കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചത് അപ്പോളോ ആശുപത്രിയിൽ വെച്ചല്ലെന്ന് വെളിപ്പെടുത്തൽ.. പിന്നെയോ?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും ദിനം പ്രതിയെന്നോണം ഓരോ വെളിപ്പെടുത്തലുകള്‍ വരികയാണ്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത് ജയലളിതയുടെ മൃതദേഹമാണ് എന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് അവിടത്തെ ഡോക്ടറായ രാമസീത പറഞ്ഞത്.

Read Also: ജയലളിത മരിച്ചപ്പോള്‍ ശശികല ചിരിച്ചു? മരണത്തിന് പിന്നില്‍ ആര്? മോദി മുന്നറിയിപ്പ് നല്‍കി?

Read Also: ജയലളിതയും ശശികലയും തമ്മില്‍ എന്തായിരുന്നു ബന്ധം.. വിവാഹം ചെയ്തു എന്ന് വരെ വാർത്തകൾ, എന്താണ് സത്യം?

ഡോക്ടര്‍ രാമസീതയുടെ വാക്കുകള്‍ സത്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു വെളിപ്പെടുത്തല്‍ പത്രവാര്‍ത്തയും ട്വീറ്റുമായി സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ് ഇപ്പോള്‍. ലണ്ടനില്‍ നിന്നുമുള്ള റേഡിയന്റിന്റെ റിപ്പോര്‍ട്ടാണ് പ്രചരിക്കുന്നത്. ഇത് പറയുന്നത് പ്രകാരം ജയലളിത മരിച്ചത് എല്ലാവരും പറയും പോലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചല്ല. ലണ്ടനില്‍ വെച്ചാണ്.

ഇതാണാ പത്ര കട്ടിങ്

ഇതാണാ പത്ര കട്ടിങ്

ലണ്ടനില്‍ നിന്നുമുള്ള റേഡിയന്റിന്റേത് എന്ന പേരില്‍ വാട്‌സ് ആപ്പിലും യൂട്യൂബിലും ചില ഓണ്‍ലൈന്‍ ഫോറങ്ങളിലും പരക്കുന്ന പേപ്പര്‍ കട്ടിങാണിത്. ഇതില്‍ പറയുന്നത് പ്രകാരം ജയലളിത മരിച്ചത് ചെന്നൈയില്‍ വെച്ചല്ല. ലണ്ടനില്‍ വെച്ചാണ്. എങ്കില്‍ എങ്ങനെയാണ് ജയലളിത മരിച്ചത് ചെന്നെയിലാണ് എന്ന് വരുത്തിത്തീര്‍ക്കപ്പെട്ടത്. എപ്പോഴാണ് ജയലളിത മരിച്ചത്. ഉത്തരങ്ങളെല്ലാം ഈ റിപ്പോര്‍ട്ട് തന്നെ പറയും.

 ലണ്ടനില്‍ കൊണ്ടുപോയത് ഒക്ടോബറില്‍?

ലണ്ടനില്‍ കൊണ്ടുപോയത് ഒക്ടോബറില്‍?

സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണ് അമ്മയ്ക്ക് എന്നാണ് അന്ന് പറഞ്ഞത്. ഉടനേ സുഖപ്പെടും എന്നും ആശുപത്രി വിടും എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അപ്പോളോയിലെ ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ ആദ്യവാരം ജയലളിതയെ ചികിത്സയ്ക്ക് വേണ്ടി ലണ്ടനിലേക്ക് കൊണ്ടുപോയി എന്നാണ് പറയപ്പെടുന്നത്.

അപ്പോളോയിലെ നാടകങ്ങള്‍

അപ്പോളോയിലെ നാടകങ്ങള്‍

അതീവരഹസ്യമായിട്ടാണത്രെ ജയലളിതയെ ലണ്ടനിലേക്ക് കൊണ്ടുപോയത്. ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല പോലും. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത എന്നാണ് അപ്പോഴും ആളുകള്‍ വിശ്വസിച്ചിരുന്നത്. ഈ സമയത്ത് ജയലളിതയെ കാണാന്‍ ഗവര്‍ണര്‍ അടക്കം പല പ്രമുഖരും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ അനുമതി കിട്ടിയിരുന്നില്ല. ഇത് അന്ന് തന്നെ സംശയം തോന്നിപ്പിച്ചിരുന്നു.

