'ബിഗ് ബോസിൽ മത്സരാർത്ഥികളെ തളർത്തേണ്ടത് അങ്ങനെ, പത്താമത്തെ ആഴ്ച അത് മനസിലാക്കി'; സന്ധ്യ മനോജ്
കൊച്ചി: ബിഗ് ബോസിൽ നിന്നും താൻ കഠിനമായ മാനസികാവസ്ഥയിലൂടെ കടന്ന് പോയിട്ടില്ലെന്ന് നടിയും നർത്തകിയുമായ സന്ധ്യ മനോജ്. ഷോയിൽ ഉണ്ടായിരുന്നത്രയും ദിവസങ്ങൾ മികച്ച മത്സരമാണ് താൻ കാഴ്ച വെച്ചതെന്നതിൽ അഭിമാനമുണ്ടെന്നും സന്ധ്യ പറഞ്ഞു. പഠിച്ചതെല്ലാം പ്രായോഗികമാക്കാൻ പറ്റിയ സ്റ്റേജ് തന്നെയായിരുന്നു ബിഗ് ബോസ്. സീസൺ 3 യിൽ നിരവധി ടാലന്റ് ആയിട്ടുള്ള ആളുകളായിരുന്നു ഉണ്ടായത്. അവിടെ വെച്ചാണ് യഥാർത്ഥത്തിൽ സിനിമയിൽ അഭിനയിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്നും സന്ധ്യ മനോജ് പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്ധ്യയുടെ പ്രതികരണം.

അടിപൊളിയായി നിൽക്കാൻ
ബിഗ് ബോസിൽ ഇത്രയും അടിപൊളിയായി നിൽക്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനം തോന്നുന്നു. 70 ദിവസം അനാവശ്യമായിട്ട് യാതൊരു ബഹളവും ഞാൻ ഉണ്ടാക്കിയിരുന്നില്ല. വല്ലാത്ത ഇമോഷ്ണൽ റോളർകോസ്റ്ററിലൂടെ ഞാൻ പോയിട്ടില്ല. ബിഗ് ബോസ് അങ്ങനെയൊരു സ്ഥലമായിട്ട് കൂടി. വ്യക്തിപരമായ സ്പേസിൽ ഞാൻ വളരെ ശാന്തമായിട്ടായിരുന്നു പോയത്. ബിഗ് ബോസ് എന്നത് ഒരു മൈന്റ് ഗെയിം ആണ്. അത് മനസിലാക്കാൻ എനിക്ക് സാധിക്കാത്തതിന്റെ കുറവുകൾ എന്റെ ഗെയിമിൽ ഉണ്ടായിരുന്നിരിക്കണം.

ഷോ എന്ന നിലയിൽ
ബിഗ് ബോസ് ഒരു ഷോ എന്ന നിലയിലായിരുന്നു ഞാൻ കണ്ടിരുന്നത്. ഓരോ മത്സരാർത്ഥിയുടേയും വീക്ക് പോയിന്റ്സ് കണ്ടുപിടിച്ച് അവരെ ഇൻസൾട്ട് ചെയ്യാത്ത വിധത്തിൽ അവരുടെ ശക്തിയും ബലഹീനതയും കണ്ടെത്തുക എന്നതായിരുന്നു എന്റെ ഗെയിം. ഒരാളെ അപമാനിക്കാൻ വളരെ എളുപ്പമാണ്. അയാളുടെ ശരിയെ ചോദ്യം ചെയ്യുന്നതാണ് ശരിയും തെറ്റും എന്ന് പറയാം. ഒരു സോഷ്യൽ പ്ലാറ്റ്ഫോമിൽ നമ്മുക്ക് അത് ചെയ്യാൻ പറ്റും. കാരണം ഒരു സോഷ്യൽ പ്ലാറ്റ്ഫോമാണ്, നമ്മൾ പറഞ്ഞ കാര്യങ്ങളിൽ നമ്മൾ ഉറച്ച് നിൽക്കണം. പെട്ടെന്ന് നിലപാട് മാറ്റിയാൽ നമ്മുക്ക് പിടിക്കാൻ പറ്റും. അങ്ങനെയാണ് ഓരോ മത്സരാർത്ഥിയേയും മാനസികമായി തളർത്തുക.

ബലഹീനത മനസിലാക്കി തുടങ്ങി
പത്താമത്തെ ആഴ്ചയൊക്കെ ആയപ്പോൾ ആളുകളുടെ വീക്ക് പോയിന്റും ശക്തിയുമൊക്കെ മനസിലാക്കി വന്നപ്പോഴാണ് ഞാൻ ഔട്ടായത്. അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് അതൊരു ഷോ ആണെന്ന്. അതിൽ ഇമോഷൻസും കാര്യങ്ങളുമൊക്കെ കാണിക്കണമെന്ന്. എനിക്ക് അറിയാം ഞാൻ കാണിച്ചൊക്കെ ഉണ്ട്, പക്ഷേ ഞാനത് ഓവറായി പ്രൊജക്ട് ചെയ്തിട്ടില്ല.

