Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിലെ ചിലര്‍ ലൈംഗിക ലക്ഷ്യത്തോടെ സമീപിച്ചു, ആരുടെയും മുറിയില്‍ പോകാറില്ല, വെളിപ്പെടുത്തല്‍

ബോളിവുഡില്‍ ഒരു കാലത്ത് ചൂടന്‍ രംഗങ്ങളിലൂടെ ഇളക്കി മറിച്ച നടിയായിരുന്നു മല്ലിക ഷെറാവത്ത്. മികച്ച നടിയായും താരം അറിയപ്പെട്ടിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ചില അറിയാകഥകള്‍ വെളിപ്പെടുത്തുകയാണ് അവര്‍. തന്നെ ചിലര്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചിരുന്നുവെന്നാണ് നടി പറയുന്നത്.

പാര്‍ട്ടികളിലേക്ക് പോകാറില്ലെന്നത് അടക്കമുള്ള കാര്യങ്ങളും അവര്‍ പറഞ്ഞു. ബോളിവുഡിലേക്ക് ഒരു തിരിച്ചുവരവിന് ലക്ഷ്യമിടുന്ന സമയത്താണ് അവരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. തന്റെ പിതാവിന്റെ പേര് കൂടെ വെക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന വരെ വിവാദമായ ചില കാര്യങ്ങളുടെ നടി പറഞ്ഞ കാര്യങ്ങളില്‍ വരുന്നുണ്ട്.

1

താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാവരെയും ഞെട്ടിക്കുന്ന ചിത്രങ്ങളായിരുന്നു എടുത്തിരുന്നത്. ആരും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാനോ, പ്രേക്ഷകര്‍ അത് ഏറ്റെടുക്കാനോ തയ്യാറായിരുന്നില്ല. എന്നാല്‍ ഇതുകൊണ്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. തന്നെ ലൈംഗിക ഉദ്ദേശത്തോടെ ചില പുരുഷന്മാര്‍ ബോളിവുഡില്‍ നിന്ന് സമീപിച്ചിരുന്നു. ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാനാവില്ല. പക്ഷേ കുറച്ച് പേര്‍ എന്നെ അത്തരം ഉദ്ദേശത്തോടെ സമീപിച്ചിരുന്നു. പക്ഷേ അതൊന്നും തുറന്ന് ചോദിക്കാനുള്ള ധൈര്യം പലര്‍ക്കുമില്ലായിരുന്നുവെന്ന് മല്ലിക പറയുന്നു.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

2

എന്നെ സമീപിച്ചവരില്‍ പലര്‍ക്കും ഭയമായിരുന്നു. അവര്‍ക്ക് ഞാന്‍ ബോള്‍ഡാണെന്ന് അറിയാമായിരുന്നു. ഞാന്‍ പൊട്ടിത്തെറിച്ചാല്‍ ആകെ പ്രശ്‌നമാണെന്ന് ഭയന്ന് ഇവരാരും തന്നെ ശല്യപ്പെടുത്തിയിരുന്നില്ല. ഒരു നാണംകുണുങ്ങി മിണ്ടാതിരിക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍ ഇവര്‍ മുതലെടുക്കുമായിരുന്നു. എന്നാല്‍ എന്റെ ഇമേജ് അങ്ങനെയുള്ളതല്ലായിരുന്നു. അത് ശരിക്കും ഗുണം ചെയ്തിട്ടുണ്ട്. ഇത്തരം മോശപ്പെട്ടവരില്‍ നിന്ന് ഞാന്‍ എപ്പോഴും മാറി നടന്നിട്ടുണ്ട്. തനിക്ക് പോസിറ്റിവിറ്റിയാണ് വേണ്ടത്. ഇത്തരം നെഗറ്റീവ് വൈബ് തരുന്നവരില്‍ നിന്ന് മാറി നടക്കുകയാണ് ചെയ്യാറുള്ളത്.

3

ഞാനൊരിക്കലും ബോളിവുഡിലെ പാര്‍ട്ടികള്‍ക്ക് പോകാറില്ല. ഞാന്‍ ഏതെങ്കിലും നിര്‍മാതാക്കളെയോ സംവിധായകരെയോ രാത്രിയില്‍ ഹോട്ടല്‍ മുറിയിലെത്തി കാണാറില്ല. അവരുടെ ഓഫീസുകളില്‍ രാത്രിയില്‍ പോകാറുമില്ല. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് പതിവുള്ളത്. അല്ലാതെ എന്നെ തേടി വരുന്ന അവസരങ്ങളിലാണ് താന്‍ അഭിനയിക്കാറുള്ളതെന്ന് മല്ലിക പറയുന്നു. നേരത്തെ തനിക്ക് പല പ്രൊജക്ടുകളില്‍ തെറ്റായ ആരോപണങ്ങള്‍ കാരണം നഷ്ടമായിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു.

