• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍

Google Oneindia Malayalam News

ബിഗ് ബോസ് ഈ സീസണിലെ വിന്നറായി ദില്‍ഷയെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. എന്നാല്‍ പുറത്തെത്തിയിട്ടും ദില്‍ഷയെ കുറിച്ച് മാത്രമാണ് യാതൊന്നും അറിയാതിരുന്നത്. ഇപ്പോഴിതാ അവര്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കൊണ്ട് അഭിമുഖം നല്‍കിയിരിക്കുകയാണ് ദില്‍ഷ. ബിഗ് ബോസ് ഹൗസിലെ വിവാദങ്ങളെ കുറിച്ചും, റോബിനുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം ദില്‍ഷ മനസ്സ് തുറന്നു.

റോബിനോട് ദേഷ്യമുണ്ടോ? കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല....ബ്ലെസ്സി പറയുന്നത് ഇങ്ങനെ

ദില്‍ഷയുടെ മറുപടികളെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം ദില്‍ഷ തുറന്ന് പറഞ്ഞത്. താന്‍ എന്താണോ അതാണ് ബിഗ് ബോസ് ഹൗസില്‍ കണ്ടതെന്ന് ദില്‍ഷ പറയുന്നു.

1

ഇത്രയും വലിയ കിരീടം കിട്ടിയിട്ടും എനിക്ക് സന്തോഷിക്കാന്‍സാധിക്കുന്നില്ല. അതിനുള്ളില്‍ 17 മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഫൈനലിന് മുമ്പ് എല്ലാവരും വന്നപ്പോള്‍ നീ നല്ല മത്സരാര്‍ത്ഥിയാണെന്നും, വിജയിക്കണമെന്നുമൊക്കെ പറഞ്ഞു. ഇവരൊക്കെ ഞാന്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതി. പക്ഷേ പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് നേരെ തിരിച്ചാണ് കാര്യങ്ങള്‍ എന്ന് മനസ്സിലായി. ഈ പറഞ്ഞവരൊക്കെ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും, ആരാണ് ജയിക്കാന്‍ ആഗ്രഹിച്ചതെന്നും എനിക്ക് മനസ്സിലായെന്നും ദില്‍ഷ പറഞ്ഞു.

2

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ അല്ല ലഭിച്ചത്. അതിന്റെ ഒരു സങ്കടമുണ്ട്. ഫ്‌ളൈറ്റ് ഒന്നുമില്ലാതെ മുംബൈയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് വരികയായിരുന്നു. കരഞ്ഞാലും ഏറ്റവും ഭംഗിയില്‍ കാണണമെന്നാണ് ആഗ്രഹിച്ചത്. ലിപ്പ് ബാം ഉപയോഗിക്കാറുണ്ടായിരുന്നു. ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്താണോ അതാണ് ബിഗ് ബോസ് ഹൗസിനുള്ളിലും കണ്ടത്. എന്റെ വീട്ടുകാര്‍ അഞ്ച് കാര്യങ്ങള്‍ ചെയ്യാനായി പറഞ്ഞ് തന്നിരുന്നു. എന്നാല്‍ അതൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. എന്തൊക്കെ പൊട്ടത്തരങ്ങള്‍ അതില്‍ കാണിച്ച് കൂട്ടിയെന്ന് പോലും അറിയില്ല.

3

എനിക്ക് ചുറ്റുമുള്ളവരില്‍ ഞാന്‍ കിരീടം നേടിയതിന്റെ സന്തോഷമില്ലായിരുന്നു.അതുകൊണ്ട് തന്നെ എനിക്കും പുറത്തിറങ്ങിയപ്പോള്‍ സന്തോഷമില്ലായിരുന്നു. പലരും ഞാന്‍ വിചാരിച്ചതിലും വിപരീതമായിരുന്നു. പക്ഷേ ഞാന്‍ ജയിക്കുമെന്ന് പറഞ്ഞവര്‍ പിന്നീട് പുറത്ത് വന്ന് അത് മാറ്റി പറയുന്നത് സങ്കടമായിരുന്നു. പക്ഷേ അവര്‍ക്ക് ആരെയും പിന്തുണയ്ക്കാം. എനിക്ക് അതില്‍ കുറ്റം പറയാനൊന്നുമില്ലെന്നും ദില്‍ഷ പറഞ്ഞു. അതേസമയം അഭിമുഖത്തിനിടെ റോബിന്‍ വീഡിയോ കോളിലുമെത്തി. തനിക്ക് ഉദ്ഘാടനം ചെയ്യാന്‍ ഉള്ളത് കൊണ്ടാണ് അഭിമുഖത്തിന് എത്താന്‍ സാധിക്കാതിരുന്നതെന്ന് റോബിന്‍ ദില്‍ഷയോട് പറഞ്ഞു. അത് സാരമില്ലെന്നും അവര്‍ പറഞ്ഞു.

