10000 കോടിയുടെ ഹവാല ഇടപാട് നടന്നതായി കണ്ടെത്തല്‍: സംസ്ഥാനത്ത് ഇഡിയുടെ മിന്നല്‍ പരിശോധന
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. എറണാകുളം, കോട്ടയം ജില്ലകളിലായിട്ടാണ് പ്രധാനമായും പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോട്ടയത്ത് 12 കേന്ദ്രങ്ങളിലാണ് പരിശോധന. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് സൂചന. 10000 കോടിയുടെ ഇടപാട് നടന്നതായി ഇഡി കണ്ടെത്തിയെന്നും വിവിധ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രധാനമായും വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച റെയിഡ് ഇപ്പോഴും തുടരുകയാണ്. എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയമാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.

അതേസമയം, ഈ മാസം പത്തിനും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെയും മുൻജീവനക്കാരുടെയും നേതാവിന്റെ ബിനാമിയുടെയും വീട്ടിൽ ഒരേസമയം ഇഡി അപ്രതീക്ഷിത പരിശോധന നടത്തുകയായിരുന്നു.
വായ്‌പാ തട്ടിപ്പിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുത്ത് ബാങ്ക് പ്രസിഡന്റായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനും വായ്‌പാ സെക്ഷൻ മേധാവിയായിരുന്ന പി യു തോമസിനും നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയത്.












Click it and Unblock the Notifications