സൗഹൃദം തുടരുന്നുണ്ട്
പക്ഷേ ഒരു വ്യക്തിയെന്ന നിലയിൽ ഒരു കംപ്ലീറ്റ് ബാലൻസിൽ അവിടെ നിൽക്കാൻ കഴിഞ്ഞുവെന്ന് ആലോചിക്കുമ്പോൾ അതിൽ സന്തോഷമുണ്ട്. പഠിച്ചതെല്ലാം പ്രായോഗികമാക്കാൻ പറ്റിയ സ്റ്റേജ് തന്നെയായിരുന്നു ബിഗ് ബോസ്. ഷോ കഴിഞ്ഞതിന് ശേഷം ഞാനുമായി സൗഹൃദം തുടരുന്നവരുമായൊക്കെ ഇപ്പോഴും ആ ബന്ധം സൂക്ഷിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മി, അഡോണി, എയ്ഞ്ചെൽ, മജ്സിയ, ലക്ഷ്മി, ഫിറോസ്,സജിന, നോബി എന്നിവരുമായി ബന്ധമുണ്ട്. ബിഗ് ബോസ് മത്സരാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. അതിൽ താൻ അത്ര ആക്റ്റീവ് അല്ല. ചിലർ ഇറങ്ങി പോയിട്ടുണ്ട്. മറ്റ് ചിലർ ഇപ്പോഴും ആ ഗ്രൂപ്പിൽ അംഗങ്ങളായി തുടരുന്നുണ്ട്.

അവസരം ലഭിച്ചത്
കൊവിഡ് സമയത്താണ് തനിക്ക് ബിഗ് ബോസിൽ നിന്നും അവസരം വന്നത്. അവിടെ ചെന്നപ്പോൾ നോബിയും ഭാഗ്യചേച്ചിയുമെല്ലാമായി കുറേ അഭിനേതാക്കൾ അവിടെ ഉണ്ടായിരുന്നു. നിറയെ ടാലന്റഡ് ആയിട്ടുള്ള ആളുകൾ ഉണ്ടായിരുന്നു. ടാസ്ക് തന്നെ അത്തരത്തിൽ ഉള്ളതായിരുന്നു. നോബി എപ്പോഴും പറയുമായിരുന്നു ചേച്ചി സിനിമയിൽ ശ്രമിക്കണം എന്ന്. അപ്പോഴാണ് സിനിമ ചെയ്യാനുള്ള താത്പര്യം തോന്നിയത്.

നല്ല പെർഫോമൻസ് ആയിരുന്നെന്ന്
ബിഗ് ബോസ് എന്നത് വലിയ അവസരമായിരുന്നു. പുറത്ത് വന്ന് പല വീഡിയോകളും കണ്ടപ്പോൾ കുഴപ്പമില്ലല്ലോ ഞാനിത്രയും പറഞ്ഞോ എന്നൊക്കെ തോന്നിയിരുന്നു. പൊളി ഫിറോസിനടുത്ത് താനാരോടെ എന്നൊക്കെ ചോദിച്ചത് കൊണ്ടപ്പോൾ കൊള്ളാലോ ഇത്രയൊക്കെ പറഞ്ഞോ എന്നൊക്കെ തോന്നിയിരുന്നു. ആ വീഡിയോകൾ ഒക്കെ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നി. പലരും പറയുകയും ചെയ്തു നല്ല പെർഫോമൻസ് ആയിരുന്നുവെന്ന്. അങ്ങനെയാണ് അനൂപ് മേനോൻ ചോദിച്ചപ്പോൾ സിനിമയിലേക്ക് തയ്യാറായത്', സന്ധ്യ മനോജ് പറഞ്ഞു.

സിനിമയിലേക്ക്
ബിഗ് ബോസ് സീസൺ 3 യിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു സന്ധ്യ. 70 ദിവസത്തോളം ഷോയിൽ പിടിച്ച് നിൽക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. താരത്തിന്റെ പ്രകടനത്തിന് നിറയെ ആരാധകർ ഉണ്ടായെന്നത് പോലെ തന്നെ കടുത്ത വിമർശകരും ഉണ്ടായിരുന്നു.
അനൂപ് മേനോൻ സംവിധാനം ചെയ്ത വരാൽ എന്ന സിനിമയിലാണ് സന്ധ്യ വേഷമിട്ടത്. ചിത്രത്തിൽ പോലീസുകാരിയായിട്ടായിരന്നു സന്ധ്യ എത്തിയത്.












Click it and Unblock the Notifications