• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ക്ക് ഷൂട്ടിംഗ് യൂണിറ്റ് നല്‍കിയത് പ്രമോഷനല്ല', പിണറായി ജ്യേഷ്ഠസഹോദരന്‍

Google Oneindia Malayalam News

ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ക്ക് സമ്മാനവുമായി എത്തി കൈയ്യടി വാങ്ങിയിരുന്നു നടന്‍ ജയകൃഷ്ണന്‍. കുട്ടികളെ നേരില്‍ കണ്ട് അഭിനന്ദിച്ച താരം മിനി ഷൂട്ടിംഗ് യൂണിറ്റായിരുന്നു സമ്മാനമായി നല്‍കിയത്. എന്നാല്‍ ഇതിനെ അഭിനന്ദിച്ചവര്‍ക്ക് പുറമേ നിരവധി പേര്‍ ഇത് നടന്റെ പ്രമോഷനാണെന്നൊക്കെ ആരോപിച്ചിരുന്നു.

ഉപജീവന മാര്‍ഗമാണ്, അധിക്ഷേപിക്കരുത്, സീരിയലുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നടിയുടെ മറുപടിഉപജീവന മാര്‍ഗമാണ്, അധിക്ഷേപിക്കരുത്, സീരിയലുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നടിയുടെ മറുപടി

എന്തുകൊണ്ടാണ് ഇങ്ങനൊരു സമ്മാനം നല്‍കിയതെന്നും, അത് പ്രമോഷനാണോ എന്നൊക്കെ ഒടുവില്‍ താരം വെളിപ്പെടുത്തുകയാണ്. ബിഹൈന്‍വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം താരം വെളിപ്പെടുത്തുന്നുണ്ട്.

1

സിനിമയിലായാലും സീരിയലിലായാലും എന്തുകൊണ്ട് ജയകൃഷ്ണനില്‍ മാറ്റം കാണുന്നില്ലെന്നായിരുന്നു ആദ്യ ചോദ്യം. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. സ്‌ക്രീനില്‍ നമ്മള്‍ എപ്പോഴുമുള്ളത് കൊണ്ട് ആളുകള്‍ക്ക് തോന്നുന്നതാണ്. സീരിയലില്‍ പണ്ട് മുതലേ ഉണ്ടായിരുന്നു. സിനിമയിലാണെങ്കില്‍ ചെറിയ വേഷങ്ങളിലായും എപ്പോഴും ഞാനുണ്ട്. അതുകൊണ്ട് ആളുകള്‍ക്ക് തോന്നുന്നു എനിക്ക് മാറ്റമൊന്നും ഇല്ലെന്ന്. നല്ലത് ചിന്തിക്കുക, നല്ലത് പ്രവര്‍ത്തിക്കുക. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക, ഇതാണ് ഏറ്റവും വലുത്. പണിയെടുക്കുക വീട്ടില്‍ പോവുക എന്ന സിദ്ധാന്തമാണ് ഏറ്റവും നല്ലതെന്നും ജയകൃഷ്ണന്‍ പറയുന്നു.

2

സിനിമയിലൊക്കെ നായകനാവാന്‍ നല്ല മടിയുള്ള ആളാണ് ഞാന്‍. സിനിമയ്ക്ക് വേണ്ടതായ കുറേ കാര്യങ്ങളുണ്ട്. അതിന്റെ പിന്നാലെ നടക്കണം. എങ്കില്‍ മാത്രമേ സിനിമ നമ്മളെ കൂടെ കൂട്ടു. അത് സിനിമയ്ക്ക് മാത്രമുള്ള പ്രത്യേകതയാണ്. വേറൊരു ജോലിക്കും അതില്ല. സിനിമയെ കുറിച്ചുള്ള ചിന്ത നമ്മുടെ മനസ്സില്‍ നിന്ന് എന്ന് പോകുന്നുവോ അന്ന് സിനിമ നമ്മള്‍ക്ക് നഷ്ടപ്പെടും. നമ്മുടെ ഓരോ ശ്വാസത്തിലും സിനിമയുണ്ടായാല്‍ അതിന്റെ ഗുണം നമുക്ക് എപ്പോഴും കിട്ടിക്കൊണ്ടിരിക്കുമെന്നും ജയകൃഷ്ണന്‍ പറയുന്നു. മമ്മൂക്ക പറഞ്ഞത് പോലെ സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമ്മള്‍ക്കാണ് സിനിമയെ ആവശ്യം. ഇത് കറക്ടാണെന്നും താരം പറഞ്ഞു.

