• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടൊവിനോ ശരിക്കും പറഞ്ഞതെന്ത്, ഏഷ്യാനെറ്റ് കൊടുത്തതെന്ത്? ടൊവിനോ ഒടുവിൽ സോറി പറഞ്ഞതെന്തിന്? ഉത്തരം...

'സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ചും ജീവിക്കും' - ഇങ്ങനെ ആയിരുന്നു ടൊവിനോയുടെ പ്രസംഗം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. സത്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അങ്ങനെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നില്ല, തൃശൂരിലെ പരിപാടിയുടെ വീഡിയോയുടെ പ്രദര്‍ശന ചിത്രം ആയി ഇങ്ങനെ ഒന്ന് നല്‍കുകയായിരുന്നു.

ഇന്ത്യയെ തോല്‍പിച്ച് ഏഷ്യാനെറ്റ്, സ്‌കോര്‍ നാനൂറ് കടത്തി മനോരമ... പൊളിച്ചടുക്കി ട്രോളന്‍മാര്‍

ഇത് ഏഷ്യാനെറ്റ് ന്യൂസ് അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധവുമായി ടൊവിനോ തന്നെ എത്തുകയായിരുന്നു. ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസ് എന്നായിരുന്നു ടൊവിനോയുടെ ചോദ്യം. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള്‍ കിളക്കാന്‍ പോകുന്നത് തന്നെയാണ്. ഷെയിം ഓണ്‍ യു ഏഷ്യാനെറ്റ് ന്യൂസ് എന്നും പറഞ്ഞായിരുന്നു ടൊവിനോ കമന്റ് അവസാനിപ്പിച്ചത്.

അത് കന്നി വോട്ടല്ല! സെബാസ്റ്റ്യൻ പോളിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ടൊവിനോ തോമസ്!

പിന്നെ കണ്ടത് സോഷ്യല്‍ മീഡിയയില്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ പൊങ്കാല ആയിരുന്നു. തങ്ങളുടെ വാര്‍ത്തയെ ന്യായീകരിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തി. ടൊവിനോയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപവും അവര്‍ പുറത്ത് വിട്ടു. ഈ വാര്‍ത്തയ്ക്ക് താഴേയും ടൊവിനോ കമന്റുമായി എത്തിയിരുന്നു. താന്‍ നേരത്തെ അല്‍പം പരുക്കനായിരുന്നെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞായിരുന്നു അത്.

എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് കൊടുത്ത ആ പ്രദര്‍ശന ചിത്രം ടൊവിനോ പറഞ്ഞതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ആയിരുന്നില്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. തൃശൂര്‍ ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കുന്നതിനായി നടത്തിയ ആ ചടങ്ങില്‍ ടൊവിനോ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാം....

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി അഡ്വ വിഎസ് സുനില്‍ കുമാര്‍, ബഹുമാനപ്പെട്ട മേയര്‍ ശ്രീമതി അജിത വിജയന്‍, ബഹുമാനപ്പെട്ട സിറ്റി പൊലീസ് കമ്മിഷണര്‍ ശ്രീ യതീഷ് ചന്ദ്ര, പിന്നെ വേദിയിലും സദസിലുമിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളെ. എന്‍റെ പ്രിയപ്പെട്ട അനിയന്മാരെ, അനിയത്തിമാരെ, നിങ്ങള്‍ക്കൊക്കെ മോട്ടിവേഷന്‍ തരാനായിട്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എനിക്ക് ഈ പറയുന്ന എ പ്ലസും കിട്ടിയിട്ടില്ല, 1200ല്‍ 1200ഉും കിട്ടിയിട്ടില്ല. അപ്പോ ആകെ എനിക്ക് തരാവുന്ന ഒരു മോട്ടിവേഷന്‍, ഇത് കിട്ടിയത് തീര്‍ച്ചയായും നല്ല കാര്യമാണ്. ഇത് കിട്ടിയില്ലെങ്കിലും ഇങ്ങനെ സ്‌റ്റേജിലൊക്കെ വന്ന് നില്‍ക്കാന്‍ പറ്റും.

