കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാരുടെ റോയല്‍ട്ടിക്ക് ടാക്സിടണോ?

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: എഴുത്തുകാര്‍ ഭാഗ്യവന്മാര്‍ എന്നേ പറയേണ്ടൂ. എഴുത്തില്‍ നിന്ന് അവര്‍ക്ക് ലഭിയ്ക്കേണ്ട വരുമാനത്തിന് നികുതി ഈടാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുപ്രകാരം എഴുത്തുകാര്‍ക്ക് റോയല്‍റ്റി വരുമാനമായി മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ലാതെ സ്വീകരിയ്ക്കാം.

കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ ഇക്കാര്യത്തെക്കുറിച്ച് എഴുത്തുകാരും പുസ്തകപ്രസാധകരും അജ്ഞാതരായിരുന്നു. ഈയിടെ എം. മുകുന്ദനും എം.ടി. വാസുദേവന്‍നായരും ഇത് കേന്ദ്രസാഹിത്യഅക്കാദമിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് റോയല്‍റ്റിയിന്മേലുള്ള നികുതിയിളവിന്റെ കാര്യം ലോകം അറിഞ്ഞത്.

കേരളത്തിലെ മിക്ക എഴുത്താകാരും റോയല്‍റ്റി വരുമാനത്തിന് നികുതി ഇളവ് നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിയ്ക്കുമ്പോള്‍ ഇത് വിഡ്ഢിത്തമാണെന്നാണ് എഴുത്തുകാരന്‍ സക്കറിയയുടെ വാദം.

ഇത് സാഹിത്യലോകത്ത് പുതിയ ഒരുണര്‍വുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സാഹിത്യത്തില്‍ ചലനമുണ്ടാക്കാന്‍ പോന്ന മൗലികമായ നടപടികളിലൊന്നാണിതെന്ന് ജ്ഞാനപീഠം ജേതാവ് എം.ടി. വുസുദേവന്‍ നായര്‍ പറഞ്ഞു.

ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ എഴുത്തുകാരെ സഹായിക്കുന്നത്. ലോകത്ത് ഒരു രാഷ്ട്രവും എഴുത്തുകാര്‍ക്ക് ഇത്രയും നല്ല സൗജന്യം നല്കുന്നില്ല. - എംടി പറഞ്ഞു. മലയാളത്തില്‍ എല്ലാ എഴുത്തുകാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിയ്ക്കും. റോയല്‍റ്റി വരുമാനമായി ആരും ഇവിടെ മൂന്നു ലക്ഷത്തില്‍ അധികം വാങ്ങുന്നില്ല. - എംടി പറഞ്ഞു.

ഇത് ഒരു വലിയ കാല്‍വയ്പാണെന്ന് എം. മുകന്ദന്‍ സൂചിപ്പിച്ചു. ബംഗാളിലെയും മലയാളത്തിലെയും എഴുത്തുകാരെ ഇത് സഹായിക്കും. ഇത് ഇന്ത്യന്‍ സാഹിത്യത്തില്‍ ഒരു പുതിയ യുഗത്തിന്റെ നാന്ദിയാണ്. ഫ്രാന്‍സിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും റോയല്‍റ്റി വരുമാനത്തിന്മേലുള്ള നികുതി വളരെക്കൂടുതലാണ് - എം. മുകുന്ദന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി താരതമ്യേന കുറഞ്ഞ റോയില്‍റ്റി ലഭിയ്ക്കുന്ന ഭാഷാ എഴുത്തുകാര്‍ക്ക് സഹായകരമായിരിക്കുമെന്ന് കേന്ദ്ര സാഹിത്യഅക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദന്‍ പറഞ്ഞു. നേരത്തെ ഹിന്ദി എഴുത്തുകാര്‍ റോയല്‍റ്റിയിന്മേല്‍ നികുതി ഈടാക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തെ സക്കറിയ വിഡ്ഡിത്തമെന്നാണ് വിശേഷിപ്പിച്ചത്. സാധാരണക്കാരന്‍ വരെ അവന്റെ വരുമാനത്തിന് നികുതി നല്കുമ്പോള്‍ എഴുത്തുകാരെ മാത്രം അതില്‍ നിന്നൊഴിവാക്കിയത് ശരിയായില്ലെന്ന് സക്കറിയ പറഞ്ഞു. എഴുത്തുകാര്‍ ആര്‍ക്കും മീതെയല്ല. മാത്രമല്ല, സര്‍ക്കാര്‍ നികുതിവാങ്ങുന്നത് സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാനാണ്. - സക്കറിയ പറയുന്നു. എഴുത്ത് ഒരു ക്ഷേമപ്രവര്‍ത്തനമല്ല. എല്ലാ എഴുത്തുകാരും കൂടുതല്‍ റോയല്‍റ്റി തുക ലഭിയ്ക്കാനാണ് യത്നിക്കുന്നത്. - സക്കറിയ ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തെ മാത്രഭൂമി പുസ്തക പ്രസിദ്ധീകരണ വിഭാഗം മാനേജര്‍ ഒ.കെ. ജോണി സ്വാഗതം ചെയ്തു. എഴുത്താകരന് പുസ്തവിലയുടെ 15 ശതമാനമാണ് ആകെ റോയല്‍റ്റി കിട്ടുന്നത്. റീട്ടെയില്‍ ഉടമയ്ക്ക് പുസ്തകവിലയുടെ 33 ശതമാനം കമ്മീഷന്‍ കിട്ടുമ്പോഴാണിത്. ഇത്രയും തുച്ഛമായ റോയല്‍റ്റിവരുമാനത്തില്‍ നിന്ന് വീണ്ടും നികുതി ഈടാക്കുന്നത് ശരിയല്ലെന്നും ജോണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X