4

ദേഷ്യം വരുന്നത് വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്ന് റോബിനോട് ദില്‍ഷ പറഞ്ഞു. രണ്ടാമത്തെ കാര്യം മുടി മുകളിലോട്ട് ഇങ്ങനെ വെക്കുന്നത് എന്തിനാണ്. അതും ഇടയ്ക്കിടെ ചെയ്യുന്നതെന്തിനാണെന്നും ദില്‍ഷ ചോദിച്ചു. മൈക്ക് കിട്ടിയാല്‍ ഇങ്ങനെ ബാസ്സില്‍ ഹലോ എന്ന് പറയുന്നതെന്തിനാണെന്നും ദില്‍ഷ ചോദിച്ചു. എനിക്ക് വേണ്ടി ഒരു അഞ്ച് മിനുട്ട് സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു റോബിന്‍ ദില്‍ഷയോട് ചോദിച്ചത്. പരിഗണിക്കാം എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ദില്‍ഷയുടെ പുതിയ ഹെയര്‍ കളര്‍ കൊള്ളാമെന്നും റോബിന്‍ പറഞ്ഞു. ഇതിന് നന്ദിയുണ്ടെന്നും ദില്‍ഷ പറഞ്ഞു. എപ്പോഴാണ് വിജയിച്ചതിന്റെ ട്രീറ്റെന്ന് റോബിന്‍ ചോദിച്ചു. തന്റെ ബര്‍ത്ത്‌ഡേയുടെ ഗിഫ്റ്റ് എവിടെയെന്നായിരുന്നു ദില്‍ഷയുടെ ചോദ്യം

5

നേരിട്ട് കാണുമ്പോള്‍ ഗിഫ്റ്റ് തരാമെന്ന് റോബിന്‍ പറഞ്ഞപ്പോള്‍, എങ്കില്‍ അന്ന് ട്രീറ്റ് തരാമെന്നും ദില്‍ഷ റോബിന് മറുപടി നല്‍കി. കോഴിക്കോട്ടേക്ക് ഞാന്‍ വരുന്നുണ്ട്, വീട്ടിലേക്ക് ക്ഷണിക്കുമോ എന്നായിരുന്നു അടുത്ത റോബിന്റെ ചോദ്യം. വീട് നാട്ടുകാര്‍ ഇടിച്ച് പൊളിച്ച് താഴോട്ട് ഇട്ടില്ലെങ്കില്‍ വിളിക്കാമെന്നായിരുന്നു ദില്‍ഷ തമാശയായി പറഞ്ഞത്. റോബിനുമായുള്ളത് നല്ല സൗഹൃദമാണ്. പ്രണയവും വിവാഹവും ഒന്നും തീരുമാനിച്ചിട്ടില്ല. കല്യാണമെന്നത് ഒരുപാട് ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. അത് ഡോ റോബിനുമായൊക്കെ സംസാരിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. ബാഡ് ടച്ചും ഗുഡ് ടച്ചും എനിക്കറിയാം. ബ്ലെസ്ലിയുടേത് എനിക്ക് ബാഡ് ടച്ചായി തോന്നിയില്ലെന്നും ദില്‍ഷ പറഞ്ഞു. റിയാസ് പേഴ്‌സണലി ചില കാര്യങ്ങള്‍ പറഞ്ഞത് കൊണ്ട് തനിക്ക് ദേഷ്യം വന്നിരുന്നുവെന്നും ദില്‍ഷ വ്യക്തമാക്കി.

ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...

English summary
bigg boss season 4 winner dilsha talks about marriage with robin radhakrishnan, her reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X