ചേട്ടൻ ഇവിടെ തന്നെ കാണും

ചേട്ടൻ ഇവിടെ തന്നെ കാണും

തീർച്ചയായിട്ടും ഭയങ്കര സന്തോഷമാണ് നിങ്ങളെ ഇങ്ങനെ കാണുന്നതിലും നിങ്ങള്‍ക്കൊക്കെ ഇത്രയും വലിയ വിജയങ്ങള്‍ ലഭിച്ചുവെന്ന് അറിയുന്നതിലും. നിങ്ങളെ അനുമോദിക്കുന്ന ചടങ്ങിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍. വെറുംവാക്ക് പറയുന്നതല്ല, നിങ്ങളൊക്കെത്തന്നെയാണ് നമ്മുടെ നാടിന്‍റെ, തൃശൂരിന്‍റെ, കേരളത്തിന്‍റെ, ഇന്ത്യയുടെ ഒക്കെ ഭാവിയാകാന്‍ പോകുന്നത്. അപ്പോൾ എന്‍റെ ആത്മാര്‍ഥമായിട്ടുള്ള, മനസിന്‍റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ജീവിതത്തില്‍ എല്ലാ വിജയങ്ങളും കൈവരിക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായിട്ട് ആശംസിക്കുന്നു. അങ്ങനെ നിങ്ങള്‍ നമ്മുടെ നാടിനെയൊക്കെ സേവിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഇടയ്‌ക്കൊന്ന് റിലാക്‌സ് ചെയ്യണമെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്കുവേണ്ടി സിനിമകളൊക്കെ ചെയ്തുകൊണ്ട് ചേട്ടന്‍ അവിടെയുമിവിടെയുമൊക്കെ ഉണ്ടാവും.

നിങ്ങളെ കുറിച്ചും സിനിമ ചെയ്തേക്കും

നിങ്ങളെ കുറിച്ചും സിനിമ ചെയ്തേക്കും

നിങ്ങളെ കുറച്ച് എന്‍റര്‍ടെയിൻ ചെയ്യിപ്പിക്കുന്ന, ചിലപ്പോള്‍ കരയിപ്പിക്കുന്ന, ചിലപ്പോള്‍ ചിരിപ്പിക്കുന്ന സിനിമകളൊക്കെ ചെയ്ത്, അല്ലെങ്കില്‍ പിന്നെ നിങ്ങളൊക്കെ വലിയ വിജയങ്ങള്‍ കൈവരിച്ച്, നിങ്ങളൊക്കെ ചരിത്രം സൃഷ്ടിച്ചു കഴിയുമ്പോള്‍, നിങ്ങളുടെയൊക്കെ കഥ സിനിമയാക്കപ്പെടുമ്പോള്‍ ചിലപ്പൊൾ അതിലൊരു വേഷം ഞാനും ചെയ്യുന്നുണ്ടാവും.

ബൊക്കെയേക്കാൾ നല്ല വൃക്ഷത്തൈ

ബൊക്കെയേക്കാൾ നല്ല വൃക്ഷത്തൈ

വലിയ സന്തോഷം ഇതിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍. എല്ലാവര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നന്മകളും മാത്രമുണ്ടാവട്ടെ. അതോടൊപ്പം പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് എനിക്കിവിടെ വന്നപ്പോള്‍ ഭയങ്കര സന്തോഷം തോന്നിയത്, സാധാരണ ഇങ്ങനത്തെ ഫങ്ഷന്‍സിനൊക്കെ പോകുമ്പോൾ സ്റ്റേജിലേക്ക് കയറി നമുക്ക് സ്വാഗതം പറയുന്ന സമയത്ത് നമുക്ക് തരുന്നത് നല്ല മനോഹരമായിട്ടുള്ള, ഭംഗിയുള്ള ബൊക്കെകള്‍ ആണ്. നല്ല ഫ്രെഷ് ഫ്ലവേഴ്‌സ് ഒക്കെ ആയിട്ട്. പക്ഷേ, അത് വീട്ടിലേക്ക് ഞാന്‍ കൊണ്ടുപോയാലും കുറച്ചു ദിവസത്തിനകത്ത് അത് വാടിപ്പോകും, കരിഞ്ഞുപോകും. നമ്മള്‍ എത്ര അതിനെ കെയര്‍ ചെയ്യാന്‍ നോക്കിയാലും അത് കരിഞ്ഞുപോകും. പക്ഷേ ഇന്നിവിടെ വന്നപ്പോൾ, സ്വാഗതം ചെയ്തപ്പോൾ എനിക്ക് കിട്ടിയത് ഒരു വൃക്ഷത്തൈ ആണ്. തീർച്ചയായും അത് ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോവും. കുറച്ച് പറമ്പൊക്കെയുണ്ട്. അവിടെ എവിടെയെങ്കിലും അത് വയ്ക്കുകയും ഇന്നിവിടെ വന്നതിന്‍റെ ഓര്‍മ്മയായിട്ട് എന്നുമത് ഉണ്ടായിരിക്കുകയും ചെയ്യും.