 ജയലളിതയുടെ ഒപ്പിട്ടോ

ജയലളിതയുടെ ഒപ്പിട്ടോ

ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങള്‍ എടുക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. വെള്ളപ്പേപ്പറില്‍ പതിപ്പിച്ച ഈ വിരലടയാളങ്ങളാണത്രെ പിന്നീട് ഉപതിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചത്. എന്തുകൊണ്ടാണ് ജയലളിത എഴുതി ഒപ്പിടാതിരുന്നത് എന്ന് അപ്പോള്‍ ചോദ്യം ഉയര്‍ന്നിരുന്നു. നല്ല വിദ്യാഭ്യാസമുള്ള ജയലളിത ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഒരിക്കലും വിരലടയാളം ഉപയോഗിച്ചിരുന്നില്ല.

മൃതദേഹം തിരിച്ചുകൊണ്ടുവന്നോ

മൃതദേഹം തിരിച്ചുകൊണ്ടുവന്നോ

ഡിസംബര്‍ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് പരക്കുന്ന പത്രകട്ടിങിലുള്ളത്. ഏതാണ്ട് ഇതേ തരത്തിലാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീതയും വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ രാമസീത പറഞ്ഞത്. ജയലളിതയെ താനും പരിശോധിച്ചിരുന്നു എന്ന് ഈ ഡോക്ടറും പറഞ്ഞിരുന്നു.

അഞ്ചാം തീയതി എന്തുണ്ടായി

അഞ്ചാം തീയതി എന്തുണ്ടായി

ജയലളിത മരിച്ചു എന്ന് പ്രഖ്യാപിച്ച അഞ്ചാം തീയതി രാവിലെ അപ്പോളോ ആശുപത്രി അധികൃതര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജയലളിത ഇ സി എം ഒയുടെ സഹായത്തോടെ ജീവിക്കുന്നത് എന്നായിരുന്നു ഇതില്‍ പറഞ്ഞത്. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അമ്മയെ മോണിട്ടര്‍ ചെയ്യുന്നതായും പറഞ്ഞു. ജയലളിത സുഖം പ്രാപിക്കുന്നു എന്നും വൈകാതെ വീട്ടിലേക്ക് മടങ്ങും എന്ന സൂചനകള്‍ നല്‍കിയ ശേഷമായിരുന്നു ഇത്.

ജയലളിതയുടെ മരണവാര്‍ത്ത പുറത്ത്

ജയലളിതയുടെ മരണവാര്‍ത്ത പുറത്ത്

അഞ്ചാം തീയതി വൈകുന്നേരം അഞ്ചരയോടെയാണ് ജയലളിത മരിച്ചു എന്ന വാര്‍ത്ത തമിഴ് ചാനലുകള്‍ ബ്രേക്ക് ചെയ്തത്. എ ഐ എ ഡി എം കെയുടെ ചാനലായ ജയ ടിവിയും ഇതേ വാര്‍ത്ത ഫ്‌ലാഷ് ചെയ്തു. ഇതോടെ തമിഴകം ഒന്നാകെ ഇളകി. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ചാനലുകള്‍ ജയലളിതയുടെ മരണവാര്‍ത്ത പിന്‍വലിച്ചു. ജയലളിത മരിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഹാര്‍ട്ട് അറ്റാക്ക്, മരണം

ഹാര്‍ട്ട് അറ്റാക്ക്, മരണം

രാത്രി പതിനൊന്നരയോടെയാണ് പിന്നീട് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായ ഒരുപാട് കാര്യങ്ങളുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതും സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.

ഡോക്ടര്‍ രാമസീത പറഞ്ഞത്

ഡോക്ടര്‍ രാമസീത പറഞ്ഞത്

അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത് ജയലളിതയുടെ മൃതദേഹമാണ് എന്നാണ് ഡോക്ടര്‍ രാമസീത വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിലെ മുന്‍ ഡോക്ടറാണ് ഇവര്‍. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്നു ഡോക്ടര്‍ രാമസീത. താനും ജയലളിതയെ പരിശോധിച്ചിരുന്നു. പക്ഷേ ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നു - രാമസീത പറഞ്ഞു.

