കോട്ടയത്ത് അന്താരാഷ്ട്രപുസ്തകമേള
കോട്ടയം: പുസ്തകത്തിന് മരണമില്ലെന്ന് തെളിയിക്കാന്‍ അക്ഷരനഗരമായ കോട്ടയം ഒരുങ്ങി. തിരുനക്കര മൈതാനത്ത് ജനവരി 31വ്യാഴാഴ്ച വൈകുന്നേരം തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉദ്ഘാടനംചെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പുസ്തകമേളയ്ക്ക് തുടക്കമാകും.
ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ വിദേശത്തുനിന്നുള്‍പ്പെടെ 200 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ദര്‍ശന ഡയറക്ടര്‍ ഫാ. സ്റാന്‍ലി ചെല്ലിയില്‍ സിഎംഐ പറഞ്ഞു. പത്ത് ദിവസം നീണ്ടുനില്ക്കുന്ന മേള ഫിബ്രവരി ഒമ്പതിന് സമാപിക്കും.
പത്ത് ദിവസവും വിവിധവിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടക്കും. സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്‍ എന്നിവരുള്‍പ്പെടെ സാഹിത്യരംഗത്തെ ഒട്ടേറെപ്പേര്‍ മേളയില്‍ പങ്കെടുക്കും. രവി ഡിസി, സി.ജി. വാസുദേവന്‍നായര്‍, പി.ഐ. മാണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications