Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗായകന്‍ മുകേഷിന്റെ ഓര്‍മ്മ പുതുക്കി

മുംബൈ: അന്തരിച്ച ഹിന്ദി ചലച്ചിത്ര ഗായകന്‍ മുകേഷിന്റെ 80ാം ജന്മദിനം ആഘോഷിച്ചു. അദ്ദേഹത്തിന്റെ മുംബൈയിലുള്ള വീട്ടിലും ജന്മദിനത്തിന് വിപുലമായ പരിപാടികള്‍ ഉണ്ടായിരുന്നു.

നാപിയന്‍സീ റോഡിലുള്ള മുകേഷിന്റെ വീട്ടില്‍ രാവിലെ മുതല്‍ ഭജന്‍ ആലാപനം നടന്നു. മുകേഷിന്റെ മകനും പിന്നണിഗായകനുമായ നിതിന്‍ ആണ് ഭജനുകള്‍ ആലപിച്ചത്. ഒപ്പം മുകേഷിന്റെ ചില അനശ്വരഗാനങ്ങളും നിതിന്‍ പാടി. ബന്ധുക്കളും ആരാധകരുമായി വലിയൊരു സംഘം രാവിലെ വീട്ടിലെത്തിയിരുന്നു.

മുകേഷ് ചന്ദ് മാതുര്‍ എന്നായിരുന്നു ഗായകന്‍ മുകേഷിന്റെ മുഴുവന്‍ പേര്. 1923 ജൂലൈ 23നാണ് മുകേഷ് ദില്ലിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചത്. ഒരു വിവാഹച്ചടങ്ങില്‍ പാടുന്നതിനിടയിലാണ് മുകേഷിലെ ഗായകനെ നടന്‍ മോട്ടിലാല്‍ തിരിച്ചറിഞ്ഞത്. അദ്ദേഹമാണ് മുകേഷിനെ ഹിന്ദി സിനിമയിലേക്ക് കൊണ്ടുവന്നത്.

പണ്ട് താന്‍ ആരാധിച്ചിരുന്ന കെ.എല്‍. സൈഗാളിന്റെ പാട്ട് പാടിയതിന് മുകേഷിന് ബന്ധുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും ചീത്തകേള്‍ക്കേണ്ടിവന്നു. പിന്നീട് മുകേഷിന്റെ ശബ്ദത്തില്‍ ആകൃഷ്ടനായ മോട്ടിലാലിനോടൊപ്പം അച്ഛന്‍ മുംബൈയിലേക്ക് പോരുകയായിരുന്നുവെന്ന് നിതിന്‍ പറഞ്ഞു.

മുകേഷിന്റെ ആകര്‍ഷകമായ രൂപം അദ്ദേഹത്തിന് സിനിമയില്‍ അഭിനയിക്കാനും അവസരമുണ്ടാക്കി. 1941ല്‍ അദ്ദേഹം നിര്‍ദോഷ് എന്ന ചിത്രത്തില്‍ പാടി അഭിനയിച്ചു. പക്ഷെ ആ സിനിമ പൊളിഞ്ഞതോടെ മുകേഷ് പൂര്‍ണ്ണമായും സംഗീതത്തിലേക്ക് മാത്രമായി തിരിച്ചെത്തി.

തന്റെ അച്ഛന്‍ ഒരിയ്ക്കലും സൈഗാളിനെ അനുകരിച്ചിട്ടില്ലെന്നും നിതിന്‍ പറഞ്ഞു. ഒരു പക്ഷെ സൈഗാളിനെ അത്രയ്ക്കധികം ആരാധിച്ചിരുന്നതിനാല്‍ സൈഗാളിന്റെ സ്വാധീനം അറിയാതെ അദ്ദേഹത്തിന്റെ ആലാപനശൈലിയില്‍ ഉണ്ടായതാണെന്നും നിതിന്‍ പറഞ്ഞു. പക്ഷെ അധികം വൈകാതെ മുകേഷ് സ്വന്തം ശൈലി കണ്ടെടുത്ത് പാടിത്തുടങ്ങിയതോടെ ഹിന്ദി ചലച്ചിത്രലോകത്തെ അനശ്വരഗായകനായി മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+