നാഡിമിടിപ്പുകള്‍ നിലച്ചിരുന്നു

നാഡിമിടിപ്പുകള്‍ നിലച്ചിരുന്നു

ആശുപത്രിയില്‍ എത്തുമ്പോള്‍ ജയലളിതയുടെ നാഡിമിടിപ്പുകള്‍ നിലച്ചിരിക്കുകയായിരുന്നു. എന്നിട്ടും അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്. - രാമസീത പറയുന്നത് പ്രകാരം സെപ്തംബര്‍ 22ന് ആശുപത്രിയില്‍ എത്തുമ്പോഴേ ജയളലിത മരിച്ചിരുന്നു. ലണ്ടനിലേക്ക് ജയലളിതയെ കൊണ്ടുപോയ കാര്യം അവരും പറയുന്നില്ല.

ഈ പറയുന്നതില്‍ എന്ത് സത്യം?

ഈ പറയുന്നതില്‍ എന്ത് സത്യം?

അപ്പോളോ ആശുപത്രിയില്‍ നിന്നും ചികിത്സക്കിടെ ജയലളിതയെ ലണ്ടനിലേക്ക് കൊണ്ടുപോയി എന്നും അവിടെ വെച്ച് മരിച്ചു എന്നും പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ജയലളിതയെ പോലെ പ്രശസ്തയായ ഒരാളെ ആരും അറിയാതെ ആശുപത്രിയില്‍ നിന്നും പുറത്തു കടത്തി, വിമാനമാര്‍ഗത്തില്‍ ലണ്ടനിലെ ആശുപത്രിയില്‍ കൊണ്ടുപോയി എന്നൊക്കെ പറയുന്നത് കുറച്ച് കടന്ന കൈയാണ്. ചെന്നൈയില്‍ ശശികലയ്ക്ക് സ്വാധീനമുണ്ട് എന്ന് കരുതാം, ലണ്ടനിലെ സ്ഥിതി അതല്ലല്ലോ.

പക്ഷേ ആ പാടുകള്‍?

പക്ഷേ ആ പാടുകള്‍?

ലണ്ടനിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മരിച്ചു എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പാടേ തള്ളിക്കളഞ്ഞാലും, മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ എവിടെ നിന്നു വന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം. ഈ പാടുകള്‍ എംബാം ചെയ്തതാണോ എന്ന് നേരത്തെ തന്നെ സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആ തുളകള്‍ മൃതദേഹം എംബാം ചെയ്തുവെന്നതിന് തെളിവാണ് എന്നാണ് ഡോക്ടര്‍ രാമസീത പറയുന്നത്.

പിന്നില്‍ ശശികലയെന്ന് തുറന്ന ആരോപണം

പിന്നില്‍ ശശികലയെന്ന് തുറന്ന ആരോപണം

ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്നും ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയാണ് എന്നും എ ഐ എ ഡി എം കെയ്ക്ക് അകത്തു നിന്നും തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതൊന്നും രഹസ്യമല്ല. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി എഐഎഡിഎംകെ മുതിര്‍ന്ന നേതാവും തമിഴ്നാട് മുന്‍ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യന്‍ ആരോപണം ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് മുന്‍പ് വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നുവെന്നും പാണ്ഡ്യന്‍ പറഞ്ഞു.

പനീര്‍ശെല്‍വം പോലും പറഞ്ഞു

പനീര്‍ശെല്‍വം പോലും പറഞ്ഞു

ജയലളിതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന പനീര്‍ശെല്‍വവും ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു എന്നോര്‍ക്കണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശശികല ജയലളിതയെ കാണാന്‍ പോലും അനുവദിച്ചില്ലെന്നായിരുന്നു പനീര്‍ശെല്‍വം പറഞ്ഞത്. ജയലളിതയുടെ മരണത്തിന് കാരണമായവര്‍ ഇപ്പോള്‍ അമ്മയുടെ കസേരയില്‍ ഇരിക്കുന്നു എന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ശേഷം പനീര്‍ശെല്‍വം തുറന്നടിച്ചിരുന്നു.

