രോഗക്കിടക്കയില്‍ രമണന്റെ റോയല്‍റ്റി
കൊച്ചി: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം കനിഞ്ഞപ്പോഴേക്കും കവി ചങ്ങമ്പുഴയുടെ ഭാര്യ ആശുപത്രിക്കിടക്കയിലായിക്കഴിഞ്ഞു.
രമണന്റെ 50ാം പതിപ്പിന്റെ റോയല്‍റ്റി തുകയായ 20,000 രൂപയുടെ ചെക്ക ്സ്വീകരിക്കാന്‍ പോലും കഴിയാത്തത്ര അവശനിലയിലായിരുന്നു ശ്രീദേവി ചങ്ങമ്പുഴ. അതുകൊണ്ട് മകളുടെ ഭര്‍ത്താവ് ചങ്ങമ്പുഴ സദാശിവനാണ് ചെക്ക് സ്വീകരിച്ചത്.
ആകെ 34,850 രൂപയാണ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രമണന്റെ റോയല്‍റ്റിയായി നല്‍കാനുള്ളത്. ഇനി ബാക്കി 14, 480 രൂപ കൂടി നല്‍കണം. രമണന്റെ 50-ാം പതിപ്പിന്റെ റോയല്‍റ്റി തുക സംബന്ധിച്ച് തര്‍ക്കം നടക്കുകയായിരുന്നു. ഒരു മാസം മുമ്പ് 50ാം പതിപ്പിന്റെ റോയല്‍റ്റി തുക ശ്രീദേവി ചങ്ങമ്പുഴ ആവശ്യപ്പെട്ടെങ്കിലും എസ്പിസിഎസ് അത് നല്‍കിയില്ല. ആദ്യം 5,000 രൂപ നല്കാന് സംഘം തീരുമാനിച്ചെങ്കിലും ആ തുക കുറഞ്ഞുപോയതിനാല്‍ ശ്രീദേവി ചങ്ങമ്പുഴ സ്വീകരിച്ചില്ല. പിന്നീട് പൂച്ചാലി ഗോപാലന് 10,000 രൂപ നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും തുക എത്തിക്കാന്‍ കഴിഞ്ഞില്ല. ശ്രീദേവി ചങ്ങമ്പുഴ വീണ്ടും ആശുപത്രിയിലായപ്പോള്‍ റോയല്‍റ്റി തുക ഉടനെ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സംഘം 20,000 രൂപ എത്തിച്ചത്.
ഓരോ തവണ രമണന് അച്ചടിക്കുമ്പോഴും പ്രത്യേകം അവകാശം നല്കിപ്പോരുകയായിരുന്നു പതിവ്. ഇത് പ്രകാരം അടിച്ച 50-ാം പതിപ്പിന്റെ റോയല്‍റ്റി ലഭിക്കാത്തതിനെ തുടര്‍ന്ന് 51ാം പതിപ്പ് നല്കാന് അനുവദിച്ചിരുന്നില്ല. പിന്നീട് സംഘത്തിന്റെ നിരന്തരാഭ്യര്ത്ഥനയെ തുടര്‍ന്ന് ശ്രീദേവി ചങ്ങമ്പുഴ അതിന് വഴങ്ങുകയായിരുന്നു.
51ാം പതിപ്പിന്റെ ആയിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടും 50ാം പതിപ്പിന്റെ റോയല്‍റ്റി എത്തിക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല. മുഖവിലയുടെ 15 ശതമാനമാണ് റോയല്‍റ്റി. പുതിയ രമണന്റെ വില 62 രൂപയാണ്.
പക്ഷെ രമണന്റെ അടുത്ത പതിപ്പുകള്‍ ഒന്നിച്ച് മറ്റേതെങ്കിലും പ്രസാധകര്‍ക്ക് കൊടുക്കുന്നതിനെപ്പറ്റി വീട്ടുകാര്‍ ആലോചിക്കുകയാണ്. കാരണം ഗ്രന്ഥകര്‍ത്താവ് മരിച്ച് 60 വര്‍ഷം വരെ മാത്രമേ അദ്ദേഹം നിശ്ചയിക്കുന്നയാള്‍ക്ക് റോയല്‍റ്റി ലഭിക്കൂ. 2008ഓടെ ചങ്ങമ്പുഴ മരിച്ച് 60 വര്‍ഷം തികയും. പിന്നീട് പുസ്തകം പൊതുസ്വത്താകും. അതുകൊണ്ടാണ് അടുത്ത ആറുവര്‍ഷത്തേക്കുള്ള അവകാശം ഒന്നിച്ച് മറ്റേതെങ്കിലും പ്രസാധകന് വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ചങ്ങമ്പുഴ തന്റെ പുസ്തകങ്ങള്‍ രേഖാമൂലം ശ്രീദേവി ചങ്ങമ്പുഴയ്ക്കാണ് എഴുതി വച്ചത്.
1936ലാണ് രമണന്റെ ആദ്യ പതിപ്പ് ഇറങ്ങിയത്. അന്ന് എം.കെ. ഹമീദ് എന്ന ആളാണ് രമണന് അച്ചടിച്ചത്. ഒരു രൂപയായിരുന്നു വില. അതിന് ശേഷം ഇന്നുവരെ രമണന് സാഹിത്യപ്രവര്‍ത്തകസഹകരണസംഘം മാത്രമേ അച്ചടിച്ചിട്ടുള്ളൂ. ഇതിനകം രമണന്റെ 1,66,016 കോപ്പികള്‍ അച്ചടിച്ചുകഴിഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications