കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍വിയ്ക്കെതിരെ ചൊവല്ലൂരിന്റെ ശരങ്ങള്‍...

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളകലാമണ്ഡലം ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചതാരാണെന്നതിനെച്ചൊല്ലി സാംസ്കാരികനായകര്‍ തമ്മില്‍ തര്‍ക്കം. കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഒഎന്‍വിയും മുന്‍ വൈസ് ചെയര്‍മാന്‍ ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടിയും തമ്മിലാണ് തര്‍ക്കം.

ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചത് താനാണെന്ന് കഴിഞ്ഞ ദിവസം ഒഎന്‍വി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒഎന്‍വിയുടെ വാദം അടിസ്ഥാനരഹിതമാണെന്നാണ് ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടി വിമര്‍ശിക്കുന്നത്.

താന്‍ ബ്രിട്ടീഷ് മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ അവിടെ കണ്ട ആര്‍ട്ട് പവലിയന്‍ മാതൃകയില്‍ ഒന്ന് കലാമണ്ഡലത്തിലും വേണമെന്നാഗ്രഹിച്ചതിന്റെ ഫലമായാണ് കലാമണ്ഡലത്തില്‍ ആര്‍ട്ട് ഗാലറി ഉണ്ടായതെന്നാണ് ഒഎന്‍വി പറഞ്ഞത്. എന്നാല്‍ ഈ വാദം സത്യമല്ലെന്നാണ് ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ അഭിപ്രായം. ഒളപ്പമണ്ണ ചെയര്‍മാനും താന്‍ വൈസ് ചെയര്‍മാനുമായിരുന്ന 1991-96 കാലയളവിലാണ് കലാമണ്ഡലത്തില്‍ ആര്‍ട്ട് ഗാലറി സ്ഥാപിച്ചതെന്ന് ചൊവല്ലൂര്‍ പറഞ്ഞു.

1993 നവമ്പര്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കലാമണ്ഡലത്തിലെ വള്ളത്തോള്‍ മ്യൂസിയത്തില്‍ മഹാകവിയുടെ ഈരടികളുടെ കാവ്യാലാപന സമ്പ്രദായം നിര്‍ത്തലാക്കിയത് ഒഎന്‍വിയുടെ കാലത്താണ്. - ചൊവല്ലൂര്‍ അഭിപ്രായപ്പെട്ടു.

കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, അപ്പുക്കുട്ടി പൊതുവാള്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ഡോക്യുമെന്ററികള്‍ തീര്‍ത്തും അവഗണിച്ചത് ഒഎന്‍വിയാണ്. ഒഎന്‍വിയുടെ കാലത്ത് 27 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ കേരളീയം കൊണ്ട് കലാമണ്ഡലത്തിനോ കലാകാരന്മാര്‍ക്കോ നേട്ടമുണ്ടായില്ല. - ചൊവല്ലൂര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X