പനീര്‍ശെല്‍വം വിരല്‍ ചൂണ്ടുന്നത്

പനീര്‍ശെല്‍വം വിരല്‍ ചൂണ്ടുന്നത്

അമ്മയുടെ മരണത്തിന് കാരണക്കാരായവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് എങ്ങനെ - മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഒ പനീര്‍ശെല്‍വം ചോദിക്കുന്ന ചോദ്യമാണ് ഇത്. പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ സംശയമുണ്ട് എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ വെറുതെ ഇങ്ങനെ ഒരു കാര്യം പറയുമോ.

കോണ്‍സ്പിരസി തിയറികള്‍

കോണ്‍സ്പിരസി തിയറികള്‍

ജയലളിതയുടെ മരണവുമായി ശശികലയെ ബന്ധിപ്പിക്കുന്ന ഒരുപാട് ആരോപണങ്ങളും തിയറികളും ഇറങ്ങിയിട്ടുണ്ട്. ജയലൡത മരിച്ചാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് ശശികലയ്ക്കാണ് എന്നത് കൊണ്ടാകാം ഒരുപക്ഷേ ആളുകള്‍ ഇങ്ങനെ സംശയിക്കുന്നത്. ശരിയായാലും തെറ്റായാലും ശശികലയെ ബന്ധപ്പെടുത്തി പല പല സാധ്യതകളാണ് ഓണ്‍ലൈന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

തെഹല്‍ക്കയുടെ ആ റിപ്പോര്‍ട്ട്

തെഹല്‍ക്കയുടെ ആ റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തെഹല്‍ക്ക മാഗസിന്‍ നല്‍കി എന്ന് പറയപ്പെടുന്ന ആ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോഴും ഓര്‍ത്തിരിക്കുന്നവരുണ്ട്. പാര്‍ട്ടി തലൈവിയും മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് തോഴി ശശികല സ്ലോ പോയിസണ്‍ നല്‍കി എന്ന ആരോപണം അല്ലാതെയും പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ജയലളിത മരിച്ചപ്പോള്‍ ചില തമിഴ്, കന്നഡ ചാനലുകളും ഇക്കാര്യം പറഞ്ഞു.

മോദി മുന്നറിയിപ്പ് നല്‍കി?

മോദി മുന്നറിയിപ്പ് നല്‍കി?

ജയലളിതയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിയാണ് ജയലളിതയ്ക്ക് മുന്നറിയിപ്പ് നല്‍കിയത് എന്ന തരത്തിലുള്ള പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. വ്യത്യസ്ത പാര്‍ട്ടികളും ആശയങ്ങളും ആയിരുന്നെങ്കിലും ജയലളിതയും നരേന്ദ്ര മോദിയും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു എന്നത് കൊണ്ടുമാകാം ഇത്തരം കഥകള്‍ പ്രചരിക്കുന്നത്.

ആര്‍ക്കാണ് ലാഭം

ആര്‍ക്കാണ് ലാഭം

ജയലളിതയുടെ മരണം കൊണ്ട് ആര്‍ക്കാണ് ലാഭം. ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ തന്നെ ജയലളിതയുടെ മരണത്തിന് പിന്നില്‍ കളികള്‍ നടന്നിട്ടുണ്ടോ എന്ന് പറയാന്‍ പറ്റും. സ്വാഭാവികമായും പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയ്ക്ക് വലിയ രാഷ്ട്രീയ ലാഭമാണ് ജയലളിത ഇല്ലാതായാല്‍ കിട്ടുക. പിന്നെയുള്ളത് ശശികലയാണ്. ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ച് അവര്‍ തന്നെ ഇത് തെളിയിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടാകാം ശശികലയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നത്.

