‍പ്പെടുത്തിയ ആദ്യയേശുദാസ് അവാര്‍ഡ് സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ് ബാലസുബ്രഹ്മണ്യം.

സാങ്കേതികവിദ്യയുടെ കടന്നുകയറ്റം മൂലം സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും എസ്പി പറഞ്ഞു. സാങ്കേതികവിദ്യ സംഗീതത്തെ ദുരുപയോഗം ചെയ്യുകയാണ്. - അദ്ദേഹം പറഞ്ഞു.

കച്ചേരി നടത്താന്‍ വേണ്ടി താന്‍ ഇനിയും കര്‍ണാടകസംഗീതം ശാസ്ത്രീയമായി അഭ്യസിക്കുമെന്ന് എസ്പി പറഞ്ഞു. രണ്ടു കൊല്ലത്തിനകം താന്‍ തിരുവനന്തപുരത്ത് കച്ചേരി നടത്തും. നെല്ലൂരില്‍ ഹരികഥാകലാകാരനായിരുന്ന എന്റെ അച്ഛന്റെ ആഗ്രഹമാണിത്. അത് നിറവേറ്റത്തതില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നും എസ്പി പറഞ്ഞു.

കഴിഞ്ഞ 36 വര്‍ഷമായി വിവിധഭാഷകളില്‍ സിനിമാഗാനങ്ങള്‍ ആലപിക്കുന്ന ബാലസുബ്രഹ്മണ്യം 56 വയസ്സിനിടയില്‍ ഇതിനകം 38,000 ഓളം ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനുള്ള ഗിന്നസ് റെക്കോഡ് ബാലസുബ്രഹ്മണ്യത്തിനാണ്.

പ്രസ് ക്ലബ് പ്രസിഡന്റ് രതീഷ്, സെക്രട്ടറി സുഭാഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X