4

ഒരു നടി ഷോര്‍ട്ട് സ്‌കര്‍ട്ടുകള്‍ ഇട്ട് നടന്നാല്‍, സ്‌ക്രീനില്‍ ചുംബിക്കാന്‍ തയ്യാറായാല്‍, ആ സ്ത്രീക്ക് ധാര്‍മികതയില്ലെന്നാണ് ഇവരുടെ വിചാരം. പല പുരുഷന്മാരും നിങ്ങളെ ഉപയോഗിക്കാന്‍ ശ്രമിക്കും. അത് എനിക്കും സംഭവിച്ചിട്ടുണ്ട്. പല പ്രൊജക്ടുകളില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. കാരണം എന്തുകൊണ്ട്് ഞാനുമായി ബന്ധപ്പെടാന്‍ തയ്യാറാകുന്നില്ലെന്നാണ് നായകന്മാര്‍ ചോദിക്കുന്നത്. നിനക്ക് ഇത് സ്‌ക്രീനില്‍ ചെയ്യാന്‍ സാധിക്കും. എന്തുകൊണ്ട് കിടപ്പറയില്‍ ആയികൂടാ എന്നാണ് അവരുടെ ചോദ്യം. അതുകൊണ്ട് സിനിമകളും പലതും നഷ്ടമായി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതേ പ്രശ്‌നം ബോളിവുഡിലും ഉണ്ടെന്നും മല്ലിക വ്യക്താക്കി.

5

താന്‍ കുറച്ച് കാലത്തേക്ക് രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു കൂട്ടം മാധ്യമങ്ങള്‍ തന്നെ വീണുപോയ സ്ത്രീയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. താന്‍ ചെയ്ത ചിത്രങ്ങളെ കുറിച്ചായിരുന്നു അവര്‍ പറഞ്ഞിരുന്നു. എന്തും ചെയ്യുന്ന സ്ത്രീയായി അവര്‍ എന്നെ ചിത്രീകരിച്ചു. ബിക്കിനി അണിയും, പലരെയും ചുംബിക്കും, അങ്ങനെയുള്ള എന്തും ചെയ്യുന്ന സ്ത്രീയാണ് താനെന്നായിരുന്നു അവര്‍ പഞ്ഞിരുന്നു. ഇന്ന് പക്ഷേ ഞാന്‍ ചെയ്തിരുന്ന സിനിമകള്‍ പോലുള്ള സമൂഹം അംഗീകരിക്കുന്നുണ്ട്. വലിയ ആക്രമണങ്ങള്‍ അവര്‍ നേരിടുന്നില്ലെന്നും മല്ലിക പറഞ്ഞു.

6

തന്നെ ആക്രമിച്ചതെല്ലാം സ്ത്രീകളാണ്. പുരുഷന്മാര്‍ക്ക് ശരിക്കും എന്നെ ആക്രമിക്കാന്‍ വരാറില്ലായിരുന്നു. മാധ്യമങ്ങളുടെ ആക്രമണം ഭയന്നാണ് ഞാന്‍ രാജ്യത്ത് നിന്ന് വിട്ടുനിന്നത്. താന്‍ ചെയ്ത കാര്യങ്ങളെ പുരുഷന്മാര്‍ അംഗീകരിച്ചിരുന്നു. അവര്‍ അഭിനന്ദനങ്ങളും പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ അങ്ങനെ പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ആ സമയം എനിക്കൊരു ബ്രേക്കും ആവശ്യമായിരുന്നു. ഇപ്പോഴത്തെ മാറ്റത്തിലും സന്തോഷമുണ്ട്. അതേസമയം താരങ്ങളുമായോ സംവിധായകരുമായോ താന്‍ പ്രണയബന്ധത്തില്‍ ഇല്ലാത്തത് കൊണ്ട് പല പ്രൊജക്ടുകളും തനിക്ക് നഷ്ടമായിട്ടുണ്ടെന്നും മല്ലിക പറയുന്നു.