ശശികല സന്തോഷിച്ചോ

ശശികല സന്തോഷിച്ചോ

എ ഐ എ ഡി എം കെ നേതാവായ പാണ്ഡ്യന്‍ ആരോപിക്കുന്നത് പോലെ ജയലളിത മരിച്ചപ്പോള്‍ ശശികല സന്തോഷിച്ചോ. ഒരു തുള്ളി കണ്ണുനീര്‍ പോലും ശശികല പൊഴിച്ചില്ല എന്നാണ് പാണ്ഡ്യന്‍ പറഞ്ഞത്. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് പങ്കുണ്ട് എന്ന് നേരത്തെ ആരോപിച്ചതും ഇതേ നേതാവാണ്. ജയലളിതയെ ആരോ തള്ളിയിട്ടു എന്നും ആശുപത്രിയില്‍ എത്തിക്കുകയോ മതിയായ ചികിത്സ നല്‍കുകയോ ചെയ്തില്ല എന്നും ആരോപിച്ചതും പാണ്ഡ്യനാണ്.

ചോദ്യങ്ങളും ദുരൂഹതകളും ഒരുപാട്

ചോദ്യങ്ങളും ദുരൂഹതകളും ഒരുപാട്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങള്‍ക്ക് ശശികല ഉത്തരം പറയേണ്ടിവരും. അപ്പോളോ ആശുപത്രിയില്‍ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും കടക്കാന്‍ അനുവദിക്കാതിരുന്നത് മുതല്‍ ഒരുപാട് കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. ജയലളിത ആശുപത്രിയിലായ ദിവസങ്ങളില്‍ സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല എന്നതാണ് ഒരു കാര്യം

എന്തുകൊണ്ട് ശശികലയ്ക്ക് നേരെ

എന്തുകൊണ്ട് ശശികലയ്ക്ക് നേരെ

എന്തുകൊണ്ടാണ് ജയലളിതയുടെ മരണത്തില്‍ സംശയത്തിന്റെ വിരലുകളെല്ലാം ശശികലയിലേക്ക് നീളുന്നത്. ജയലളിത മരിച്ചാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ഇരുന്നത് ശശികലയാണ് എന്നത് തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം. വിചാരിച്ചത് പോലെ തന്നെ ജയലളിത മരിച്ച് അധികം വൈകാതെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ശ്രമം തുടങ്ങി.

പനീര്‍ശെല്‍വത്തിന്റെ അന്വേഷണം

പനീര്‍ശെല്‍വത്തിന്റെ അന്വേഷണം

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ഞെട്ടിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പ്രഖ്യാപിക്കുക വഴി ശശികല പാളയത്തിലേക്ക് ഒരു യുദ്ധപ്രഖ്യാപനമാണ് പനീര്‍ശെല്‍വം അയച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച് എല്ലാവര്‍ക്കും സംശയം ഉണ്ടെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്.

ലക്ഷ്യം ശശികല മാത്രമാണോ

ലക്ഷ്യം ശശികല മാത്രമാണോ

ശശികലയെ ലക്ഷ്യം വച്ചാണ് ഈ അന്വേഷണം എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ആദ്യമായി പറഞ്ഞത് എന്നതും ശ്രദ്ധേയം. തമിഴകത്തിന്റെ കാവല്‍ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ചായിരുന്നു പനീര്‍ശെല്‍വത്തിന്റെ ഈ പ്രഖ്യാപനം.

വ്യക്തമാണ് പനീര്‍ശെല്‍വം പറഞ്ഞകാര്യം

വ്യക്തമാണ് പനീര്‍ശെല്‍വം പറഞ്ഞകാര്യം

ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് നേരെ ആയിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും. ശശികലയെ ലക്ഷ്യം വച്ച് തന്നെയാണ് പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ് എന്നാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

ശശികലയ്ക്ക് പറയാന്‍ മറുപടിയുണ്ട്

ശശികലയ്ക്ക് പറയാന്‍ മറുപടിയുണ്ട്

എന്നാല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് ശശികല പറയുന്നു. ജയലളിത ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസങ്ങളിലും താന്‍ ജയലളിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ അമ്മയോട് താന്‍ എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നത് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അറിയാവുന്ന കാര്യമാണ്.

ട്വീറ്റുകൾ പരക്കുന്നു

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പരക്കുന്ന പത്ര കട്ടിങുകളും സംശയങ്ങളും ഇങ്ങനെ...

English summary
Mystery over Jayalalithaa's death continues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X