Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ചിത്രം കാരണം നിര്‍മാതാക്കള്‍ വിളിച്ചില്ല, രാശി നോക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് സംവിധായകന്‍

മലയാള സിനിമയില്‍ ബ്രാന്‍ഡായി അറിയപ്പെടുന്ന സിനിമാറ്റോഗ്രാഫറാണ് പി സുകുമാര്‍. മികച്ച സംവിധായകനായും അദ്ദേഹം അറിയപ്പെടുന്നുണ്ട്. അദ്ദേഹം ഇല്ലാത്ത സിനിമയില്ല എന്ന അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാള സിനിമയ്ക്ക്. കലാമൂല്യമുള്ള ചിത്രങ്ങളിലും അതുപോലെ കൊമേഴ്‌സ്യല്‍ ചിത്രങ്ങളിലും ഒരുപോലെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ദിലീപ് ചിത്രം സ്വലേയുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അദ്ദേഹം നിര്‍ണായകമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ ചിത്രം വേണ്ടത്ര വിജയിക്കാത്തത് കൊണ്ട് തന്നെ വിളിക്കാന്‍ നിര്‍മാതാക്കള്‍ മടിച്ചിരുന്നുവെന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

1

ഒരു സംവിധായകന്‍ എന്നെ ഒരു ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തിരുന്നു. നിര്‍മാതാവ് പറഞ്ഞു എന്റെ അഴകിയ രാവണനൊക്കെ കണ്ടിട്ടുണ്ട്. ഇഷ്ടമാണെന്ന് ഒക്കെ പറഞ്ഞു. എന്നാല്‍ അഴകിയ രാവണന്‍ അക്കാലത്ത് വലിയ വിജയമായിരുന്നില്ല. അതുകൊണ്ട് പക്കാ വിജയിച്ച് നില്‍ക്കുന്ന ഒരു ഛായാഗ്രഹകനെ മതിയെന്നായിരുന്നു നിര്‍മാതാവ് പറഞ്ഞത്. കാരണം മലയാള സിനിമയ്ക്ക് പണ്ട് രാശി നോക്കുന്ന ശീലമുണ്ടായിരുന്നു. ഭാഗ്യഘടകം സിനിമയ്ക്ക് പണ്ട് വലിയ ഘടകമായിരുന്നു. ഇപ്പോള്‍ എങ്ങനെയാണെന്ന് അറിയില്ല. ആ സമയത്താണ് ഈ പുഴയും കടന്ന് റിലീസ് ചെയ്യുന്നത്. അത് വലിയ ഭാഗ്യമായി മാറിയെന്നും സുകുമാര്‍ പറയുന്നു.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

2

ഈ പുഴയും കടന്ന് റിലീസ് ചെയ്ത് അഞ്ചാറ് ദിവസം കഴിഞ്ഞപ്പോഴേക്ക് സിനിമ ഹിറ്റായി മാറി. അപ്പോഴേക്കും തന്നെ തഴഞ്ഞവര്‍ തന്നെ വന്ന് സിനിമയ്ക്കായി അഡ്വാന്‍സ് തന്നുവെന്നും സുകുമാര്‍ പറയുന്നു. നിരവധി പുതുമുഖ സംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് അവരുമായി കൂടുതല്‍ പൊരുത്തപ്പെടാനാവുന്നത് കൊണ്ടാവണം.സിനിമയില്‍ സബ്ജറ്റ് ഡിസ്‌കഷന്‍ മുതല്‍ റിലീസ് വരെ ആ സിനിമയുടെ ഭാഗമായിരിക്കുന്നതാണ് എന്റെ രീതി. വിനീതിനൊപ്പവും ശ്രീനിവാസനുമൊപ്പവും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ കുടുംബവുമായി നല്ല ബന്ധമുണ്ട്. സിനിമാക്കാരന്‍ എന്നതില്‍ ഉപരി വ്യക്തിയോടുള്ള അടുപ്പം ശക്തമാണ്. ശ്രീനിവാസന്റെ ബന്ധുവായ മോഹനന്റെ കൂടെ അങ്ങനെയാണ് കഥപറയുമ്പോഴില്‍ പ്രവര്‍ത്തിച്ചതെന്നും സുകുമാര്‍ പറഞ്ഞു.

3

സിനിമയില്‍ എനിക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ സാധിച്ചിട്ടുണ്ട്. വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. കാരണം എന്റെ സഹോദരന്‍മാര്‍ ഈ ഫീല്‍ഡിലുണ്ടായിരുന്നു. അതുകൊണ്ട് സിനിമാക്കാരുമായി ബന്ധമുണ്ടായിരുന്നു. ചെന്നൈയായിരുന്നു അന്ന് ഹബ്ബ്. അന്നത്തെ പ്രിവ്യൂ ഷോകളിലൂടെയാണ് പലരുമായി അടുത്തത്. സഹോദരന്റെ ലേബലുള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായിരുന്നു. എന്നെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാനായും ചിലര്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്നത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാവരും പറയുന്നത് പോലെ, എന്റെ ജീവിതത്തില്‍ പര്‍പ്രൈസിംഗ് ആയിട്ടുള്ള കാര്യങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സുകുമാര്‍ പറഞ്ഞു.

