കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൃത്തവും ഒരു ചികിത്സാരീതി

  • By Staff
Google Oneindia Malayalam News

നൃത്തത്തിന്റെ വൈദ്യശക്തിയെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഒക്ടോബര്‍ 16 മുതല്‍ 25വരെ ദില്ലിയില്‍ ആരോഗ്യമേള നടത്തും. ആരോഗ്യത്തിന്റെ അധികമാരും അന്വേഷിച്ചുചെല്ലാത്ത മേഖലകളെക്കുറിച്ചുള്ള ബോധവത്കരണവും ആരോഗ്യമേളയുടെ ലക്ഷ്യത്തില്‍ പെടുന്നു.

ആരോഗ്യമേളയെ കുറിച്ച് പ്രഖ്യാപിക്കുന്നതിനായുള്ള പത്രസമ്മേളനത്തില്‍ സംഗീതജ്ഞരും നൃത്തവിദഗ്ധരും പങ്കെടുത്തു. ശാസ്ത്രീയ സംഗീതം ശരീരത്തിന്റെ എല്ലാ ഭാഗത്തും ശാന്തത പകരുന്നുവെന്ന് കഥക് നര്‍ത്തകന്‍ ബിര്‍ജു മഹാരാജ് പറഞ്ഞു.

പോപ്പ് സംഗീതത്തിനൊപ്പമുള്ള ശരീരത്തിന്റെ ചലനങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യും. ചില ഭക്ഷണങ്ങള്‍ വല്ലപ്പോഴും മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നതുപോലെ പോപ്പ് സംഗീതത്തിനൊപ്പമുള്ള വന്യമായ നൃത്തവും വല്ലപ്പോഴുമേ പാടുള്ളൂവെന്ന് അദ്ദേഹം യുവാക്കളോട് നിര്‍ദേശിച്ചു.കുച്ചിപ്പുടി ശരീരത്തിന്റെ ശരിയായ നില്പിനെ സഹായിക്കുന്നുവെന്നും നട്ടെല്ലിനുള്ള അസ്വാസ്ഥ്യങ്ങള്‍ക്ക് കുച്ചിപ്പുടി നിവാരണമാര്‍ഗമാണെന്നും കുച്ചിപ്പിടി നര്‍ത്തകന്‍ രാജറെഢി പറഞ്ഞു.അച്ഛനമ്മമാരുടെയും മറ്റും സമ്മര്‍ദ്ദം നിമിത്തം പഠനത്തിനായി ഏറെ ആയാസപ്പെടേണ്ടിവരുന്ന കുട്ടികളുടെ മാനസികപിരിമുറുക്കങ്ങള്‍ക്ക് ഭാരതീയ നൃത്തം ഒരു തെറാപ്പിയുടെ ഫലം ചെയ്യുമെന്ന് ഭരതനാട്യം നര്‍ത്തകി ഗീതാ ചന്ദ്രന്‍ പറഞ്ഞു.

ലാല്‍ ഖിലാ മൈതാനത്തിലാണ് ആരോഗ്യമേള നടക്കുക. ഭാരതീയനൃത്തവും ആരോഗ്യവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പ്രദര്‍ശനങ്ങള്‍ മേളയിലുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X