
റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ താരമാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ വിന്നറായില്ലെങ്കില്‍ ഒരുപാട് ആരാധകരെ അദ്ദേഹം സ്വന്തമാക്കി. എന്നാല്‍ സീസണ്‍ അവസാനിച്ച ശേഷം ദില്‍ഷയും റോബിനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇനി ദില്‍ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ റോബിന്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതുപോലെ ദില്‍ഷയും റോബിനുമായും ബ്ലെസ്ലിയുമായും ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്നു.
ഇതിനിടെ റോബിന് മറ്റൊരു ഗേള്‍ഫ്രണ്ട് ഉണ്ട് എന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. അതേസമയം റോബിനുമായി തനിക്കുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്തുകയാണ് നടി ഗായത്രി സുരേഷ് നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പരാമര്‍ശം വന്നത്.

ബിഗ് ബോസ് സീസണ്‍ ഫോറില്‍ ദില്‍ഷയെ താന്‍ എല്ലാ വിധത്തിലും പിന്തുണച്ചിരുന്നു. വിജയത്തിനായി ഇറങ്ങുകയും ചെയ്തിരുന്നു. എന്നാലും റോബിന്‍ രാധകൃഷ്ണനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് ഗായത്രി പറയുന്നു. റോബിന്റെ വിജയം, അദ്ദേഹം മറ്റുള്ളവരെ താഴ്ത്തിക്കെട്ടി തന്നെ പുകഴ്ത്താന്‍ ശ്രമിക്കാറില്ല. റോബിന്‍ എപ്പോഴും വിജയിച്ച് കൊണ്ടിരിക്കുന്നത് അത്തരം കാര്യത്തിലാണ്.

ബാക്കി പലരും റോബിനെ കുറ്റം പറഞ്ഞാണ് അവരുടെ നന്മ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിക്കാറുള്ളത്. റോബിന്‍ ആരെയും കുറ്റംപറഞ്ഞിട്ടില്ല. അത് തന്നെയാണ് റോബിന്റെ ഏറ്റവും വലിയ കരുത്തെന്നും ഗായത്രി പറഞ്ഞു. റോബിനുമായി താന്‍ കൂടിക്കാഴ്ച്ചയൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും ഗായത്രി പറഞ്ഞു. താന്‍ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ട് അതിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
ചിലപ്പോള്‍ സിനിമാ ഓഫറുകള്‍ വരുന്നതിനൊക്കെ അത് തടസ്സമായിട്ടുണ്ടാവും. പ്രത്യക്ഷമായി ഇക്കാര്യമൊന്നും അറിയില്ല. പക്ഷേ പരോക്ഷമായി അതൊക്കെ ഉണ്ടാവുമെന്നും താരം പറഞ്ഞു. നമ്മള്‍ ജീവിതത്തില്‍ ചിലപ്പോള്‍ പല കാര്യങ്ങളും ആഗ്രഹിക്കുമ്പോള്‍ നടന്നില്ലെന്ന് വരാം. അതിനായി ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ നടക്കാന്‍ സാധ്യതയില്ല. എനിക്ക് തന്നെ അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വിചാരിക്കാത്ത സമയം അതേ കാര്യം സാധിക്കപ്പെട്ടിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ ഒരു യുവതി, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ വേറെ ലെവല്‍, വൈറല്‍ ചിത്രം
തുടക്കം മുതല്‍ ഞാന്‍ ട്രോളുകള്‍ക്ക് വിധേയമായിട്ടുണ്ട്. പക്ഷേ അത് കാശ് കൊടുത്ത് ചെയ്യാറില്ല. എനിക്കതെങ്ങനെ ചെയ്യാന്‍ പറ്റും. ഒരാളെ പരിഹസിക്കുന്ന കാര്യമല്ലേ. അത് അങ്ങോട്ട് കാശ് കൊടുത്ത് ചെയ്യിക്കേണ്ട കാര്യമില്ലല്ലോ എന്നും ഗായത്രി ചോദിച്ചു. നേരത്തെ ദില്‍ഷയെ നേരിട്ട് കണ്ട് ഒരുമിച്ച് ഡാന്‍സും കളിച്ചിരുന്നു ഗായത്രി.

ദില്‍ഷയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു ഗായത്രി. തന്റെ കാഴ്ച്ചപ്പാടില്‍ ദില്‍ഷയാണ് ബിഗ് ബോസ് വിജയി എന്നും ഗായത്രി തുറന്ന് പറഞ്ഞിരുന്നു. ശാന്തതയാണ് ദില്‍ഷയുടെ സൂപ്പര്‍ പവറെന്ന് നടി പറഞ്ഞിരുന്നു. റോബിന്റെയും ആരാധികയാണ് ഗായത്രി.

റോബിനാണ് യഥാര്‍ത്ഥ ബിഗ് ബോസ് വിന്നറെന്ന് പുറത്തായപ്പോള്‍ ഗായത്രി പറഞ്ഞിരുന്നു. റോബിന്‍ ഫേക്ക് അല്ല. വലിയ ഇച്ഛാശക്തിയും വിശ്വാസവും ശക്തിയുമുള്ള ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ് റോബിന്‍. ഇതുപോലെ തന്നെ മുന്നോട്ടും തുടരുകയെന്നും ഗായത്രി പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ട്രോളുകള്‍ വേദനിക്കാറുണ്ടായിരുന്നെങ്കിലും, ഇപ്പോള്‍ അത് ബാധിക്കാറില്ല. ഞാന്‍ അടിപൊളിയായത് കൊണ്ടാണ് ആളുകള്‍ തന്നെ വിമര്‍ശിക്കുന്നതെന്നാണ് വിശ്വസിക്കുന്നതെന്നും ഗായത്രി മുമ്പ് പറഞ്ഞിരുന്നു.
'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര് ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'