അന്ന് നട്ട വൃക്ഷത്തൈ വളർന്ന് വലുതായപ്പോൾ

അന്ന് നട്ട വൃക്ഷത്തൈ വളർന്ന് വലുതായപ്പോൾ

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, ആ സ്‌കൂളിന്‍റെ ഗതികേടോ എന്‍റെ ഭാഗ്യമോ എന്ന് പറയാം, ഞാന്‍ സ്‌കൂള്‍ ലീഡറൊക്കെ ആയിരുന്നു. അങ്ങനെ സ്‌കൂള്‍ ലീഡറായിട്ടുള്ള സമയത്ത് നമ്മുടെ എന്‍വയണ്‍മെന്‍റല്‍ ഡേയ്‌ക്കൊക്കെ വൃക്ഷത്തൈ നടുന്ന ഒരു പരിപാടിയൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ഫോട്ടോയില്‍ പെടാം, ആള്‍ക്കാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാം എന്നൊക്കെയുള്ള കാരണം കൊണ്ട് സ്‌കൂള്‍ ലീഡര്‍ ആയിട്ടുള്ള ഞാനാണ് മരത്തൈ കുഴിച്ചിടുന്നത്. 2005 ല്‍ ഞാന്‍ കുഴിച്ചിട്ട ഒരു മരത്തൈ കഴിഞ്ഞദിവസം ഞാന്‍ എന്‍റെ സ്‌കൂളില്‍ പോയപ്പോ വലിയൊരു മരമായിട്ട് നില്‍ക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് അതിന്‍റെയൊരു ഫീല്‍ ഭയങ്കരമായിട്ട് മനസിലായത്. അന്ന് ചുമ്മാ ഫോട്ടോയില്‍ പെടാനോ അല്ലെങ്കിൽ വെറുതേ ഷൈന്‍ ചെയ്യാനോ വേണ്ടി ചെയ്തതാണെങ്കിലും ഇന്ന് ഞാന്‍ വച്ച ഒരു മരം.. അവിടെ വലിയൊരു മരമായിട്ട്.. അത് ഭയങ്കര ഒരു സാറ്റിസ്‌ഫൈയിംഗ് ആയിട്ടുള്ള ഒരു കാഴ്ചയായിരുന്നു. അപ്പോ ഇതിന്‍റെയൊരു ഇംപോര്‍ട്ടന്‍സ് തീർച്ചയായിട്ടും നിങ്ങളിലേക്ക് എത്തിക്കാനായിട്ട് ഇങ്ങനെയുള്ള രീതികള്‍ സഹായിക്കും എന്ന് കരുതുന്നു.

ഇതാണ് ആ വിവാദ ഭാഗം...

ഇതാണ് ആ വിവാദ ഭാഗം...

പിന്നെ, നിങ്ങളെ എല്ലാവരെയുംപോലെ എനിക്കും എന്‍റെ അപ്പനാണ് ഹീറോ. അപ്പന്‍ ഒരു വക്കീലാണ്. പക്ഷേ, ഇപ്പോഴും, പുള്ളിക്ക് ഇപ്പോൾ അത്യാവശ്യം നല്ല പ്രായമൊക്കെ ആയിട്ടുണ്ട്. പല ക്ഷീണങ്ങളുമൊക്കെയുണ്ട്. എങ്കിലും ഇപ്പോഴും കോടതിയിൽ നിന്ന് ഉച്ചയ്ക്ക് വന്നു കഴിഞ്ഞാല്‍ കുറച്ചുനേരം വീട്ടില്‍ റെസ്റ്റ് എടുത്തു കഴിഞ്ഞാല്‍ പിന്നെ നേരെ പോകുന്നത് പറമ്പിലേക്കാണ്. ഞങ്ങള്‍ക്ക് കുറച്ച് കൃഷിയുണ്ട്. കാര്യമായിട്ടു തന്നെ കൃഷിയുണ്ട്. അതുകൊണ്ടു തന്നെയാണ് പരീക്ഷണ സിനിമകളൊക്കെ ചെയ്യാനായിട്ട് ഞാന്‍ മുന്നോട്ടു വരുന്നത്. ഇതൊന്നുമില്ലെങ്കിലും കിളച്ചും ജീവിക്കാം എന്നുള്ള ഒരു കോണ്‍ഫിഡന്‍സ് ഉള്ളതു കൊണ്ടു തന്നെയാണ്. നമ്മുടെ മുന്‍പത്തെ ജനറേഷന്‍ എന്നൊക്കെ പറഞ്ഞാല്‍ മണിക്കൂറുകളോളം നിന്ന് കിളച്ചാലും ഒന്നും പറ്റില്ല. രാവിലെ പാടത്തേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ വൈകുന്നേരമൊക്കെയാണ് അവർ പാടത്തുനിന്നും കയറുന്നത്. അങ്ങനെയൊക്കെ ആയിരുന്നു.