3

സീരിയലില്‍ ഞാന്‍ തമിഴ്, തെലുങ്ക്, മലയാളം ഈ മൂന്ന് ഭാഷകളിലും ചെയ്യുന്നുണ്ട്. ഇവിടത്തെ സിനിമയ്ക്കും എന്നെ വിളിക്കാറുണ്ട്. പക്ഷേ പറ്റാറില്ലായിരുന്നു. പലരും എന്നോട് ചെന്നൈയില്‍ താമസിക്കാനാണ് പറഞ്ഞത്. ഇപ്പോള്‍ ആ സ്ഥിതി മാറി. ഇഷ്ടം പോലെ സിനിമയുണ്ട്. അതിനായി ചെലവഴിക്കാന്‍ എനിക്ക് സമയവുമുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യുന്നു എന്ന തോന്നലൊന്നുമില്ല. സിനിമയുണ്ടെങ്കിലും എനിക്ക് മറ്റ് പല ജോലികളുമുണ്ട്. അതേസമയം തന്നെ ഇതൊക്കെ കഴിഞ്ഞ് രാത്രി വന്ന് ഉറങ്ങാന്‍ കിടന്നാലോ, എന്റെ മനസ്സില്‍ സിനിമ മാത്രമാണ് ഉണ്ടാവുകയെന്ന് ജയകൃഷ്ണന്‍ പറയുന്നു. രാവിലെ മുതല്‍ അങ്ങനെ തന്നെയാണെന്നും താരം പറഞ്ഞു.

4

സീരിയലുകളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് സിനിമയില്‍ തന്നെയാണെന്ന് ജയകൃഷ്ണന്‍ പറയുന്നു. സിനിമയില്‍ ഒരിക്കലും കാറ്റഗറൈസ് ചെയ്യപ്പെട്ടതായി തോന്നിയിട്ടില്ല. സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് എനിക്ക് സിനിമ കിട്ടാതെ പോയിട്ടില്ല. ആ സമയത്ത് തന്നെ എനിക്ക് സിനിമ കിട്ടിയിരുന്നു. സീരിയലില്‍ ഭയങ്കര തിരക്കുള്ളത് കൊണ്ടാണ് സിനിമയില്‍ പോകാന്‍ സാധിക്കാതിരുന്നത്. സീരിയല്‍ വിട്ടപ്പോള്‍ സിനിമയിലേക്ക് വന്നു. ഒരു ചെറിയ ഇടവേളയും നല്‍കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കില്‍, കൊവിഡ് കാലമായത് കൊണ്ടാണ്, ഇല്ലെങ്കില്‍ താന്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ റിലീസാവുമായിരുന്നു എന്നും ജയകൃഷ്ണന്‍ വെളിപ്പെടുത്തി.

5

രാഷ്ട്രീയമെന്നത് സിനിമയിലും സീരിയലിലും ഉണ്ടെന്ന് എനിക്ക് ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല. എനിക്ക്് ഒരുപക്ഷേ രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടാവും. പലരും പറഞ്ഞിട്ട് കേട്ടിട്ടുണ്ട്. അവര്‍ക്ക് അങ്ങനെ നേരിടേണ്ടി വന്നുവെന്നൊക്കെ. ഞാന്‍ സീരിയല്‍ വേണ്ടാ എന്ന് പറഞ്ഞ് മാറിയയാളാണ്. സിനിമയില്‍ അങ്ങനെ ഒന്നില്ല. മമ്മൂക്ക പോലും ജയകൃഷ്ണന് ആ കഥാപാത്രം കൊടുക്കൂ എന്നാണ് പറഞ്ഞത്. വണ്‍ സിനിമയുടെ സമയത്ത് ഞാന്‍ മുടിയൊക്കെ വടിച്ചിരുന്നു. ഷൂട്ടിംഗിന്റെ അവസാന ദിവസം മുടി വടിച്ചത് കൊണ്ട് വിഷമിക്കേണ്ട, നമുക്ക് വേറൊരു സിനിമ കൂടി ചെയ്യാനുണ്ടെന്ന് പറഞ്ഞു. ഈ പൊളിറ്റിക്‌സ് ഉണ്ടെങ്കില്‍ അദ്ദേഹമെന്നെ വീണ്ടും സിനിമയ്ക്കായി വിളിക്കേണ്ടതില്ലല്ലോ എന്നും ജയകൃഷ്ണന്‍ ചോദിക്കുന്നു.

6

ഇപ്പോഴത്തെ താരങ്ങള്‍ക്കിടയില്‍ അങ്ങനെ പൊളിറ്റിക്‌സ് ഉണ്ടെന്ന് ഒന്നും തോന്നുന്നില്ല. സിനിമ ഒരുപാട് മാറിപ്പോയെന്നും ജയകൃഷ്ണന്‍ പറയുന്നു. ചെങ്കല്‍ചൂളയിലെ പിള്ളേരുടെ വീഡിയോ ഞാന്‍ യുട്യൂബില്‍ റിലീസായ ദിവസം തന്നെ കണ്ടിരുന്നു. എന്റെ ബന്ധുവിന്റെ നിര്‍ദേശപ്രകാരമാണ് കണ്ടത്. ഭയങ്കരമായി അത് ഇഷ്ടപ്പെട്ടു. അവര്‍ക്കെന്തെങ്കിലും ചെയ്ത് കൊടുക്കണമെന്നും തോന്നി. ഈ വീഡിയോ പുറത്ത് വന്ന് 15 ദിവസത്തിനുള്ളില്‍ തന്നെ സഹായം നല്‍കാനായിരുന്നു എന്റെ ശ്രമം. പക്ഷേ അവര്‍ തിരക്കിലായി പോയി. കൊവിഡും കൂടി വന്നതോടെ യാത്ര ചെയ്യാന്‍ പറ്റാതെയായി. പിന്നീട് പല കാരണങ്ങളാല്‍ ഇത് നീണ്ട് പോവുകയായിരുന്നു.