4

സഹോദരന്‍ ചന്ദ്രകുമാറിന്റെ കല്‍പ്പന ഹൗസ് എന്ന പ്രേത പടത്തില്‍ വര്‍ക്ക് ചെയ്ത് അധികം വൈകാതെ തന്നെ എനിക്ക് സ്വതന്ത്ര ഛായാഗ്രഹകനാവാന്‍ പറ്റി. പലര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് എനിക്ക് കിട്ടിയത്. ആ സമയത്ത് തന്നെ മദ്രാസില്‍ നില്‍ക്കുമ്പോള്‍ പല ക്യാമറാമാന്‍മാരും എന്നെ വിളിക്കാറുണ്ടായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ടിനായി വരുമോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. കാരണം അവരുടെ അസോസിയേറ്റുമാരൊന്നും മദ്രാസിലേക്ക് വന്നിട്ടുണ്ടാവില്ല. രണ്ട് ദിവസത്തെ ഷൂട്ടിന് വേണ്ടിയൊന്നും ആരും വരില്ല. അതുകൊണ്ട് അവര്‍ എന്നെ വിളിക്കും. അത് ശരിക്കും ഗുണമായി മാറിയിട്ടുണ്ട്. അങ്ങനെ നിരധി ക്യാമറാമാന്‍മാരുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സുകുമാര്‍ പറഞ്ഞു.

5

പലരുടെയും സ്റ്റൈലുകള്‍ ഇതോടെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അതുകൊണ്ട് വളരെ ഈസിയായി സിനിമാ മേഖലയിലേക്ക് വരാന്‍ സാധിച്ചു. എന്നാലും ഞാന്‍ വര്‍ക്ക് ചെയ്തത് ഹൊറര്‍ എന്ന കാറ്റഗറിയിലായിരുന്നു. അത് വേറെ രീതിയിലായിരുന്നു മലയാള സിനിമ കണ്ടിരുന്നത്. അതുകൊണ്ട് ബ്രേക്ക് കിട്ടിയത് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നിവയായിരുന്നു. ഇതില്‍ വസന്ത് കുമാറിന്റെ അസോസിയേറ്റായിരുന്നു ഞാന്‍. അവിടെ നിന്നാണ് ജയരാജിനെ പരാജയപ്പെടുന്നത്. അത് വലിയ വഴിത്തിരിവായി മാറുകയായിരുന്നു. പിന്നീട് ഞങ്ങളൊരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

6

ജയരാജുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നെ നാലാള് അറിയുന്നത് ജയരാജിന്റെ കൂടെയാണ്. പലര്‍ക്കും ഞാന്‍ ക്യാമറാമാനാണെന്ന് പോലും അറിയില്ലായിരുന്നു. സോപാനം ചെയ്തപ്പോള്‍ എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അങ്ങനെയാണ് എന്നെ നാട്ടുകാര്‍ ക്യാമറാമാനാണെന്ന് അറിയുന്നത്. 1992ലാണ് ആ പടം ഇറങ്ങിയത്. അത് കഴിഞ്ഞ ശേഷം കൊമേഴ്‌സ്യലി നേട്ടമുണ്ടായത് അഴകിയ രാവണനിലാണ്. പലരും അത് ശ്രദ്ധിച്ചു. ജയരാജിന്റെ ഹൈവേയും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അത് വിജയിച്ചിരുന്നു. പിന്നീട് ആറാം തമ്പുരാനൊക്കെ ചെയ്തതോടെ താന്‍ ശരിക്കും കൊമേഴ്ഷ്യല്‍ സ്ലോട്ടിലേക്ക് വീണുവെന്നും സുകുമാര്‍ പറഞ്ഞു.

7

സോപാനമൊക്കെ ചെയ്തപ്പോള്‍ ഞാന്‍ അവാര്‍ഡ് പടം ചെയ്യുന്നയാളാണ് എന്നൊക്കെ തോന്നലുണ്ടായിരുന്നു. അത് ഹൈവേ വന്നപ്പോള്‍ മാറി. സംവിധാനം എന്ന വശം എന്നെ സ്വാധീനിച്ചിരുന്നു. ഞാന്‍ സംവിധായകനുമായി അടുത്ത് ഇടപെടുന്നത് കൊണ്ടാണ് അങ്ങനെ വന്നത്. ഒരിക്കല്‍ കലവൂര്‍ രവികുമാര്‍ പറഞ്ഞ സംഭവമാണ് പിന്നീട് എന്നെ സംവിധായകനാക്കിയത്. പിന്നീട് ആ വിഷയം ഡെവലെപ് ചെയ്താണ് സ്വലേ എന്ന ചിത്രം ദിലീപിനെ വെച്ച് ചെയ്തത്. ആ ചിത്രം എനിക്ക് നഷ്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. പക്ഷേ വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ആ സിനിമ പക്ഷേ കുറച്ച് കഴിഞ്ഞ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എനിക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നുവെന്ന് സുകുമാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+