7

ബോളിവുഡില്‍ 2015ല്‍ ഇറങ്ങിയ വെല്‍ക്കം ബാക്ക് എന്ന ചിത്രത്തില്‍ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും നടി വെളിപ്പെടുത്തി. ആദ്യ ഭാഗത്തില്‍ ഇഷിക എന്ന കഥാപാത്രമായി ഞാന്‍ എത്തിയിരുന്നു. വെല്‍ക്കത്തിന്റെ രണ്ടാം ഭാഗം എടുത്തപ്പോള്‍ അതിന്റെ സംവിധായകന്‍ അദ്ദേഹത്തിന്റെ കാമുകിയെയാണ് അതില്‍ അഭിനയിപ്പിച്ചത്. അതിലെനിക്ക് എന്താണ് ചെയ്യാനാവുക. തനിക്ക് കാമുകന്മാര്‍ ബോളിവുഡില്‍ ഇല്ല. ഒരു നടനുമായും എനിക്ക് ബന്ധമുണ്ടായിരുന്നില്ല. നിങ്ങളുടെ സിനിമയില്‍ എനിക്ക് റോളുണ്ടെങ്കില്‍, അതിന് എനിക്ക് അര്‍ഹതയുണ്ടെങ്കില്‍ തരിക. ഇതാണ് തന്റെ നിലപാടെന്നും മല്ലിക പറഞ്ഞു. അതേസമയം അവര്‍ക്ക് കാമുകിമാരെ അഭിനയിപ്പിക്കണമെങ്കില്‍ അത് അവരുടെ തീരുമാനമാണ്. ഞാനെന്ത് ചെയ്യാനാണ്.എനിക്ക് ആ അവസരം നഷ്ടമായത് അതുകൊണ്ടാണെന്നും മല്ലിക വ്യക്തമാക്കി.

8

അതേസമയം യഥാര്‍ത്ഥ പേര് മാറ്റിയതിനെ കുറിച്ചും മല്ലിക തുറന്ന് പറഞ്ഞു. താന്‍ അഭിനയം കരിയറായി തിരഞ്ഞെടുത്തപ്പോള്‍ വലിയ എതിര്‍പ്പുകളാണ് നേരിട്ടത്. വീട്ടിലെ തന്നെ പുരുഷാധിപത്യത്തോടാണ് ഏറ്റുമുട്ടേണ്ടി വന്നത്. അഭിനയിക്കേണ്ട എന്നായിരുന്നു വീട്ടിലുള്ളവര്‍ പറഞ്ഞത്. ഇതോടെ വീടുവിട്ട് ഓടേണ്ടി വന്നു. താന്‍ അഭിനയത്തില്‍ ഇറങ്ങിയാല്‍ കുടുംബത്തിന് കളങ്കമാകുമെന്നായിരുന്നു പിതാവ് കരുതിയത്. തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനൊരു മകളില്ലെന്ന് വരെ പറഞ്ഞു. ഇതോടെ എനിക്ക് വാശിയായി. പേരിനൊപ്പമുള്ള അച്ഛന്റെ വാല്‍പ്പേര് വരെ താന്‍ ഉപേക്ഷിച്ചെന്നും, അതൊരു വാസി തന്നെയായിരുന്നുവെന്നും മല്ലിക പറയുന്നു.

9

ഷെറാവത്ത് എന്ന എന്റെ പേര് അമ്മയില്‍ നിന്നാണ് ലഭിച്ചത്. പിതാവുമായി ശരിക്കും പോരാടിയ ശേഷമായിരുന്നു ആ പേര് സ്വീകരിച്ചത്. വീട്ടില്‍ തനിക്ക് സ്വാതന്ത്രമുണ്ടായിരുന്നില്ല. അവര്‍ എന്നെ നോക്കിയിരുന്ന രീതി തന്നെ എനിക്ക് പിടിച്ചിരുന്നില്ല. തന്നെയും സഹോദരനെയും വേര്‍തിരിച്ചായിരുന്നു അവര്‍ കണ്ടിരുന്നത്. അതെല്ലാം ഞാന്‍ ചോദ്യം ചെയ്തിരുന്നു. പുരുഷാധിപത്യം തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പിടിമുറുക്കാന്‍ ശ്രമിച്ചിരുന്നു. വിവേകാനന്ദനെ വായിക്കുന്നത് കൊണ്ട് ഇതിനെയെല്ലാം ഞാന്‍ ചോദ്യം ചെയ്തു. എന്നാല്‍ എനിക്ക് ഉത്തരങ്ങള്‍ ലഭിച്ചില്ല. അതുകൊണ്ട് വീട്ടുവിട്ട് ഞാന്‍ ഇറങ്ങിപോയെന്നും മല്ലിക പറഞ്ഞു.

Recommended Video

cmsvideo
    ഒടുവിൽ ഏട്ടനെത്തി, വരവറിയിച്ച് ജീത്തു ജോസഫ് | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+