ജിമ്മിൽ പോകുന്നത് പോലെ എളുപ്പമല്ല

ജിമ്മിൽ പോകുന്നത് പോലെ എളുപ്പമല്ല

എനിക്ക് എന്താന്നു വെച്ചാൽ, ഞാന്‍ ശരീരം നന്നാക്കാനായിട്ട് ജിമ്മിൽ പോയി പണിയെടുക്കുമ്പോഴൊന്നും എനിക്ക് കുഴപ്പമില്ല. പക്ഷേ പറമ്പിൽ പോയി പണിയെടുക്കാന്‍ ഇപ്പോ ഭയങ്കര മടിയൊക്കെയാണ്. പക്ഷേ അപ്പൊഴാണ് നമ്മുടെ മുന്‍തലമുറ എത്രത്തോളം നമ്മളേക്കാള്‍ സ്റ്റാമിനയും നമ്മളേക്കാള്‍ ആരോഗ്യവുമുള്ളവരും ആയിരുന്നതിന് കാരണം ഇങ്ങനെയുള്ള അധ്വാനശീലമാണ് എന്ന് മനസിലാക്കുന്നത്. നമ്മുടെ ടെക്‌നോളജി വലുതാകുമ്പോ, നമ്മുടെ സൗകര്യങ്ങള്‍ കൂടിവരുമ്പോൾ നമ്മള്‍ പലപ്പോഴും പ്രകൃതിയിൽ നിന്ന് അകന്നു പോകാറുണ്ട്. പക്ഷേ അങ്ങനെയല്ലാതെയാണ് നമ്മള്‍ ജീവിക്കേണ്ടത് എന്നുള്ള ഒരു ഓര്‍മ്മിപ്പിക്കലാണ്. ഇനിയാണെങ്കിലും അടുത്തൊരു തലമുറയ്ക്കാണെങ്കിലും. കാര്യം വരും തലമുറകള്‍ക്കു വേണ്ടി കരുതി വെക്കേണ്ട പലതും നമ്മള്‍ ഓള്‍റെഡി ഉപയോഗിച്ച് തീര്‍ത്തുകഴിഞ്ഞു. ഇനി നമുക്ക് ചെയ്യാനുള്ളതെന്തെന്ന് പറഞ്ഞാല്‍ വരും തലമുറകള്‍ക്കു വേണ്ടി അതെല്ലാം വീണ്ടും സൃഷ്ടിക്കുക എന്നുള്ളതാണ്. അതിന്‍റെ ഭാഗമായിട്ട് എനിക്ക് കിട്ടിയിരിക്കുന്ന മരത്തൈ ഞാൻ എന്തായാലും, എന്‍റെ പറമ്പില്‍ എവിടെയെങ്കിലും നല്ലൊരിടം അതിന് ഉണ്ടായിരിക്കും. അതുപോലെ നിങ്ങള്‍ എല്ലാവരും.. പ്രകൃതിയുണ്ടെങ്കിലേ നമ്മളൊക്കെയുള്ളൂ. അത് ഒരു ഓര്‍മ്മിപ്പിക്കലായിട്ട് എന്നും മനസില്‍ ഉണ്ടാവട്ടെ.

എല്ലാവർക്കും ആശംസകൾ

എല്ലാവർക്കും ആശംസകൾ

അപ്പോ എല്ലാവര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നന്മകളും വിജയങ്ങളും മാത്രമുണ്ടാവട്ടെ ജീവിതത്തില്‍. നിങ്ങളോടു തന്നെയാണ് നിങ്ങള്‍ പൊരുതിക്കൊണ്ടിരിക്കേണ്ടത്. നിങ്ങളുടെ ജീവിതത്തിന്‍റെ വിജയങ്ങള്‍.. നിങ്ങളുടെ ഓരോ പടികളെയും തന്നെയാണ് നിങ്ങള്‍ ഓടിത്തോല്‍പ്പിക്കേണ്ടത്. നേരത്തേ നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞതുപോലെ, നിങ്ങള്‍ മറ്റാരെയെങ്കിലും പോലെ ആവുകയല്ല വേണ്ടത്. നിങ്ങള്‍ നിങ്ങളിലെ ദ ബെസ്റ്റ് ആവണം. അതാണ്, എനിക്ക് പറയാന്‍ പറ്റും ഞാന്‍ എന്നിലെ ദ ബെസ്റ്റ് ആണെന്ന്. അതേപോലെ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പറയാന്‍ സാധിക്കട്ടെ. നിങ്ങളിലെ ദ ബെസ്റ്റ് ആയിരിക്കണം. നിങ്ങളുടെ സ്വപ്‌നങ്ങള്‍ അച്ചീവ് ചെയ്യുന്ന, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക്, നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒക്കെ അഭിമാനിക്കാന്‍ പാകത്തിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ വിജയങ്ങള്‍ ഉണ്ടാവട്ടെ. നന്ദി.

English summary
Tovino Thomas- Asianet News controversy: Full Text of Tovino's speech at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X