7

ഒടുവില്‍ കഴിഞ്ഞയാഴ്ച്ചയാണ് ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരുമിച്ച് കാണാന്‍ കഴിഞ്ഞത്. അവര്‍ക്ക് പല സ്ഥലത്ത് നിന്നും ഓഫറുകള്‍ ഇതേ പോലെ വന്നിരുന്നു. ഞാന്‍ അവരോട് സഹായത്തിന്റെ കാര്യം പറഞ്ഞു. അവര്‍ സന്നദ്ധത അറിയിച്ചു. അവര്‍ക്ക് സോംഗ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാനുള്ള സൗകര്യവും, പഠിക്കാനുള്ള സൗകര്യവും എല്ലാം ചെയ്ത് കൊടുക്കാമെന്ന് ഉറപ്പ് കൊടുത്തു. അതാണ് അവര്‍ക്ക് ലഭിച്ചതെന്നും ജയകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം എനിക്ക് വളരെ വ്യക്തിപരമായുള്ളതാണ്. അത് പങ്കുവെക്കാന്‍ മാധ്യമങ്ങള്‍ പലരും വിളിച്ചിരുന്നു. ഞാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. എന്റെ സുഹൃത്താണ് ഇത് ഫേസ്ബുക്കിലൂടെ ഇട്ട് വൈറലാക്കിയത്.

8

ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന, ആരാധിക്കുന്ന ജ്യേഷ്ഠ സഹോദരനാണ് പിണറായി. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നുണ്ട്. ജീവിതത്തില്‍ തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്നും ജയകൃഷ്ണന്‍ പറഞ്ഞു. ട്രോളുകള്‍ ഒരു താരത്തിനെതിരെ അധികം വരുമ്പോള്‍ ആ ആര്‍ട്ടിസ്റ്റിനെ മാനസികമായി വേദനിപ്പിക്കും. താന്‍ പക്ഷേ അത്തരം കാര്യങ്ങളെ ഗൗരവമായി എടുക്കാറില്ലെന്നും താരം പറയുന്നു. ചിലപ്പോള്‍ ഈ ട്രോളുകള്‍ കൊണ്ട് സിനിമാ അവസരം വരെ നഷ്ടപ്പെട്ടേക്കാം. നമ്മളായിട്ട് എന്തിനാണ് ഒരാളുടെ അവസരം ഇല്ലാതാക്കുന്നത്. നമ്മള്‍ എഴുതി വിടുന്ന കമന്റ് ഒക്കെ ചിലപ്പോള്‍ വല്ലാതെ ബാധിച്ചേക്കാം. വ്യക്തിപരമായിട്ടുള്ള ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. സഹായിച്ചില്ലേലും ഉപദ്രവിക്കാതിരിക്കുക എന്നതാണ് നല്ലതെന്നും ജയകൃഷ്ണന്‍ പറഞ്ഞു.

cmsvideo
  ഒരൊറ്റ ഡാൻസ് ഈ പിള്ളേരുടെ ജീവിതം മാറ്റി ..Chenkalchoola boys ഇനി സിനിമയിൽ | Oneindia Malayalam
  9

  നേരത്തെ ചെങ്കല്‍ചൂളയിലെ കുട്ടികള്‍ക്ക് നല്‍കിയ സമ്മാനത്തില്‍ ജയകൃഷ്ണനെ നിരവധി പേര്‍ പ്രശംസിച്ചിരുന്നു. ചെങ്കല്‍ചൂളയിലെ കുട്ടികള്‍ ഇനി മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചും ലോകത്തെ അറിയപ്പെട്ടട്ടെ എന്നും ജയകൃഷ്ണന്‍ പറഞ്ഞു. ഹ്രസ്വ ചിത്രങ്ങള്‍ അടക്കം നിര്‍മിക്കാന്‍ സാധിക്കുന്ന മിനി പ്രൊഡക്ഷന്‍ യൂണിറ്റാണ് നടന്‍ നല്‍കിയത്. നടന്‍ എന്ന നിലയില്‍ തനിക്ക് ആദ്യമായി അംഗീകാരം ലഭിച്ചത് ചെങ്കല്‍ചൂളയില്‍ നിന്നാണെന്ന് താരം പറഞ്ഞു. തമിഴ് സൂപ്പര്‍ താരം സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് അയന്‍ എന്ന ചിത്രത്തിലെ ഗാനരംഗം പുനരാവിഷ്‌കരിച്ചതോടെയാണ് ഇവര്‍ വൈറലായത്. സൂര്യ അടക്കം ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

  English summary
  actor jayakrishnan reveals helping chenkalchoola dancers is a promotion, his reply goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X